Friday 31 August 2018

മായിപ്പാടി രാജകൊട്ടാരത്തിൽ

പൊലിമയുടെ കുറിമാനത്തിന്റെ പ്രകാശനം മായിപ്പാടി രാജകൊട്ടാരത്തിൽ വെച്ചു മഹാരാജാവ് ദാനമാർത്താണ്ഡവർമ്മ രാജയുടെ അനന്തരവൻ ശ്രി രഘുരാമവർമ്മ രാജ നിർവ്വഹിച്ചു.
 
ഇന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്.

പൊലിമയെ പരിചയപ്പെടുത്തുകയും നാട്ടുത്സവത്തിലേക്ക് തക്കരിക്കുകയുടെ ക്ഷണപത്രിക കൂടിയാണീ കുറിമാനം. എല്ലാ വീടുകളിലും ക്ഷണപത്രിക എത്തും.

നിങ്ങളുടെ ഒരു സുഹൃത്തിനും പൊലിമ വിശേഷം പറയാൻ ഈ ക്ഷണപത്രികയുടെ ഹാർഡ്/ സോഫ്റ്റ് കോപ്പി ഉപയോഗിക്കാം.

സോഫ്റ്റ് കോപ്പി നാളെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.

കൂടുതൽ വാർത്തകൾ,  ഫോട്ടോകൾ പിന്നിട് പോസ്റ്റ് ചെയ്യും.

ഇന്ന് വൈകുന്നേരം 5: 09 ന് മായിപ്പാടി രാജകൊട്ടാരത്തിന് മുന്നിൽ ഞങ്ങൾ വണ്ടി ഇറങ്ങി.   പൊലിമ മുഖ്യരക്ഷാധികാരി എം. എ. മജിദ്, ചെയർമാൻ എച്ച്. കെ. മാസ്റ്റർ, ട്രഷറർ പി.പി. ഹാരിസ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ കെ. എം. സൈദ്, പ്രൊഗ്രാം കമ്മിറ്റി ചെയർമാൻ സി. എച്ച്. അബൂബക്കർ , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. കെ. ഹാരിസ്,  പ്രോഗ്രാം കമ്മിറ്റി ഇൻ ചാർജ് ബി. ബഷീർ, എക്സിബിഷൻ കമ്മിറ്റി കൺവീനർ ഖാദർ അരമന അടങ്ങുന്ന ടീം.

മായിപ്പാടി രാജാവ് ദാനമാർത്താണ്ഡവർമ്മ രാജ സ്ഥലത്തില്ല. അദ്ദേഹത്തിന്റെ
അനന്തരവൻ ശ്രി രഘുരാമവർമ്മ രാജയാണ് ഇപ്പോൾ  കൊട്ടാരച്ചുമതലക്കാരിൽ ഒരാൾ. ലാളിത്യം കൊണ്ട് ആഗതരുടെ ശ്രദ്ധ പിടിച്ചുപറ്റുമാറുള്ള പെരുമാറ്റം. ഒരുപാട് നന്മയുള്ള മനുഷ്യൻ.

കൊട്ടാരത്തിനകത്തെ നാല്കെട്ടിനുള്ളിൽ ഞങ്ങളെ സ്വീകരിച്ചിരുത്തി. പഴയ പ്രതാപകാലത്തെ ഓർമ്മകൾ അവിടെയുള്ള മൺതരികൾ അയവിറക്കുന്നത് പോലെ തോന്നി. ,

AD 260 മുതലുള്ള കർണ്ണാടകയിലെ ഹാനക്കലിലെ കദംബം രാജവംശത്തിലെ ഇങ്ങേ തലക്കലുള്ള കണ്ണിയാണ് മായിപ്പാടി രാജവംശം, രഘുരാമവർമ്മ സംസാരിച്ചു തുടങ്ങി.  തമിഴ്ദേശത്തെ പല്ലവരോട് അശ്വമേധയാഗത്തിൽ ജയിച്ചു ദ്വിഗ്വിജയം നേടിയതൊക്കെ ഈ രാജവംശത്തിലെ പഴയ തലമുറക്കുണ്ട്.

കൂട്ടത്തിൽ പട്ലയും പരാമർശവിധേയമായി. തമ്പുരാൻ വളപ്പ്, അരമന, ബൂഡ്, ബാക്കിത്തമാർ തുടങ്ങിയ ഭരണാധികാരവുമായി പേരുകളൊക്കെ  പരാമർശവിധേയമായി. പട്ല എന്ന പേരിന് പിന്നിലെ ഒരുഹം അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ കൗതുകമായി.
ഈ പ്രദേശം മൊട്ടക്കുന്നായിരുന്നെന്നും, ബട്ട്ളം കമഴ്ത്തി വെച്ച പോലെ പാറക്കെട്ടുകൾ ഉണ്ടായിരുന്നെന്നും അങ്ങിനെ ബട്ള പറഞ്ഞ് പറഞ്ഞ് പട്ള എന്നായെന്നുമാണ് ആ ഊഹം. പട്ലയെക്കുറിച്ചുള്ള പരാമർശം തെയ്യവുമായി ബന്ധപ്പെട്ട പാട്ടുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
 
ഞങ്ങളുടെ ഓരോരുത്തരുടെയും അന്വേഷണ കൗതുകങ്ങളെ അദ്ദേഹം നിരാശപ്പെടുത്തിയില്ല. പൊലിമയെ കുറിച്ചുള്ള കൺസെപ്റ്റ് അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം. പൊലിമക്ക് എല്ലാ ആശംസകളും നന്മകളും നേർന്ന് കൊണ്ടാണ് അദ്ദേഹം ഞങ്ങളെ യാത്രയയച്ചത്.

No comments:

Post a Comment