Friday 31 August 2018

പൊലിമ തുടങ്ങി കൊടിയേറ്റത്തോടെ .... (പൊ/ ഫയൽ )

പൊലിമ തുടങ്ങി
കൊടിയേറ്റത്തോടെ ....

സ്കൂൾ കുട്ടികൾ
പൊലിമ ബാഡ്ജുമായി
ഗ്രാമത്തിൽ

പൊലിമ തുടങ്ങി. പൂമുഖം മൊത്ത പൊലിമക്കൊടികൾ. തൂവെള്ള തുണിയിൽ പൊലിമ ലോഗോ ആലേഖനം ചെയ്ത പതാകകൾ പൂമുഖത്ത് രാവിലെ മുതൽ പാറിക്കളിക്കാൻ തുടങ്ങി. ഇ ന്നടക്കം 35 ദിവസങ്ങൾ പട്ലക്കാർക്ക് പൊൽസ് ഡേയ്സ് !

രാവിലെ 10: 15 ന് മധൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ദിവാകര പതാക ഉയർത്തി. പുഷ്പദളങ്ങൾ ആകാശത്ത് പാറിപ്പറന്നു.

ചടങ്ങിൽ പൊലിമ മുഖ്യ രക്ഷാധികാരി എം. എ. മജിദ്, ചെയർമാൻ എച്ച്. കെ. മാസ്റ്റർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ കെ. എം. സൈദ്, പ്രൊഗ്രാം കമ്മിറ്റി ചെയർമാൻ സി. എച്ച്. അബൂബക്കർ , പ്രൊഗ്രാം കമ്മിറ്റി കൺവീനർ റാസ പട്ല, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. കെ. ഹാരിസ്, വോളണ്ടിയേർസ് കമ്മിറ്റി ചെയർമാൻ ഫൈസൽ അരമന, പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജ് ബി. ബഷീർ, സ്പ്പോർട്സ് കമ്മിറ്റി കൺവീനർ നാഫി പട്ല, അഞ്ചാം വാർഡ് അംഗം എം. ആർ. യോഗേഷ  അടക്കം നിരവധി പേർ പങ്കെടുത്തു. 

എച്ച്. കെ. അബ്ദുൽ റഹിമാൻ  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് ദിവാകര, എം..എ. മജീദ്, സൈദ്, സി. എച്ച്.അബൂബക്കർ , യോഗേഷ്, അസ്ലം മാവില സംസാരിച്ചു.

സ്കൂൾ കുട്ടികളും അധ്യാപകരും പൊലിമ പതാക ദിനത്തിന്റെ  ഭാഗമായി.  പി.ടി. എ. പ്രസിഡന്റ് സി.എച്ച്.  പൊലിമ ബാഡ്ജ് ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചർക്ക് നൽകി.  ഹയർ സെക്കണ്ടറിക്കുള്ള ബാഡ്ജ് പ്രിൻസിപ്പാൾ ബിജു സാറിന് കൈമാറി.

No comments:

Post a Comment