Friday 31 August 2018

മാപ്പിളപ്പാട്ടു ഗായകർ പട്ലയിൽ തരംഗങ്ങൾ സൃഷ്ടിക്കട്ടെ അസ്ലം മാവില

മാപ്പിളപ്പാട്ടു ഗായകർ
പട്ലയിൽ തരംഗങ്ങൾ
സൃഷ്ടിക്കട്ടെ

അസ്ലം മാവില

കെ. എസ്. ഹാരിസ് ഗായകനാണെന്ന് ഞാൻ അറിയുന്നത് പി.സി. ഖാദറും ബക്കർ മാഷും പറയുമ്പോഴാണ്, മാസങ്ങൾക്ക് മുമ്പ്.  അദ്ദേഹത്തിന്റെ ഒന്ന് രണ്ട് പാട്ടുകൾ അന്ന് PC  തന്നെ RT ഫോറത്തിൽ പോസ്റ്റുകയും ചെയ്തു. അസീസ് പട്ലയുടെ നിർബന്ധം കൊണ്ട് വളരെ പെട്ടെന്ന് കെ. എസ്. ഹാരിസ് RT യുടെ ഭാഗമായി.

വളരെ വൈകിയാണ് ഹാരിസ് മിക്ക ദിവസങ്ങളിലും  RT യിൽ എത്തുന്നത്. പക്ഷെ, ഞങ്ങളെ പോലുള്ള ഗൾഫുകാർക്ക് പറ്റിയ സമയത്തായിരിക്കുമത്. പിന്നീടാണറിഞ്ഞത് ജോലി കഴിഞ്ഞ് കൂടണയുന്നതിലുള്ള തടസ്സമാണ്  വരവ് വൈകിക്കുന്നത്.

നല്ല ഇരുത്തം വന്ന ഗായകനെപ്പോലെയാണ് ഹാരിസ് തുടക്കം മുതൽ തന്നെ പാടിയിരുന്നത്. ചിലപ്പോൾ ട്രാക്കുണ്ടാകും, ചിലപ്പോൾ ഉണ്ടായിരിക്കില്ല. രണ്ടാമത്തെ വിഭാഗത്തിലെ പാട്ടുകളാണ് കേൾക്കാൻ കൂടുതൽ ശ്രവണസുഖം നൽകുന്നത്.

പരിചയപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾ ഹാരിസിന്റെ ഗാനം കേട്ടാൽ, പട്ലക്കാരനെന്ന് പറഞ്ഞാലും വിശ്വസിക്കില്ല. അത്ര നന്നായാണ് ഗാനാലാപനം. ചില ഓൺലൈൻ മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്ത്, recoganize ചെയ്യാൻ മാത്രം പാട്ടുകൾ നല്ല ശബ്ദത്തിൽ പാടിയിട്ടുണ്ട്.

ഓൺലൈൻ നീണ്ടെഴുത്ത് ആരും വായിക്കില്ലെന്നറിയാവുന്നത് കൊണ്ട് ഒന്നു രണ്ടു കാര്യങ്ങൾ മാത്രം പറയാം, പട്ലയിൽ നല്ല ശബ്ദത്തിനുടമകളായ എണ്ണം പറഞ്ഞ ഗായകരുണ്ട്. പൊലിമയ്ക്ക് മുമ്പ് തന്നെ CP, RT പോലുള്ള സാംസ്കാരിക ഇടങ്ങളിൽ അവരുടെ ഇമ്പമുള്ള പാട്ടുകൾ നാം കേട്ടതാണ്. പൊലിമ  വന്നതോടെ പട്ലപ്പാട്ടുകാർ  എല്ലാവർക്കും സുപരിചിതരായി.

നിങ്ങൾ ഒന്ന് സംഘടിക്കുന്ന കാര്യം ആലോചിച്ചാലെന്താ ?  ഒരു സ്ഥിരം ട്രൂപ്പ് ഉണ്ടാകട്ടെ, പാട്ടിനെ സ്നേഹിക്കാത്തവർ ആരുമുണ്ടാകില്ലല്ലോ.  പഴയ വായ്പ്പാട്ടടക്കം പാടാനും പഠിക്കാനുമുള്ള ഒരു കൂട്ടായ്മ. അവർക്കാവശ്യമായ പിന്തുണ നൽകുവാൻ സഹൃദയർ ധാരാളമുണ്ടാകും. പൊലിമ തീരുന്നതിന് മുമ്പ് , ഈ വഴിക്ക് ആലോചനകൾ നടക്കട്ടെ.  മാപ്പിളപ്പാട്ടിനായി ഒരു ട്രൂപ് പട്ലയിൽ നിന്നും തുടക്കം കുറിക്കട്ടെ.

ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം - ആരുടെയും വാലാകരുത്. "ഞാൻ" പറഞ്ഞാൽ മാത്രം പാടുന്ന ആളാകരുത്  നിങ്ങൾ എന്നർഥം. ആർടിസ്റ്റുകൾ തികച്ചും സ്വതന്ത്രരാണ്. ഈ മേഖലയിൽ ഹൈജാക്കിംഗിന് സാധ്യത കൂടുതലാണ്. " മമ്മച്ചാഉം ഉമ്പൂച്ചാളം  പറഞ്ഞാലേ ആടൂ, പാടൂ "  എന്ന സാഹചര്യം സിംഗർസ് (ആർടിസ്റ്റുകൾ)  തുടക്കം മുതലേ നുള്ളിക്കളയണം. 

ശബ്ദം കൊണ്ടനുഗ്രഹീതരായ നിങ്ങൾക്ക് സഹൃദയരോടും ആസ്വാദകരോടുമാണ് ഏറെ കടപ്പാട്. ശ്രോതാക്കൾക്ക് നിങ്ങളെയാണാവശ്യം.  (പാട്ട് പാടാനറിയില്ലെങ്കിലും  അത് കേൾക്കാനിഷ്ടമുള്ളവരാരുമുണ്ടാകില്ലല്ലോ. )

ഗായകരും കുറച്ച് സൗഹൃദങ്ങളും ഒന്നിച്ചിരുന്ന് ഈ വഴിക്ക് ആലോചിക്കുക. മൊഗാ ഇശൽ പൊലിമയുടെ സമ്മാനമായി പട്ലയുടെ നേതൃത്വത്തിൽ ഒരു ട്രൂപ്പുണ്ടാകാൻ സാധിച്ചാൽ ഏറ്റവും നന്ന്.  അഷ്താഫ് , ജുനൈദ്, അസ്ഗർ തൊട്ടങ്ങോട്ട് ഒരു പാട് നല്ല ഗായകരെ ഇശൽ പൊലിമയിൽ നാം കണ്ടു. കെ. എസ്. സൈഫുദീൻ, അസിസ് പട്ല, ബക്കർ മാഷ്, സാപ് , അരമന ബ്രദർസ്, അൻവർ കരീം, എ. മജീദ്, റഊഫ് കൊല്യ (ഓർമ്മയിൽ പെട്ടെന്ന് വന്ന പേരുകളാണ് ) തുടങ്ങിയവരുടെ  പിന്തുണയും ബിസ്മി ബക്കർ , കെ. എസ്. മജിദ്  തുടങ്ങിയ സീനിയേർസിന്റെ സാന്നിധ്യവും  കൂടിയുണ്ടെങ്കിൽ ഈ നിർദ്ദിഷ്ട കൂട്ടായ്മയ്ക്ക് വലിയ സാധ്യതയുമുണ്ട്.

നാട്ടൊരുമയുടെ പൊലിമ പാട്ടൊരുമയുടെ കൂടിയാകട്ടെ. സമാപനാഘോഷത്തിൽ എന്തായാലും മെഗാ ഇശൽ പൊലിമയുണ്ടല്ലോ. ഭാവി പരിപാടികളടക്കം കൂടിയാലോചിക്കാൻ പാട്ടുകാരുടെ മാത്രമായി ഒരു  സെഷൻ   ഡിസംബർ 23 നോ 24 നോ  പൊലിമ ഒരുക്കുകയും ചെയ്യാം. കുറച്ച് വൈകിപ്പോയി, സാരോല്ല, നമുക്ക് ഒന്നേന്നും പറഞ്ഞ് തുടങ്ങാന്ന്.... 

No comments:

Post a Comment