Wednesday 18 July 2018

*ചില*. *പ്രാദേശികാലോചനകൾ* / അസ്ലം മാവിലെ

*ചില*.
*പ്രാദേശികാലോചനകൾ*
............................

അസ്ലം മാവിലെ
............................

നിങ്ങളുടെ കൂടെ ഇതൊക്കെ എനിക്ക് ഒന്നു ചിന്തിച്ചാലെന്തേ എന്നാഗ്രഹമുണ്ട്.

ഉള്ളത് പറയാമല്ലോ ചില RT യൗവ്വനങ്ങൾ നമ്മുടെ ചില വരണ്ട വിലയിരുത്തലുകൾക്കുമപ്പുറം നല്ല ആലോചനകൾ പങ്കിടുന്നുണ്ട്.

ചില പേരുകൾ സൂചിപ്പിച്ചാൽ തെറ്റാകില്ല - സാകിർ, സുബൈർ, ഫയാസ്, അദ്ദി ...  കാഴ്ചപ്പാടുകളിൽ വ്യത്യസ്തത പുലർത്തുന്നവരാണ്.( ഇതിലൊന്നും പറയാത്ത ചില മൗനിമാർ ആ തലത്തിലോ അതിനപ്പുറമോ നല്ല ചിന്ത വെച്ച് പുലർത്തുന്നവരാണ് )

വിഷയം - ഇവരാരും ഗൗരവത്തോടെ വായനയിൽ ഏർപ്പെടുന്നില്ല എന്നതാണ്. അസൗകര്യമാണോ, മടിയാണോ, കോംപ്ലക്സാണോ, ലജ്ജ എന്ന ദുസ്വഭാവമാണോ എന്നറിയില്ല ശോഭിക്കേണ്ടിടത്ത് ശോഭിക്കുന്നതിൽ ഇവർ വളരെ പിന്നോക്കം മാറി നിൽക്കുന്നു.

അപ്പോൾ നിങ്ങളോ എന്ന് എന്നോട് തിരിച്ചു ചോദിക്കരുത്. എനിക്ക് ആകെ confidence ഉള്ള മേഖല പ്രസംഗകലമാത്രമാണ്. അതിന് മാത്രമേ എനിക്ക് നിങ്ങളോട് ഒരു  മറുപടിയും നൽകാനാവാതെ ഉത്തരം മുട്ടൂ .

ഫയാസ് അൽപം തെക്കന്മാരുടെ ഇടയിലോ കാസർകോട് ചുറ്റുവട്ടത്തോ പിടിച്ചു നിൽക്കുന്നത് പോലെ ശ്രദ്ധയിൽ പെട്ട ചില FB കശപിശകളിലെ ഗ്രാഫ് കാണിക്കുന്നു. പക്ഷെ, നാല് വരിയിക്കപ്പുറം അദ്ദേഹം എഴുതാൻ കൂട്ടാക്കുന്നില്ലെന്നതാണ് ദുരന്തം.  പേരാൽ സഹോദരങ്ങളുടെ പേരുകൾ കൂടുതൽ പരാമർശിച്ചാൽ RT യിൽ നിന്ന് ചാടിക്കളയുമോ എന്നെനിക്ക് ഭയമുള്ളതിനാൽ അങ്ങട്ട്  കൂടുതൽ പോകുന്നില്ല,

വായിക്കുക, ഇഷ്ട മേഖലകൾ തെരഞ്ഞെടുക്കുക, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കുറച്ചെങ്കിലും കുത്തിക്കുറിക്കുക, സാഹിത്യതൽപരരും നിങ്ങളുടെ ശ്രമങ്ങളിൽ താൽപര്യവുമുള്ളവരുമായ ഒരധ്യാപകരെ നിങ്ങളത് കാണിക്കുക ( അങ്ങിനെ പറയാൻ കാരണം,  Just ഒന്ന് ചുറ്റുവട്ടം കണ്ണോടിച്ചാൽ കാണാം - മിക്ക സ്കൂൾ - കോളേജുകളിലും  ആവശ്യത്തിലധികം ഒരുപകാരത്തിനും കൊള്ളാത്ത കുറെ "തൂങ്ങിച്ചത്ത" ഭാഷാധ്യാപകർ, തെറ്റ് തിരുത്തി കൊടുക്കില്ല, അരത്തൂക്കം പ്രോത്സാഹനം  നൽകില്ല, പരാതിക്കൊട്ടു കുറവുമുണ്ടാകില്ല).

ഇങ്ങിനെ അവനവൻ വായനയും എഴുത്തും update ചെയ്യാൻ തയ്യാറാകണം, അങ്ങിനെയുള്ളവർ പട്ല ലൈബ്രറിക്ക് മുതൽക്കൂട്ടാകും.

പേരുകൾ പരാമർശിക്കാക്കത് കൊണ്ട് മറ്റുള്ളവരാരും ഇതിൽ നിന്ന് ഒഴിവെന്നർഥമില്ല. മൊത്തത്തിൽ ഒരു കാര്യം പറഞ്ഞപ്പോൾ എനിക്ക് അൽപം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാവുന്ന പേരുകൾ സൂചിപ്പിച്ചെന്ന് മാത്രം !

സീരിയസാകാൻ ശ്രമിക്കുക. തന്റെ നിലപാടുകൾ മറ്റുള്ളവരുടെ മുമ്പിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അതിന് പറ്റിയ  ഏറ്റവും നല്ല രണ്ട് വഴികളത്രെ - എഴുത്തും പ്രസംഗവും.

നിങ്ങളെ കേൾക്കാനും നിങ്ങളെ വായിക്കാനും നാട്ടിൽ ഒരു ചെറിയ സഹൃദയ വൃന്ദം എപ്പോഴുമുണ്ടാകണം. അങ്ങിനെയൊന്നുണ്ടാക്കാൻ  സാധിച്ചിട്ടുണ്ടോ, അതിന് ശ്രമിച്ചിട്ടുണ്ടോ എന്നത് എന്റെ ചോദ്യമാണ്. ഉണ്ടാകില്ല.

നിങ്ങൾ സമപ്രായക്കാരെ സമീപിച്ചു നോക്കൂ. അവർ നിങ്ങളെ കൈ വിടില്ല. പ്രോത്സാഹനം കൊണ്ട് മൂടാനും മാർക്കെറ്റ് ചെയ്യാനും സതീർഥ്യരേക്കാളും വലിയ പരസ്യ ഏജൻസിയില്ല.

വലുതായി അവസരങ്ങൾ ഒന്നുമില്ലാത്ത കാലത്തും ഞാനൊക്കെ കിട്ടിയ അവസരങ്ങളിൽ എന്നെ കേൾപ്പിക്കാൻ മാക്സിമം ശ്രമിച്ചിരുന്നു - പുറത്തൊന്നുമില്ല, നാട്ടിൽ.

അവസരങ്ങളുടെ വാതിലുകൾ മലർക്കെ തുറന്ന് കിടക്കുന്ന വർത്തമാന ലോകത്ത് കഴിവും അറിവുമുള്ളവർക്ക് അടയാളപ്പെടുത്താനായില്ലെങ്കിൽ വലിയ നഷ്ടമാണ്. കലാ-സാഹിത്യ മേഖലകളിൽ മാത്രമല്ല, മറ്റേത് മേഖലയിലുള്ളവർക്കും ഈ പ്രസ്താവ്യം ബാധകമാണ്.

നന്മകൾ !
...........................🌱

No comments:

Post a Comment