Friday 31 August 2018

കോയപ്പാടി ഇശൽ പൊലിമ സിംപ്ൾ, . ബട്ട്, സൂപ്പർ വൺ / എ എം പി

കോയപ്പാടി ഇശൽ പൊലിമ
സിംപ്ൾ, . ബട്ട്, സൂപ്പർ വൺ

മാവിലപ്പൊലിമ

വളരെ ലളിതം, ഒരുക്കവും അങ്ങിനെ തന്നെ. ഒന്നും ഒന്നര്പ്പാടില്ല. അവരുടെ കഴിവും ആത്മാർഥതയും ഉത്സാഹവുമെല്ലാം പക്ഷെ, ഇശൽ പൊലിമ സമ്പൂർണ്ണ വിജയത്തിലെത്തിച്ചു.

പൊലിമ മുഖ്യരക്ഷാധികാരിയുടെയും ചെയർമാന്റെയും  നിർദേശ പ്രകാരം  ഇന്നലെ ഉച്ചയ്ക്ക് ഞാനും സി. എച്ചും  അവസാന മിനുക്കു പണിയുടെ ഭാഗമായി റോഡ്ഷോ റൂട്ടിലൂടെ കടന്ന് പോകുമ്പോൾ, കൊയപ്പാടി സെക്കന്റ് സ്ട്രീറ്റിൽ ഇറങ്ങാൻ  ഒരു കാരണം മാത്രം -  അവിടെ കുറച്ചു കുട്ടികൾ പൊരിവെയിലത്ത്  ഇശൽപ്പൊലിമയുടെ വിജയത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു.   

ടീനേജ് കുട്ടികളുടെ മാത്രം താത്പര്യം. മറ്റു സ്ഥലങ്ങളിൽ നടന്ന ഇശൽ പൊലിമയോട് കിടപിടിക്കാൻ അവർ ആലോചിച്ചേയിരുന്നില്ല.  എങ്കിലും പരിപാടിയുടെ മൊത്തം ഔട്ട്ലൈനും ഔട്ട്പുട്ടും ഏറ്റവും മികച്ചതാക്കാൻ അവരുടെ ശ്രമങ്ങൾക്കായി.  നല്ല സംഘാടനം, ലളിതമായ ഒരുക്കങ്ങൾ !

ചെറിയ മക്കളായിരുന്നു ആ പ്രിമൈസിൽ നല്ല ശതമാനവുമുണ്ടായിരുന്നത്. പാട്ടിനൊപ്പിച്ചുള്ള അവരുടെ കിതപ്പും സ്റ്റെപ്പും ബഹുരസകരം.

വേദിയിൽ അഷ്താഫിന്റെ കൂടെ പാടാൻ കോയപ്പാടി പ്രദേശത്തെ ഗായകരും തയ്യാറായി. എല്ലാ ഭാഗങ്ങളിലും നല്ല ഗായകരുണ്ടെന്നത് അത്ഭുതപ്പെടുത്തി. 

പുതിയ പാട്ടുകളുമായാണ് കൊയപ്പാടി പൊലിമയിൽ അഷ്താഫും സംഘവുമെത്തിയത്. പാട്ടിനൊത്ത് ഏറ്റവും നന്നായി ആസ്വദിച്ച് സ്റ്റെപ് വെച്ചവരും കൊയപ്പാടിക്കാർ തന്നെ.

സ്വന്തം പ്രദേശത്തുകാരുടെ പാട്ടുത്സവം കാണാൻ ഒരു വേലിക്കപ്പുറമായി നല്ലൊരു  സ്ത്രീ ജനക്കൂട്ടവുമുണ്ടായിരുന്നു.

അബ്ദുല്ല നീട്ടി സ്വാഗതം പറഞ്ഞതും മിസ്റ്റർ 'ഞാൻ പൊലിമ' വലിച്ചു പാട്ടു പാടിയതും ഒഴിച്ചു നിർത്തിയാൽ മൊത്തത്തിൽ നൂറ് മാർക്ക്. കൂട്ടത്തിൽ പറയാൻ സോജി വിട്ട് പോയി. മിതമായ മധുരം, പോകുമ്പോഴും ഒരു കപ്പ് കൂടി മജീദ് തന്നു, ഞാൻ കുടിച്ചു. അപ്പോഴും സോജി ചൂടാറിയിട്ടില്ലായിരുന്നു.

സഭാഷ് കുട്ടികളെ, സഭാഷ് !
കോയപ്പാടി പൊലിമ എന്നും നല്ല ഓർമ്മകൾ  ബാക്കിയാക്കും.

No comments:

Post a Comment