Wednesday, 18 July 2018

അഭിനന്ദത്തിലെ ആത്മാർഥത / അസ്ലം മാവില

അഭിനന്ദത്തിലെ
ആത്മാർഥത

അസ്ലം മാവില

അഭിനന്ദനങ്ങൾ ഒരു വൈകാരികമായ സന്തോഷ പ്രതികരണമാണ്. എത്ര തന്നെ നിങ്ങൾ " പുഗ്ഗി "ടേണ്ട എന്ന് മനസ്സ് പറഞ്ഞാലും ഒരു പൂവെങ്കിലും ഇടാൻ തോന്നുന്ന നിമിഷങ്ങൾ !

അതും വേണ്ടെന്ന് പറഞ്ഞാൽ, തീർന്നു. ഫിലിപൈനികളുടെ ഇംഗ്ലിഷ് ചുവയിൻ - പിനിസ് എന്ന് പറയും.   സോഷ്യൽ മീഡിയയോട് സലാം അല്ല മഹസ്സലാമ പറഞ്ഞ് പോകുന്നതായിരിക്കും നല്ലത്.

പിടി ഉഷയ്ക്ക് ദ്രോണാചാര്യ അവാർഡ് കിട്ടിയാൽ അഭിനന്ദിക്കണ്ട ആവശ്യമില്ല, പക്ഷെ നാട്ടിലെ ഒരു ഒട്പ്പർപ്പിന് എന്തേലും കിട്ടിയാൽ അഭിനന്ദനങ്ങൾ ടെക്സ്റ്റിടണം,  ഒരു പൂവെങ്കിലും. അതും പറ്റാത്തവർ നല്ല മൗനിയെങ്കിലും ആകണം. വിമർശിക്കരുത്.  എല്ലാവർക്കും രണ്ട് വാക്ക് എഴുതാൻ പറ്റിയെന്ന് വരില്ല, അപ്പോൾ, കുറണ്ടല്ലോ, പൂവുണ്ടല്ലോ, പൂവ്. അത് ഒന്ന് രണ്ടെണ്ണം പെറുക്കി ഇട്ടേക്കണം, മനസിൽ തട്ടിയ പൂക്കൾ .

ചില പെരുംമാന്യന്മാരും ഇല്ലാതില്ല. ഞമ്മന്റെ പുള്ളന്മാർക്കും കൊടിക്കാർക്കും മദ്ഹബുകാർക്കും വല്ലതും ഒരഫ എവിടെയെങ്കിലും കിട്ടിയത് ആരേലും ഗ്രൂപ്പിൽ ഇട്ടാലോ മറ്റോ അതിന്റെ പിന്നും പിന്നും പൂന്തോട്ടം തന്നെ കൊണ്ടിടുന്നവർ. ചിലർ പൂവ് കിട്ടാതെ മുഗ്ഡൊക്കെ കൊണ്ടിട്ടു കളയും. അതെങ്കിലും അത് 'അപ്നാ ആദ്മീ ഹെ നാ എന്നും പറഞ്ഞ്.  മറ്റെ കക്ഷിക്ക് കിട്ടിയാലോ ? അത് കണ്ട ഭാവം നടിക്കില്ല.

ആരെ അറിഞ്ഞില്ലെങ്കിലും ഈ പൊയത്തക്കാരെ ആ ഗ്രൂപ്പിലെ ഓരോ ആളും തിരിച്ചറിയും. ചില ഗ്രുപ്പുകളിൽ ഇത് ''പോലോത്ത" ജന്മങ്ങൾ ടിക്കറ്റെടുത്ത് ഗാലറിയിൽ ഉണ്ടാകും ഉറപ്പ്. FB യിലൊക്കെ അവരെ കൊന്ന് കൊലവിളി നടത്താറുണ്ട്. വാട്സ് ആപ്പിൽ മാന്തൽ മാത്രമേ കണ്ടിട്ടുള്ളൂ.

ഹെയ് അത് പാടില്ല. ഏത് പാടില്ല ? ഖാലി ഹമാരാ ഖാസ് ആദ്മി ലോഗോംകൊ പുഷ്പ വൃഷ്ടി കറേഗ എന്ന ഏർപ്പാടില്ലേ ? അതന്നെ. അത്തരം ആൾക്കാരുടെ ശ്യാസോഛാസം കൊണ്ടാൽ ഒരു മാതിരി ചെടിയുടെയൊക്കെ പച്ചിലകൾ വാടിപ്പോകും.

അഭിനന്ദനങ്ങൾ നടക്കട്ടെ, അതൊരു പ്രോത്സാഹനമാണ്. അത് കിട്ടിയവർക്ക് അതിന്റെ സന്തോഷം അറിയാം. കിട്ടാത്തവർക്ക് കിട്ടുമ്പോൾ അതിന്റെ ആ ഒരു സാറ്റിസ്ഫാക്ഷൻ അറിയും.

ഒരു വ്യക്തിയെ കുറിച്ച്  ഞാനൊരു കുറിപ്പെഴുതിയപ്പോൾ, അത് കറങ്ങി തിരിഞ്ഞ് ഉന്നത വ്യക്തിത്വങ്ങൾ അടങ്ങി ഗ്രൂപ്പിൽ എത്തിയത്രെ. ഒരുന്നത ഉദ്യോസ്ഥൻ സന്തോഷം ചൊരിഞ്ഞത് ആ ഗ്രൂപ്പിൽ  ഇങ്ങിനെ പോസ്റ്റിട്ടു : "I am very much proud of you. Offcourse this is a proud moment to all those who are keep on continuing their good relationship with you as in the form of a well wisher.  On observing very meticulousely in your all the activities, there we can see that there is an imprint of a social cause & committment which is absolutely lacking with all other personalities,& that differenciate you from others.I really  bow my head in front of you dear for your committment & dedication that coprises not with in your dept.but also in other space aswell. I wish all the success in the coming days also dear.

ഇങ്ങിനെ എഴുതാൻ നമ്മുടെ മനസ്സ് അത്രമാത്രം വിശാലമാകണം, മാമലകൾ താണ്ടണം,  ആകാശമാകണം, ചക്രവാളങ്ങൾ കടക്കണം.

ഒരു അഭിനന്ദന ടെക്സ്റ്റ് പോസ്റ്റു ചെയ്തു. അത് പല ഗ്രൂപ്പുകളിലെത്തി. ഒരാൾ എന്നെ വിളിച്ചു. ആ ടെക്സ്റ്റിൽ ആ മനുഷ്യന്റെ പേര് പരാമർശിച്ചത് വല്ലാത്തെ സന്തോഷം നൽകി പോൽ. നോക്കൂ പുറം തട്ടലിന്റെ റേയ്ഞ്ച് പോകുന്ന പോക്ക്. അംഗീകാരം കിട്ടിയത് ആർക്കോ ആണ്, പക്ഷെ   സന്തോഷത്തിന്റെയും പ്രചോദനത്തിന്റെയും ഉപശാഖ ചെന്ന് മുട്ടിയത് മറ്റൊരാളുടെ ഹൃത്തിൽ.

നമ്മുടെ മക്കൾ, ബന്ധുക്കൾ അംഗീകാരം നേടാത്തത് മറ്റൊരാളുടെ മക്കളെ അഭിനന്ദിക്കുന്നതിൽ നിന്നോ നല്ല വാക്ക് പറയുന്നതിൽ നിന്നോ നമ്മെ പിന്നോട്ടെടുക്കരുത്. മാവ് പൂക്കും മുറ്റത്തെതാണെങ്കിൽ അത് , അപ്പുറത്തെതാണെങ്കിൽ അത്. പൂക്കുന്ന മാവ് കണ്ടാസ്വദിക്കാം, പട്ടക്കാത്തതിന് പ്രോത്സാഹനം നൽകി ശ്രമം നടത്താം.

അംഗീകാരം ലഭിച്ച വ്യക്തിയെ കുറിച്ച് അടുത്തറിയുന്നവർ പരിചയപ്പെടുത്തുക. ആത്മാർഥത കൂടും. ഞാനെഴുതിയില്ല എന്നല്ല നോക്കേണ്ടത് , മറ്റൊരാളെഴുതിയതിനെ ഞാൻ മൈണ്ട് ചെയ്തോ എന്നാണ് ശ്രദ്ധിക്കേണ്ടത്.

അഭിനന്ദിക്കാം, അവരെ നേരിൽ കാണാൻ മാത്രമായി കാത്തിരിക്കരുത്. വസന്തം വൈകി വരാനുള്ളതല്ല. അഭിനന്ദനം ഗൃഹപാഠം ചെയ്ത് വൈകിച്ച് പ്രകടിപ്പിക്കാനുമുള്ളതല്ല.

THM നെ അഭിനന്ദിക്കുന്നു,
എനിക്കിങ്ങനെ ഒരു കുറിപ്പ് എഴുതാൻ വഴിയൊരുക്കിയതിന്.

നാവു ഈഗെ "നായ് ബാങ്കത്രെ " ഈദെ

No comments:

Post a Comment