Friday 31 August 2018

മനാമയിൽ ഇശൽ പൊലിമ ബഹ്റിൻ - പട്ലക്കാർക്ക് ഇന്ന് ഐക്യപ്പെരുന്നാൾ

മനാമയിൽ 
ഇശൽ പൊലിമ
ബഹ്റിൻ - പട്ലക്കാർക്ക്
ഇന്ന് ഐക്യപ്പെരുന്നാൾ

അസ്ലം മാവില

ഒന്നിക്കൽ മാത്രമല്ല; ഒന്നിക്കൽ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കലാണിന്ന്. ബഹ്റിനിലെ ഓരോ പട്ലക്കാരനും വർഷങ്ങളായി ആഗ്രഹിച്ചത് പൊലിമയിൽ കൂടി നിറവേറുന്നു. മാഷാ അല്ലാഹ് !

എവിടെയും പൊലിമയാണ് വിഷയം . അല്ല,  ബഹ്റിൻ ഇശൽ പൊലിമയാണ് സംസാരം. ഐക്യപ്പെരുന്നാളാണ് കാര്യം. ഒരുമയും പെരുമയുമാണ് എല്ലായിടത്തും .

ഇന്ന് മനാമയിൽ ചരിത്ര നിമിഷങ്ങൾ പിറക്കും. എല്ലാം മറന്ന് സന്തോഷിക്കും. ആഹ്ലാദം കൊണ്ട് നെഞ്ചുകളടുക്കും. പൊലിമപ്പെരുമയിൽ മുങ്ങിക്കുളിക്കും. നിലാവുള്ള രാവിൽ അവർ ഒന്നിച്ചിരുന്നു ഇശൽ നീട്ടി നീട്ടി പാടും.

എത്ര ഭംഗിയുള്ള പ്രോഗ്രാം ചാർട്ട്. നല്ല പ്ലാനിങ്. എല്ലാവരും സംഘാടകർ. വലിപ്പച്ചെറുപ്പമില്ല. മുന്നോടിയായി ഇറങ്ങിയ പൊലിമ ഗാനത്തിനും തികച്ചും പ്രൊഫഷനൽ ടച്ച്.  ഓരോ ഈരടിയിലും ഐക്യം വിളിച്ചോതുന്ന പൊലിമ സന്ദേശം.

ഫാമിലി മീറ്റും ഇന്നത്തെ ഇശൽപൊലിമയുടെ പ്രത്യേകതയാണ്. സീനിയർസും ജൂനിയേർസും ഇന്നത്തെ ദിനത്തിൽ തോളോട് തോള് ചേർന്നു ഇശൽ ഗാനം പാടും. രാവേറെ കഴിയുവോളം ബഹ്റിനിലെ നമ്മുടെ സ്വന്തം പട്ലക്കാർ സന്തോഷിക്കട്ടെ, നമുക്കീ പട്ലയുടെ മണ്ണിൽ നിന്നു കൊണ്ട് ആ സഹോദരീ സഹോദരർക്ക് സ്നേഹത്തിൽ ചാലിച്ച അഭിവാദ്യം നേരാം. ആശംസാ വചനങ്ങൾ ചൊല്ലാം.

ഖൈറ് ചെയ്യട്ടെ,
അല്ലാഹ് ഖൈറ് ചെയ്യട്ടെ...

No comments:

Post a Comment