Friday 31 August 2018

കായികപ്പൊലിമ തുടങ്ങി ചെങ്കോട്ടയിൽ തീർത്ത ലൂഡോ ഗെയിം:

കായികപ്പൊലിമ തുടങ്ങി
ചെങ്കോട്ടയിൽ തീർത്ത
ലൂഡോ ഗെയിം:
സ്വർണ്ണം, വെള്ളി, വെങ്കലം
ഇവ മൂന്നും
റെഡ് ഫോർട്ടിന് സ്വന്തം

പൂമുഖത്ത് ഇന്നലെ റെഡ് ഫോർട്ടിന്റെ വിളയാട്ടം. എല്ലാ മെഡലും ചാക്കിലാക്കി പൂടപോലും ബാക്കിയാക്കാതെ നാഫിയുടെ പയ്യൻസ് പൂമുഖം വിട്ടു.

നാഫിയുടെ ടീമിന്റെ  വിജഹ്ലാദ ബമ്പും  ഡയലോഗും കേട്ട് പൂമുഖത്തിന്റെ  നാല് മൂലയിലുള്ള കമുകിൻ കുന്തത്തിന് ഇളക്കം വന്നു. നാളെ പഞ്ചായത്തിൽ നിന്ന് ആളുകൾ വന്ന് പൂമുഖത്തെ കുന്തബലം ഉറപ്പ് വരുത്തും.

ലൂഡോ കളിയിൽ എതിരാളികൾ ആരുമില്ലാത്ത വിധം ദുർബ്ബലമാക്കിയാണ് റെഡ് ഫോർട്ട് മുന്നോട്ട് കുതിച്ചത്. ആദ്യ റൗണ്ടിൽ ജയിച്ച  എട്ടിൽ അഞ്ചു പേരും റെഡ് ഫോർടിലെ ചുണക്കുട്ടികൾ. രണ്ട് മഞ്ഞക്കുന്നുകാരും ഒരു ഗ്രീൻവാലിക്കാരനും രണ്ടാം റൗണ്ടിൽ കടന്നു കൂടി. ബ്ലൂ സ്കൈയിലെ എട്ട് പേരും എട്ട് നിലയിൽ പൊട്ടിയത് കൊണ്ട്  കളി കാണാൻ അവർക്ക് നല്ല അവസരവും കിട്ടി!

രണ്ടാം റൗണ്ടിൽ ഒരു ഗ്രൂപ്പിൽ 3 R - 1 Y മറ്റൊരു ഗ്രൂപ്പിൽ 2R - 1. 1R .അവസാന റൗണ്ടിൽ കളി തീരുമ്പോൾ 3R - 1Y. നാലാംസ്ഥാനമില്ലാത്തത് കൊണ്ട യെല്ലോ ക്യാമ്പിൽ നിരാശ.

ലൂഡോ കളി കാണാൻ ദൂരദിക്കിൽ നിന്നും ഒരു പാട് പേര് കാണികളായി എത്തിയിരുന്നു. അക്ഷരാർഥത്തിൽ പൂമുഖം ചെറിയ സ്റ്റേഡിയമായി. 8 ഗ്രുപ്പുകളായി തിരിച്ചാണ് 32 പേർ ഉത്ഘാടന സെഷനിലിറങ്ങിയത്. നീല, പച്ച, മഞ്ഞ, ചെമപ്പ് ജേഴ്സി അണിഞ്ഞ് കൊണ്ട് കാണികളും നല്ല സപ്പോർട്ട് നൽകി.

കാസർകോട് ഗവ. താലൂക്ക് ഹോസ്പിറ്റലിലെ ഓർതോ സർജൻ ഡോ: അഹ്മദ് സാഹിർ ഗെയിംസ്പൊലിമ പതാക     ബാഡ്മിന്റൺ താരം അജ്മൽ മിത്തൽ, ജി. എച്ച്. എസ്. എസ്. പട്ല പി.ടി. ഇൻ ചാർജ് ലക്ഷ്മണൻ  മാസ്റ്റർ, യുനൈറ്റഡ് പട്ല പ്രസിഡന്റ് ഇല്യാസ് കോയപ്പാടി എന്നിവർക്ക് കൈമാറി ഇൻഡോർ ഗെയിംസ് ഉത്ഘാടനം ചെയ്തു. പൊലിമ ഹൗസ് ക്യാപ്റ്റന്മാരും വിവിധ പൊലിമ വകുപ്പ് ഭാരവാഹികളുമടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

മുഖ്യ രക്ഷാധികാരി എം. എ. മജിദ് കായികപൊലിമ സന്ദേശം നൽകി. ജ: കൺവീനർ അസ്ലം മാവില സ്വാഗതം പറഞ്ഞു.

No comments:

Post a Comment