Monday 27 August 2018

ഇന്ന് (ഞായർ) ഇശൽ പൊലിമ കോയപ്പാടിയിൽ

ഇന്ന് (ഞായർ) 
ഇശൽ പൊലിമ
കോയപ്പാടിയിൽ

'പാടി ' എന്ന് ഭൂതകാലക്രിയയിൽ പറയുന്ന പട്ലയിലെ രണ്ടേ രണ്ട് സ്ഥലങ്ങളിൽ ഒന്നാണ് കോയപ്പാടി.  മുമ്പ് അവിടെ ആര് പാടിയോ ഇല്ലയോ, ഇന്ന് രാത്രി കോയപ്പാടിയിൽ  ഒന്നൊന്നര പാട്ട് ഉണ്ടാകും.

ഇന്നാണ് അവിടെ  ഇശൽ പൊലിമ. കോയപ്പാടി സെക്കന്റ് സ്ട്രീറ്റിൽ ശരിക്കും ഇശൽ വിരുന്ന്. അവിടെയുള്ള മുഴുവൻ സൗഹൃദങ്ങളും ഇതിനായി ഒരുങ്ങിക്കഴിഞു.

ചുറ്റുഭാഗത്ത് നിന്നും കോയപ്പടിയിലേക്ക് ഒരുപാട്  ഗാനാസ്വാദകർ ഇന്നത്തെ പൊലിമക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കോയപ്പാടിയിലെ വിവിധ പേരുകളിലുള്ള യുവകൂട്ടായ്മകൾ തിരക്കിട്ട ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ്.

റോഡ്ഷോ ഇന്ന് കോയപ്പാടിയിൽ രണ്ട് വട്ടം കടന്നു പോവുകയും ചെയ്യുന്നുണ്ട്.

No comments:

Post a Comment