Media Release :
Friday, 17 Nov 2017
സവിനയം പ്രസിദ്ധീകരണനത്തിന്/പ്രക്ഷേപണത്തിന്
പട്ലയുടെ നാട്ടുത്സവം,
'പൊലിമ' നവംബർ 20 ന് തുടങ്ങും.
മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമശീർഷനും ഉത്തരമലബാറിലെ ആദ്യ മാപ്പിളക്കവികളിൽ ശ്രദ്ധേയനുമായ പട്ല കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ നാട്ടിൽ, പട്ലയിൽ, നാട്ടുത്സവം - പൊലിമ - നടക്കുകയാണ്.
നാലായിരത്തിലധികം ജനസംഖ്യയുള്ള പട്ലയിൽ, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നടക്കുന്ന നാട്ടുത്സവം ഇതാദ്യമാണ്. പരസ്പര സ്നേഹവും വിശ്വാസവും സഹകരണവും സൗഹൃദവും പൊലിമയോടെ നിലനിർത്തുവാനും സുമനസ്സോടെ സുഖദു:ഖങ്ങളിൽ പങ്ക് ചേരുന്ന തലമുറകൾ പുന:സൃഷ്ടിക്കുവാനുമുള്ള ഗ്രൗണ്ട് ഒരുക്കുക എന്നതാണ് പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്.
പഴമയും പുതുമയും പരസ്പര പൂരകങ്ങളാണെന്നും എല്ലാം ഇഴകിച്ചേർന്ന നമ്മുടെ നാട്ടിൽ, നല്ലത് സംസാരിക്കാനും നന്മയിൽ പങ്കാളിയാകുവാനും എന്തിന്റെ പേരിലായാലും മതിലുകളും ബ്ലോക്കുകളും ഉണ്ടാകരുതെന്നും, പലമയാണ് പൊലിമയുടെ സൗന്ദര്യമെന്നും ഞങ്ങൾ കരുതുന്നു.
പൊലിമയുടെ രണ്ട് ഘട്ടങ്ങളായുള്ള പ്രചരണം ഇതിനകം തുടങ്ങി. ഒക്ടോബർ അവസാനം "പൊലിമൊരുക്കം" പ്രമുഖ കാലിഗ്രാഫ് ആർടിസ്റ്റ് ഖലിലുല്ലാഹ് " ഉത്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ആർട് പ്രദർശനവും ഡെമോയും പട്ല സ്കൂൾ അങ്കണത്തിൽ നടന്നു. വിദ്യാർഥികൾക്ക് വേണ്ടികഥാ ശില്പശാല, നാടൻപാട്ട് ശില്പശാല തുടങ്ങിയവയും ആദ്യഘട്ടത്തിൽ സംഘടിപ്പിച്ചു.
പൊലിമയുടെ രണ്ടാം ഘട്ട പ്രചരണോത്ഘാടനവും പൂമുഖവാതിലും കേരളപ്പിറവി ദിനത്തിൽ കവി പി.എസ്. ഹമീദ് നിർവ്വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ സായിറാം ഭട്ട് മുഖ്യാതിഥിയായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി നവംബർ ഒന്നിന് തുടങ്ങിയ ഇശൽ പൊലിമ (ഗാനസദസ്സ് ) പട്ലയുടെ വിവിധ ഭാഗങ്ങളിൽ ജനമനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
നവംബർ 20 മുതൽ പൊലിമ ഉത്സവത്തിലേക്ക് പ്രവേശിക്കും. അതിന്റെ മുന്നോടിയായി നവംബർ 19 ന് വൈകിട്ട് ഗ്രാമം ചുറ്റി വർണ്ണശബളമായ റോഡ്ഷോ നടക്കും. 20 നു പൊലിമ പതാകദിനത്തോടെ പട്ല നാട്ടുത്സവത്തിന് കൊടി ഉയരും. ഒരു മാസത്തിലധികം പൊലിമ ഉത്സവം നീണ്ട് നിൽക്കും. ഡിസംബർ 23, 24 തിയ്യതികളിലെ വർണ്ണോജ്വല സമാപനാഘോഷങ്ങളോടെ ഉത്സവക്കൊടിയിറങ്ങും.
നേരത്തെ പൊലിമ ലോഗോ പ്രകാശനം കാസർകോട് ജില്ലാ കളക്ടർ പൊലിമ വെബ് സൈറ്റ് ലോഞ്ചിംഗ് കാസർകോട് ജില്ലാ പോലീസ് ചീഫ് മാണ് നിർവ്വഹിച്ചത്. ജനമൈത്രി പോലിസിന്റെ വിവിധ പരിപാടികളും പൊലിമയാഘോഷത്തിന്റെ ഭാഗമായി നടക്കും. നവംബർ 25, 26 തിയ്യതികളിൽ കാഴ്ച എക്സിബിഷൻ സംഘടിപ്പിക്കും. നവംബർ 28ന് "എഴുത്ത് സായാഹ്നം " പൂമുഖത്ത് നടക്കും.
തലമുറ സംഗമങ്ങൾ, ബാച്ച് മേറ്റ്സ് മീറ്റ്, പ്രവാസിക്കൂട്ടം, എക്സിബിഷൻ, നാട്ടൊരുമ, കായിക മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ, സെമിനാർ, സാംസ്കാരിക പരിപാടികൾ, സ്നേഹാദരവുകൾ, പാചകമേള, ഇശൽ രാവ്, നാടൻ കളികൾ, പൊലിമച്ചന്ത, കളിക്കുടുക്ക, കലാപരിപാടികൾ. തുടങ്ങിയ പരിപാടികൾ തുടർദിവസങ്ങളിൽ നടക്കും.
Attendees :
MA Majeed (Ward Member & Chief Patron, POLIMA )
Kumari Rani Teacher (HM, GHSS Patla & Patron POLIMA )
HK Abdul Rahman (Chairman POLIMA )
Aslam Mavilae (Gen Convener POLIMA )
PP Haris (Treasurer, POLIMA )
MK Haris (Chairman Media & Publicity POLIMA )
CH.Abubacker (Chairman Program POLIMA)

No comments:
Post a Comment