Friday 31 August 2018

ബോധനപ്പൊലിമ : സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തിരിച്ചറിയുക - ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത്

സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തിരിച്ചറിയുക
- ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത്

സ്വയം നിയന്ത്രിക്കുക,  സോഷ്യൽ മീഡിയയും മൊബൈൽ ഉപയോഗങ്ങളും നമ്മുടെ തന്നെ ശത്രുക്കളായി മാറരുത്. ഒരു വിളിപ്പാടകലെ നാമറിയാതെ പെട്ടു പോകുന്ന അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന  ബോധ്യമായിരിക്കണം സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് എപ്പോഴുമുണ്ടാകേണ്ടതെന്ന് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് പറഞ്ഞു.

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കുൾ ക്യാമ്പസിൽ പൊലിമയുടെയും ജനമൈത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) നടന്ന ബോധവത്ക്കരണ സെഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സർവീസിനിടക്ക് ഒരു പെറ്റിക്കേസിന് പോലും ഇട നൽകാത്ത പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ അദ്ദേഹം പ്രശംസകൾ കൊണ്ട് മൂടി. ഈ ദിശാബോധം ഈ നാടിന്റെ ബാക്കിയിരുപ്പാണ്. കാത്ത് സൂക്ഷിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളി കൂടിയാണ്. +1 , +2 വിദ്യാർഥികളെ അഭിവാദ്യം ചെയ്തു കൊണ്ട്  അദ്ദേഹം പറഞ്ഞു.

നവ മാധ്യമങ്ങളിലെ നന്മകളേക്കാളേറെ തിന്മകളുടെ സാധ്യത അന്വേഷിക്കുന്ന കൗമാരലോകം തിരിച്ചറിവിലേക്ക് വരണം. പതിയിരിക്കുന്ന അപകടം വളരെ വളരെ വലുതാണ്.  അത്തരം നെറ്റ്വർക്കിൽ കുടുങ്ങി നശിപ്പിക്കേണ്ട ജീവിതമല്ല നമ്മുടേതെന്നും സ്ത്രീകളാണ് വളരെ സൂക്ഷിക്കേണ്ടതെന്നും  മുഖ്യവിഷയം അവതരിപ്പിച്ചു കൊണ്ട് കാസർകോട് സൈബർ സെല്ല് ഉദ്യോഗസ്ഥൻ പി. ആർ. ശ്രീനാഥ് പറഞ്ഞു.

പൊലിമ ചെയർമാൻ എച്ച്. കെ. മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസ്ലം മാവില സ്വാഗതവും മുബഷിറ നന്ദിയും പറഞ്ഞു. 

ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊലിമ  നടത്തിയ പോസ്റ്റർ ' രചനാ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച  ഹന്ന, റസീന എന്നി വിദ്യാർഥികൾക്ക്  വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

അധ്യാപകർ, പിടിഎ, എസ്. എം. സി., പൊലിമ ഭാരവാഹികൾ സന്നിഹിതരായിരുന്നു.

No comments:

Post a Comment