Wednesday 18 July 2018

*തായിലാന്‍ഡ്‌ ഗുണപാഠമാക്കുന്നത്...!* / *അസീസ്‌ പട്ള

*തായിലാന്‍ഡ്‌ ഗുണപാഠമാക്കുന്നത്...!*

*അസീസ്‌ പട്ള
നീണ്ട പത്തു ദിവസങ്ങളോളം ഒരു രാജ്യം മുഴുവനും തായിലാണ്ടിലെ താം ലുവാങ്ങ് ഗുഹയ്ക്ക് മുമ്പില്‍ നാല് കിലോമീറ്റര്‍ ഇപ്പുറത്തു  കയ്യും കണ്ണീരുമായി പ്രാര്‍ഥനാനിര്‍ഭരം പതിമൂന്നു മനുഷ്യ ജീവനുകള്‍ക്ക് വേണ്ടി കേണു.. തിമിര്‍ത്തു പെയ്യുന്ന മഴയിലും വിങ്ങിപ്പൊട്ടുകയായിരുന്നു, വിദൂരതയില്‍ അന്താരാഷ്ട്ര സമൂഹവും..

കഴിഞ്ഞ മാസം 23-നാണ് പതിനൊന്നിനും പതിനാറിനും മദ്ധ്യേ പ്രായമുള്ള പന്ത്രണ്ടു ആണ്‍കുട്ടികളും കാല്‍പ്പന്തു പരിശീലകനും ഗുഹയില്‍ കയറിയത്.
മഴക്കാലമാകുമ്പോള്‍ ഗുഹ നിറയുക പതിവാണ്, ഒക്ടോബര്‍ മാസം വരെ നീളുകയും ചെയ്യും.

മഴയെ മാത്രം ആശ്രയിച്ചു കാര്‍ഷികവൃത്തിയില്‍ ഉപജീവനം നടത്തിപ്പോരുന്ന തായിലാണ്ട് പോലുള്ള വൃഷ്ടിഭൂമികയില്‍ കാപ്പന്തിനോടുള്ള അഭിനിവേശത്തിലുപരി ദേശീയദുരന്തയെ ചെറുക്കുന്നതിന് നീന്തല്‍ പരിശീലനമായിരുന്നു നല്‍കേണ്ടിയിരുന്നത്, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നീണ്ട പത്തു ദിവസങ്ങള്‍ക്കൊടുവില്‍ ഗുഹയ്ക്കുള്ളിലെ ചതുപ്പിനും വെള്ളത്തിനും മേലെയുള്ള പാറക്കെട്ടില്‍ നിലയുറപ്പിച്ച മൃതപ്രായരായ പതിമൂന്നു ജീവക്കോലങ്ങളെയാണ് മുങ്ങല്‍ വിദഗ്ദ്ധന്മാര്‍ക്ക് കണ്ടു കിട്ടിയത്, ലോകം ആശ്വാസനെടുവീര്‍പ്പില്‍ കണ്ണുകള്‍ തുറന്ന നിമഷം..

ഗുഹയിലെ വെള്ളം മണിക്കൂറില്‍ പത്തായിരത്തില്‍പ്പരം ലിറ്റര്‍ വെള്ളം പോക്കുന്ന മഷീനുകളുപയോഗിച്ചുള്ള ശ്രമം ഫലം കണ്ടത് കേവലം സെന്‍ഡി മിറ്റര്‍ ജലനിരപ്പ് താഴ്ച മാത്രമാണ്, ഭക്ഷണവും ഡോക്ടറും നേഴ്സും സംഘവും ഗുഹയില്‍ നിലയുറപ്പിക്കുന്നെങ്കിലും തിമിര്‍ത്തു പെയ്യുന്ന മഴയും, കുട്ടികളില്‍ ഒന്നിനും നീന്താന്‍ അറിയില്ലയെന്ന പോരായ്മയും രക്ഷാപ്രവര്‍ത്തനദൌത്യം മാനസങ്ങളോളം നീണ്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്, നീന്തല്‍ വശമുണ്ടായിരുന്നെങ്ങില്‍ ഒരാള്‍ക്ക് മാത്രം കഷ്ടിച്ചു പുറത്തുകടക്കാന്‍ പാകമുള്ള ഗുഹയിടുക്കുകളിലൂടെ മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ രക്ഷപ്പെടല്‍ സാധ്യമാകുമായിരുന്നു.

കേരളവും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം, മുങ്ങി മരണഭീതിയില്‍ മുട്ടോളം വെള്ളത്തിലിറങ്ങാന്‍ മടിക്കുന്നകുട്ടികളെ സ്വയം രക്ഷയ്ക്കും, രക്ഷപ്പെടുത്തലിനും പഞ്ചായത്തുകള്‍ തോറും കുളങ്ങളോ, സ്വിമ്മിംഗ്പൂളോ ഒരുക്കി  പരിശീലനം നല്‍കി പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍  മുന്‍കൈഎടുക്കണം,  ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പ്രോത്സാഹന മാര്‍ക്കുകള്‍ അനുവദിക്കുകവഴി  ധീരശാലികളുടെ കേരളം പടുത്തുയര്‍‍ത്താനും സ്വിമ്മിംഗ് ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കാനും ഭാവിയില്‍ ഉപകരിച്ചേക്കാം...

▪     ▪     ▪



No comments:

Post a Comment