Wednesday 18 July 2018

*ഷരീഫ് മാഷും* *ഒഴിയുന്നു*, *യാത്രാ മംഗളം !* /.. അസ്ലം മാവില


*ഷരീഫ് മാഷും*
*ഒഴിയുന്നു*,
*യാത്രാ മംഗളം !*

............................

അസ്ലം മാവില
............................

ശരിയാണ് , ഷരീഫ് മാഷ് വളരെ തിടുക്കത്തിലാണ് പട്ലയോട് ഒട്ടിച്ചേർന്നത്, അതേ തിടുക്കത്തിലാണ് കൂടൊഴിയുന്നതും.

ഒഴിഞ്ഞ് പോകുന്നതിന് അദ്ദേഹത്തിന്റെതായ കാരണങ്ങളുണ്ടാകാം. പക്ഷെ, RT യിൽ നിന്ന് അത്ര പെട്ടെന്ന് ഒഴിയാൻ പറ്റില്ലല്ലോ. 

സ്കൂളിൽ കണ്ടപാട്,  നേരത്തെ കണ്ട് പരിചയിച്ച മുഖം പോലെ. എന്റെ സംശയവും അസ്ഥാനത്തായില്ല.  കോളേജ് വിട്ടാൽ  ലൈബ്രറിയിൽ കാണാത്ത മാഗസിനുകളുടെ ഏതെങ്കിലുമൊരു പുറം,  നിന്ന നിൽപിന് ഒസിക്ക് വായിച്ചു തീർക്കാൻ  ഞാൻ എന്നും അബൂബക്കർ സിദ്ദിഖ് പത്രവിൽപന കടയിൽ വരുമായിരുന്നു. അവിടെ എന്റെ "ഓ സി വായന" നോക്കിയിരുന്ന മനുഷ്യൻ ! പാവം, വായിച്ചു പൊക്കോട്ടെ എന്ന് കരുതി ഇളവ് തരുന്ന മനുഷ്യൻ !

ഷരീഫ് കുരിക്കൾ പഠിച്ചത്, അധ്യാപകനായത് എല്ലാം ഞൻ അറിയുന്നത് പട്ലയിൽ നേരിട്ട് കാണുമ്പോൾ. മലയാളം വളരെ നന്നായി പറയുന്ന, സംസാരിക്കുന്ന, പ്രസംഗിക്കുന്ന നല്ലൊരു അധ്യാപകൻ.

നമ്മുടെ സ്കൂളിനോടും അദ്ദേഹം എളുപ്പത്തിൽ ഇണങ്ങി. കുമാരി റാണി ടീച്ചറുടെ അഭാവം പലപ്പോഴും നികത്തിയത് ഷരീഫ് മാഷായിരുന്നു. വിഷയങ്ങൾ അവതരിപ്പിക്കാനും ഫലിപ്പിക്കാനും മാഷിനറിയാം. നല്ല സഹൃദയൻ. നല്ല വായനക്കാരൻ. വർഷങ്ങളോളം പട്ലയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.  (നാല് വർഷം കഴിഞ്ഞ് പ്രശാന്ത് സാർ HM ഒഴിയുമ്പോൾ സ്കൂൾ മേധാവിയായി പ്രൊമോഷനോടെ മാഷ് വരുമായിരിക്കും )

RT യിൽ വന്നത് മുതൽ മാഷ് ഈ ഇടത്തിലെ പരിചിത സാനിധ്യമാണ്. തുടക്കം വളരെ സജിവമായിരുന്നു താനും. മലയാള ഭാഷയിലെ വ്യാകരണം ആഴത്തിൽ പഠിച്ചത്    കൊണ്ടാകാം നമ്മെ പോലെ അദ്ദേഹം ചറപറാന്ന് എഴുതാറില്ല. എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

RT യുടെ ഒരു ഉപ ഗ്രൂപ്പിൽ അദ്ദേഹം ഉണ്ടായിരുന്നു.  അതിരാവിലെ വാട്ട്സ്ആപ്പ് തുറന്നാൽ ചിലപ്പോൾ അദ്ദേഹത്തിന്റെ കവിതകൾ കേൾക്കാമായിരുന്നു. പിന്നെ ആ ഗ്രൂപ്പ് സജീവമായി കണ്ടില്ല. പൊലിമ നാളുകളിലാണ് മാഷ് ആ ഗ്രൂപ്പിൽ കൂടുതൽ ഇടപെട്ടത്.

പൊലിമ ഓർക്കുമ്പോൾ മാഷും ഓർക്കേണ്ട വ്യക്തി തന്നെ. ലഭിച്ച പേരുകളിൽ നമ്മുടെ ഫെസ്റ്റുമായി ഒത്തു വന്ന പേരായി പൊലിമ സെലക്ട് ചെയ്ത മൂന്നംഗ വിംഗിൽ - SAP, MK & SK -  മാഷുണ്ട്. പൊലിമ തെരഞ്ഞെടുക്കാൻ കാരണമെന്തെന്ന് ഒരു വിവാദമുണ്ടായിരുന്നല്ലോ. അന്നേരം  അദ്ദേഹം രണ്ട് മിനുറ്റിൽ അവതരിപ്പിച്ച വോയ്സ് നോട്ട്  പട്ലക്കാർക്ക് മുഴുവൻ കാണാപാഠവുമായിരുന്നു. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ആ രണ്ട് മിനുറ്റ് ദൈർഘ്യമുള്ള പൊലിമാവതരണത്തെ വിപുലീകരിച്ചെടുത്ത ഒരു വിശദീകരണമായിരുന്നു പൊലിമയുടെ ഒന്നാം പത്രസമ്മേളനത്തിൽ ഞാൻ മാധ്യമക്കാരോട് പറഞ്ഞത്. 

പൊലിമയുടെ അവസാന നാളുകളിൽ മാഷെ കണ്ടില്ല. തിരക്ക് പിടിച്ച മനുഷ്യൻ, യാത്ര ഇഷ്ടപ്പെടുന്ന വ്യക്തി. പല സാംസ്കാരിക പരിപാടികളുടെയും സംഘാടക മുൻ നിരയിൽ. മലയാളപാഠ പുസ്തക സമിതിയിലുമുണ്ട് അദ്ദേഹം. സ്കൂൾ ജില്ലാ യുവജനോത്സവങ്ങളിലെ ഏതെങ്കിലുമൊരു സബ് കമ്മിറ്റിയിൽ ഉറപ്പായുമുണ്ടാകും. അതൊക്കെയാകാം പൊലിമയിൽ നാം പ്രതീക്ഷിച്ചത്ര രൂപത്തിൽ മാഷിനെ കിട്ടാതെ പോയത്.

RT യുടെ മൂന്നോളം ശിൽപ ശാലകൾക്ക് നേതൃപരമായ പങ്ക് വഹിച്ചതും മാഷ് തന്നെ. കാലിഗ്രാഫർ ഖലിലുല്ലാഹ് ചെമ്മനാട് പട്ലയിൽ വരാൻ നിമിത്തമായത് മാഷിന്റെ അദ്ദേഹവുമായുള്ള സൗഹൃദമാണ്. ഖലീലുല്ലായുടെ പ്രസംഗത്തിലെ ഒരു പരാമർശമാണല്ലോ പട്ലയിലെ വിഖ്യാത കവിയെ, പട്ളത്ത് കുഞ്ഞി മാഹിൻ കുട്ടിയെ - നമുക്ക് അന്വഷിച്ചിറങ്ങാൻ വഴിയൊരുക്കിയത്.

പട്ല സ്കൂളിനോട്  യാത്രപറഞ്ഞിറങ്ങുന്ന ഷരീഫ് മാഷിന് RT യുടെ യാത്രാ മൊഴികൾ,  RT വിടരുതെന്ന അപേക്ഷ കൂട്ടത്തിലും .
..................................🌱

No comments:

Post a Comment