Friday 31 August 2018

പൊലിമ ഗെയിംസ് ഇൻഡോർ ഇനങ്ങൾ ഇന്ന് മുതൽ

പൊലിമ ഗെയിംസ്
ഇൻഡോർ ഇനങ്ങൾ
ഇന്ന് മുതൽ

ഡോ: അഹ്മദ് സാഹിർ
ഫുട്ബോൾ കോച്ച് മുഹമ്മദ് പട്ല
ബാഡ്മിന്റൺ താരം അജ്മൽ
ഉത്ഘാടന സെഷനിലെ
അതിഥികൾ

പൊലിമയുടെ കായികമത്സരങ്ങൾ ഇന്ന് വൈകിട്ട് തുടങ്ങും. ഉത്ഘാടന ഇനം ലുഡോ മത്സരമാണ്.
പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ മൈക്രൊ ഇൻഡോർ പ്രിമൈസിലാണ്  ഈ  മത്സരം.

കാസർകോട് ഗവ. താലൂക്ക് ഹോസ്പിറ്റലിലെ ഓർതോ സർജൻ ഡോ: അഹ്മദ് സാഹിർ, ഓൾ ഇന്ത്യാ ഫുഡ്ബോൾ അസോസിയേഷന്റെ അംഗീകൃത ഫുഡ്ബോൾ കോച്ച് സെര്ടിഫിക്കറ്റിറ്റുള്ള 
കോച്ച് മുഹമ്മദ് പട്ല, പട്ലയുടെ
മികച്ച ബാഡ്മിന്റൺ താരമായ അജ്മൽ മിത്തൽ എന്നിവർ ഉത്ഘാടന സെഷനിൽ മുഖ്യാതിഥികളായിരിക്കും .

ഇന്നലെ ചേർന്ന യോഗത്തിൽ ഹൗസ് ക്യാപ്റ്റന്മാരായ ഫൈസൽ, നാഫി, മൂസ, സൂപ്പി,  പൊലിമ S & G ചെയർമാൻ പി. അബ്ദുൽ കരീം, കൺവീനർ നാഫി പട്ല, സ്വാഗത സംഘം ഭാരവാഹികൾ പങ്കെടുത്തു.

No comments:

Post a Comment