Friday 31 August 2018

പൂമുഖത്ത് നിറയെ കുഞ്ഞരിപ്രാവുകൾ റൺ ഫോർ യൂണിറ്റി അപൂർവ്വാനുഭവമായി /അസ്ലം മാവില

പൂമുഖത്ത് നിറയെ
കുഞ്ഞരിപ്രാവുകൾ
റൺ ഫോർ യൂണിറ്റി
അപൂർവ്വാനുഭവമായി

അസ്ലം മാവില

പുതുമ ഒന്നു പരീക്ഷിച്ചതാണ്. പൊലിമയിൽ അത് വർക്കൗട്ടായി. കൊച്ചു മക്കൾക്ക് പൊലിമയിൽ ഒരിടം. വരും നാളുകളിൽ അവർക്ക് പറയാൻ ഒരു ഇവന്റ്.

നേരത്തെ ഒരു മാരത്തോൺ കഴിഞ്ഞിരുന്നു. അന്ന് മാത്സര്യം മുന്നിലും  സൗഹൃദം തൊട്ടു പിന്നിലുമായി. പൊലിമ കുഞ്ഞു മക്കളിൽ  സന്തോഷിക്കാൻ വക നൽകണമെന്ന കാഴ്ചപ്പാട്,  ''റൺ ഫോർ യൂണിറ്റി"യെ മാത്സര്യ പാച്ചിലിൽ നിന്നും  സൗഹൃദ ഓട്ടമാക്കാൻ പ്രേരകമാക്കി.

4: 00 മണി കഴിഞ്ഞതോടെ കുട്ടികൾ പൂമുഖത്തെത്തി. വരിവരിയായി നിന്ന് അവർ പേരുകൾ  നൽകി. ഒരുമയോട്ടത്തിന് എൻട്രി കിട്ടിയ സന്തോഷമവരിൽ ആഹ്ലാദമുണ്ടാക്കി.

എച്ച്. കെ. സമയത്തിന് മുന്നേ പൂമുഖത്തുണ്ട്.  മുതിർന്നവർ പിന്നാലെ എത്തിക്കൊണ്ടേയിരുന്നു. ഖത്തർ പൊലിമ ജോ: കോർഡിനേറ്റർ കെ. എസ്. സൈഫുദ്ദിൻ, പി.സി. ഖാദർ , മഹമൂദ്, ഖാദർ അരമന, ബഷിർ എഞ്ചിനീയർ, സമീർ തുടങ്ങി ഗൾഫ് പൊലിമ പ്രവർത്തകർ മാസ്സ് റൺ ഇവന്റിന് നേതൃനിരയിൽ അണി നിരന്നു.

പി. പി. ഹാരിസ്, ബഷീർ പട്ല, റാസ,  ലക്ഷമണൻ മാഷ്, പവിത്രൻ മാഷ്, PTA നേതൃനിരയിലെ സൈദ്, സി. എച്ച്. , പി. കരീം, ഇവൻറ് മാസ്റ്റർ മൈന്റ് എം. കെ. ഹാരിസ് തുടങ്ങി എല്ലാവരും സജീവമായി.

നൂറ്റിച്ചില്ലാനം കുട്ടികൾ അഞ്ച് മണിക്ക് മുമ്പ് തന്നെ പേര് രജിസ്റ്റർ ചെയ്തു. പിന്നാലെ പേര് രെജിസ്റ്റർ ചെയ്യാനാവാതെ വൈകി എത്തിയ കുട്ടികളും വേറെയും. എല്ലാവരും പൊലിമ വെള്ള ജേഴ്സിയണിഞ്ഞു ഗ്രൂപ്പ് ഫോട്ടോ സെഷനു നിന്നു. വിനയത്തോടെ ആ കുസൃതികൾ മുതിർന്നവരെ കേട്ടു . "പൊലിമാ -- പൊലിമാ" അവർ ആർത്തു വിളിച്ചു.

05: 05 പഠിപ്പുര പൂമുഖത്ത് നിന്നു പി. പി.ഹാരിസും എഞ്ചി ബഷീറും  സിഗ്നൽ തന്നു ; കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ നിന്ന്  ബഷീറും   ബി. എം. ഹാരിസും OK പറഞ്ഞു. രണ്ട് കൂട്ടമായി കുട്ടികൾ വെവ്വേറെ നിന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ അവർ മുന്നിൽ വഴികാട്ടിയായി നീങ്ങി തുടങ്ങി - പടിഞ്ഞാറ് റൂട്ടിൽ പി. കരീമും സമീറും കിഴക്ക് റൂട്ടിൽ മഹ്മൂദും സുബൈറും.

ലൈബ്രറി ജംഗ്ഷനിൽ നിന്നും ജേഴ്സിയണിഞ്ഞ കുട്ടിപ്പട്ടാളം രണ്ട് വഴിക്കായി പാലാഴി പോലെ വഴി പിരിഞ്ഞു , കാണെക്കാണെ അവർ നേർത്ത് നേർത്തില്ലാതെയായി....

റോഡിന്നിരുവശമുള്ള വീടുകളിൽ നിന്നും ഉമ്മമാരും സഹോദരിമാരും കൈ വീശിയും  വാത്സല്യത്തിൽ പൊതിഞ്ഞ ആശംസകൾ  നേർന്നും  കുഞ്ഞു മക്കളുടെ R4U പ്രോത്സാഹിപ്പിച്ചു.

ഇരു END POINTലും കുഞ്ഞരിപ്രാവുകൾക്ക് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ് ! കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ എച്ച്. കെ. അബ്ദുല്ല, അസീസ് പട്ല, സലിം , ഷബീബ്, സാൻ, ഹാരിസ്, ബഷീർ തുടങ്ങി വലിയ ജനക്കൂട്ടം പൊലിമക്കുഞ്ഞുങ്ങളെ മധുരം നൽകിയും മധുര പാനീയം കുടിപ്പിച്ചും സ്വീകരിച്ചു. സമാനമായ സ്വീകരണം പഠിപ്പുര പൊലിമ പൂമുഖത്തും എഞ്ചി. ബഷീർ, ഹാരിസ്, ജാസിർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.

പൊലിമ നാട്ടുത്സവമാണ്, അതോരുത്തരും സന്തോഷിച്ചു തീർക്കേണ്ടതാണ്.

3 to 6 വയസ്സുളള കുസൃതികളുടെ "ബഡ്സ് കാർണിവലും" പാളക്കുഞ്ഞ് മുതൽ പാലൊളിക്കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന  30 days - 2 yearട വയസ്സുള്ള പൊന്നിൻ കുടങ്ങളുടെ  "കൊങ്കാട്ട"വും പൊലിമയുടെ ഭാഗമായി നടക്കും.

No comments:

Post a Comment