Friday 31 August 2018

ഇന്ന് കട്ടകളി നാല് ഹൗസുകളും കട്ടക്ക് കട്ട

ഇന്ന് കട്ടകളി
നാല് ഹൗസുകളും
കട്ടക്ക് കട്ട

പൂമുഖം ഇന്നും ആരവങ്ങൾ കൊണ്ട് സജിവമാകും. ഡോമി ഗെയിമാണിന്ന്.
സമയം രാത്രി 8 മണി.

9 പോയിന്റിന്റെ ആത്മവിശ്വാസത്തിലാണ് ചെങ്കോട്ട ഇന്ന്  ഈ കളിക്ക് കളത്തിലേക്ക് ആളെ ഇറക്കുന്നത്.  തോൽക്കാൻ മനസ്സില്ലെന്ന് തീരുമാനിച്ച്  ബാക്കി മൂന്ന് ടീമുമുണ്ട്.

ഇന്നലത്തെ LUDO തോൽവി വാട്സ്ആപ്പ് ഗ്രൂപ്പിൽ വലിയ ചർച്ചയാണ്. ലുഡോ തോറ്റത് സാരമാക്കേണ്ട, അടുത്ത കളി നോക്കാമെന്ന് പറഞ്ഞ ഒരു ഹൗസ് ക്യാപ്റ്റനോട്  "ഇതെല്ലാ കളി തോൽക്കുമ്പോഴും ഉണ്ടാകുന്ന സ്ഥിരം ഡയലോഗാണ് സാർ, മാനം കാക്കാൻ ഇന്ന് ഒരു ഓട്ട്കണ്ടമെങ്കിലും കിട്ടുമോ?" എന്ന് ഒരു ഹൗസ് അനുഭാവി തിരിച്ച് ചോദിച്ചത് ഒരു വലിയ ചർച്ചക്ക് തിരി കൊളുത്തിയിട്ടുണ്ട്.

അത് കൊണ്ട് ഇന്നത്തെ കളി വളരെ നിർണ്ണായകമാണ്. ചില ടീമംഗങ്ങൾ LUDO കോച്ചിനെ വെച്ചാണ് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment