Monday 27 August 2018

റോഡ്ഷോ നാളെ നേതൃത്വം

റോഡ്ഷോ നാളെ
നേതൃത്വം
സ്പോർട്സ് ചെയർമാനും
വോളണ്ടിയർ ചെയർമാനും

റോഡ്ഷോയുമായി ബന്ധപ്പെട്ട അവസാനവട്ട അവലോകനം ഇന്ന് (ശനി) രാത്രി പൂമുഖത്ത്  നടന്നു. പൊലിമ ചെയർമാൻ HK മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നേതൃത്വം സ്പോർട്സ് ചെയർമാൻ പി. അബ്ദുൽ കരീമിനും 
വോളണ്ടിയർ ചെയർമാൻ ഫൈസൽ അരമനയ്ക്കും. വൈകിട്ട് 4.00 മണിക്ക്  വാഹനങ്ങളുമായി  എത്താൻ പി. കരീം & ഫൈസൽ അരമന എല്ലാവരോടും അഭ്യർഥിച്ചു.

മൊഗറിൽ നിന്ന് ഫ്ലാഗ്ഓഫ്.  പൊലിമ ചെയർമാൻ HK മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്യും. സിൽക്കീ ശുഭ്ര പ്രതലത്തിൽ പൊലിമ ആലേഖനം ചെയ്തതാണ് ഫ്ലാഗ്.

മുമ്പിൽ റോഡ്ഷോ ഇൻ ചാർജിന്റെ ഇരുചക്ര വാഹനം. തുടർന്ന് പൊലിമ പതാകയുമായി  40 വാഹനങ്ങൾ ആദ്യ ക്ലസ്റ്ററിൽ. തുടർന്ന് മറ്റ് ഇരുചക്രവാഹനങ്ങൾ. മോട്ടോർ വാഹനങ്ങൾക്ക്  പിന്നിലായി  സൈക്കിളും അനുവദിച്ചിട്ടുണ്ട്. റോഡ്മാപ് യോഗം വിലയിരുത്തി. തിരുത്തലോടെ അംഗീകരിച്ചു.   സമാപനം സ്കൂൾ ഗ്രൗണ്ടിൽ .

No comments:

Post a Comment