Monday 27 August 2018

രാവേറെയായിട്ടും ദോഹ ഇശൽ പൊലിമ നിർത്താതെ പാടുകയായിരുന്നു

രാവേറെയായിട്ടും
ദോഹ ഇശൽ പൊലിമ
നിർത്താതെ പാടുകയായിരുന്നു 

പറഞ്ഞത് പോലെ എല്ലാവരും എത്തി. സാബിറാണ്  ദോഹ ഇശൽ പൊലിമക്ക് വേദി തയ്യാറാക്കി കാത്തിരുന്നത്. വന്നവരെ മുഴുവൻ സാബിർ എല്ലാവരെയും സ്വീകരിച്ചു.  ടേബിൾ നിറയെ സ്നാക്സും സ്വീറ്റ്സും സോഫ്റ്റ് ഡ്രിങ്ക്സും മറ്റും കുന്നുകൂടിയിരുന്നു.

പഴയകാല മാപ്പിളപ്പാട്ടു ഗായകനും ദോഹ പൊലിമയുടെ ഉപദേശകനുമായ കെ. എസ്. മജിദ്  കാരണവരായി  എത്തി. ഷംസുദീൻ പട്ല ഇശൽ പൊലിമക്ക് തുടക്കം കുറിച്ച് സദസ്സിന് സ്വാഗതം പറഞ്ഞു. 

കോർഡിനേറ്റർ ജുനൈദ് കൊല്യ, ഗായകൻ കെ.എസ്. സൈഫുദിനോട് ചെവിയിൽ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല,  പിന്നെ ശ്രദ്ധ കേന്ദ്രമായത്  കെ. എസ്. മജിദ്ച്ച.

ഒരു പാട്ടു പാടി ഉത്ഘാടനം ചെയ്യാൻ സൈഫ് ആവശ്യപ്പെട്ടപ്പോൾ, പൊലിമയുടെ മഹിമ വിളിച്ചറിയിച്ച്  ഒരു തയ്യാറെടുപ്പുമില്ലാതെ മജിദ്ച്ച ആദ്യ ഇശൽ പാടിയത് സദസ്സ് കയ്യടിച്ചു സ്വീകരിച്ചു.

പിന്നെ നടന്നത് വാക്കുകൾക്കുമപ്പുറം, രാവേറെയോളം മതിമറന്ന് അവർ പാടി . സ്വന്തം ഗ്രാമം പൊലിമച്ചന്തത്തിൽ നീരാടുമ്പോൾ, ആയിരം കാതമകലെയിരുന്നവർ ആ ആഹ്ലാദത്തിന്റെ ഒപ്പം ചേർന്നു.

സൈഫു & Co നയിച്ച ഇശൽ പൊലിമ ആസ്വാദകർക്ക് മറക്കാൻ പറ്റാത്ത അനുഭവമായി. പലരും ഡിസംബറിൽ നാട്ടിലെത്താനുള്ള തയാറെടുപ്പിലുമാണ്.  ഹനീഫ് പേരാലിന്റെ പിരിശത്തിൽ പൊതിഞ്ഞ നന്ദിയോടെ ആ അനിർവ്വചനീയ ഇശൽ രാവിന് തിരശ്ശീല വീണു.

ദോഹ പൊലിമയുടെ വീഡിയോ , ഫോട്ടോകൾ, റിപോർട്ട് എന്നിവ പൊലിമയുടെ ഈ FB പേജിൽ ലഭ്യമാണ്.

ദോഹ ഇശൽ പൊലിമയിൽ സംബന്ധിച്ചവരിൽ മജീദ് . Ks, ഷംസുദ്ദീൻ പട്ല, ഹനീഫ് പേരാൽ,  ജുനൈദ് കൊല്ല്യ,  സൈഫ് k. S, സാബിർ k. S, റിയാസ് മൊഗർ , ഹനീഫ് B. M, ഷെബീർ ബൂട്,  കബീർ കൊല്ല്യ , അഷ്‌റഫ്‌,  ജാബിർ ,ഹനീഫ് കൊല്ല്യ,  കബീർ , ഖലീൽ തുടങ്ങിയവർ ഉൾപ്പെടും.

No comments:

Post a Comment