Wednesday 18 July 2018

അധിനിവേശം കയ്യേറ്റം ഔചിത്യബോധം / അസ്ലം മാവിലെ

അധിനിവേശം
കയ്യേറ്റം
ഔചിത്യബോധം

അസ്ലം മാവിലെ

വിക്കിപിഡീയയിൽ വിരലമർത്തിയാൽ നിങ്ങൾക്ക് ഒരു പക്ഷെ ഏറ്റവും കൂടുതൽ വായിക്കാൻ ലഭിക്കുന്ന Topic അധിനിവേശമായിരിക്കും. BC 492 ലെ പേർഷ്യയുടെ ഗ്രീക്ക് അധിനിവേശം മുതലിങ്ങോട്ടുള്ള മിക്ക കയ്യേറ്റ ചരിത്രവുമതിൽ പരതിയാൽ കിട്ടും.

ഭരണം, ഭരണിയർ, കയ്യൂക്ക് ഇതൊക്കെ ചുറ്റിപ്പറ്റിക്കിടക്കുന്നത് അധിനിവേശവുമായി ബന്ധപ്പെട്ടതാണ്. മാനവിക ചരിത്രം മാത്രമല്ല മുഴുവൻ ജിവജാലകങ്ങളുടെയും ചരിത്രത്തിനു പിന്നിൽ ഒന്നുകിൽ അധിനിവേശം അല്ലെങ്കിൽ നേർവിപരീതമായ പലായനമുണ്ട്.

കൺമുമ്പിൽ മൂന്ന് വലിയ അധിനിവേശമാണ് 1990 ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, 2001 ലെ അമേരിക്ക & യു.കെ. യുടെ അഫ്ഗാൻ അധിനിവേശം, 2003 ലെ സഖ്യകക്ഷികളുടെ ഇറാഖ് അധിനിവേശം. 1980 ൽ ഇറാഖ് ഇറാനിൽ നടത്തിയ അധിനിവേശ ശ്രമമാണ് വർഷങ്ങളോളം നടന്ന ഇറാൻ - ഇറാഖ് യുദ്ധം. 1971 ഇന്ത്യ നടത്തിയ പാക്കിസ്ഥാൻ അധിനിവേശ സന്തതിയാണ് ബംഗ്ലദേശ് രാഷ്ട്രം. സ്വതന്ത്ര ഇന്ത്യ നടത്തിയ അധിനിവേശങ്ങളൊക്കെ ന്യായമായിരുന്നു - ജമ്മുകശ്മീർ , ഹൈദരബാദ്, ദാദ്ര , നാഗർ ഹവേൽ, മയ്യഴി വരെയുള്ള മുഴുവൻ അഭിഭക്ത ഇന്ത്യൻ പ്രദേശങ്ങളും നമ്മുടെതാകാൻ അത്തരം അവസരോചിത അധിനിവേശ ശ്രമങ്ങൾ ആവശ്യമായിരുന്നു.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ തുടക്കവും തുടർച്ചയും ഒടുക്കവും ഇത്തരം കയ്യേറ്റ ചരിത്രങ്ങൾ നിരന്തരം കടന്നു പോകുന്നതായി കാണാം. ജർമ്മനി, ജപ്പാൻ, റഷ്യ, അമേരിക്ക ... ആരാണതിന്റെ ഭാഗമാകാത്തത് ! 

അബ്ബാസിയ കാലം തൊട്ടങ്ങോട്ടുളള ചരിത്രങ്ങൾ നമുക്ക് വായിക്കാനുണ്ട്.

മുഗൾ ഭരണ കൂടങ്ങൾ, പോർച്ചുഗീസധിനിവേശങ്ങൾ, ElC അധിനിവേശങ്ങൾ എന്തൊക്കെ ഇന്ത്യ മൂകസാക്ഷിേ പോലെ നോക്കി നിന്നു. ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ ചരിത്രം മൊത്തം കയ്യേറ്റങ്ങളാണ്. അവരുടെ കയ്യാലക്കാരാണ് പിന്നീടവയ്ക്ക് അതിർത്തി നിശ്ചയിച്ച് നികുതി പിരിവ് നടത്തിയിരുന്നത്.

പാഠങ്ങൾ പഠിക്കാനും  തലമുറകൾക്ക് പാoങ്ങൾ ഉൾക്കൊള്ളാനുമുള്ളതാണ് ഓരോ കയേറ്റങ്ങൾ. ഏതാനും മണിക്കൂറുകളിലെ  ഒച്ചയും വിളിയും കൊണ്ട് തീരുമെന്ന് വായനക്കാർ കരുതുന്നതും കാത്തിരിക്കുന്നതും വെറുതെയാണ്.

സിവിൽ വിഷയങ്ങൾ ക്രിമിനൽ കേസുപോലെയല്ല. രേഖകൾ സംസാരിച്ചു മുഖാമുഖം നോക്കും. കുടിയാലോചനകൾക്കവസരം ഒരുക്കുകയാണ്  ബുദ്ധിയും വിവേകവും ചെയ്യേണ്ടത്. സിവിൽ വ്യവഹാരങ്ങളുടെ സങ്കീർണ്ണതകൾ അറിയണമെങ്കിൽ കോടതിയാപ്പീസിലെ കോട്ടില്ലാ ഗുമസ്തനെ ഒന്ന് പരിചയപ്പെട്ടാൽ മതി.

നാട്ടും പ്രദേശങ്ങളിലെ നടന്നു പോകുന്ന വീതിയുള്ള വഴികൾ ശ്രദ്ധിച്ചിട്ടുണ്ടോ ?  ടിപ്പു സുൽത്താനോ ചോള ചേര രാജാക്കന്മാരോ പതിച്ചു തന്നതല്ല. ആദ്യം നേർത്തവരമ്പ് , പിന്നെ തടിച്ച വരമ്പ് , വഴിപാത, അതിനൽ പം വീതി, 1, 2, 3 ....മീറ്റർ അങ്ങിനങ്ങനെയായതാണ്. ഒരു പ്രഭാതത്തിൽ തീർത്തതല്ല, ഒരു രാത്രി വെട്ടിയതുമല്ല. ആവശ്യത്തിന്റെ ഒനൗചൃത്യം മാന്യരുടെ വേഷത്തിൽ വീട് കയറി ഉടമസ്ഥനോട് നിരന്തരം സംസാരിച്ചും ആവശ്യം ബോധ്യപ്പെടുത്തിയും സമ്മതിപ്പിച്ചതാണ്. ആ നടവഴിയിലെ നടത്തത്തിൽ നമ്മുടെ ആകെ ചിലവ് നീട്ടി കൈ വീശൽ മാത്രം. ഇഴഞ്ഞു നീങ്ങിയ പഴുതാരയുടെ കാൽചുവടിനു പോലും ആ സ്ഥലം ദാനമായോ സമ്മാനമായോ വില വാങ്ങിയോ നൽകിയവർക്കുള്ളതാണ്. അവർ കൊണ്ട വെയിലിലാണ്  നമ്മുടെ നടത്തവും ഓട്ടവും വാഹനപ്പാച്ചിലും.

ചില ചർച്ചകൾ വികസനം മുരടിപ്പിക്കുകയേയുള്ളൂ. മനസ്സ് വേദനിപ്പിച്ച ചർച്ചകൾ പ്രത്യേകിച്ചും. ആത്യന്തികമായ അയാൾ, ആ ടാർഗറ്റ് ചെയ്ത വ്യക്തികൾ നമ്മുടെ അയൽക്കാരാണ്. നമുക്കവരോട് മനുഷ്യത്വത്തിന്റെ ഭാഷയിൽ സംസാരിക്കാം. ഹൃദയം നോവാൻ ചെറിയ നിമിഷം മതി, ഹൃദയമലിയാൻ അതിന്റെ കാൽ ഭാഗവും.

എന്റെ വാദമിതാണ് - ഭൂമിയുടെ അവകാശികൾ പുഴുക്കളാണ്, അവരാണ് നമ്മെ ഭുജിച്ച് മണ്ണിൽ ലയിപ്പിക്കുന്നത്. നാം ആറടി മണ്ണിന്നുടമകൾ പോലുമല്ല

നന്മയുള്ള രാത്രി നേരുന്നു,
അരക്കാതം നമുക്കൊറ്റയ്ക്ക് നടക്കാം.

No comments:

Post a Comment