Friday 31 August 2018

കാഴ്ച്ച " രണ്ടാം ദിവസത്തിലേക്ക്

"കാഴ്ച്ച "
രണ്ടാം ദിവസത്തിലേക്ക്
ഡസൻ കണക്കിന്
വിദ്യാർഥി - യുവാക്കളുടെ
വോളണ്ടിയർ സേവനം ശ്രദ്ധേയം.

സാക്കിർ - അബ്ദുല്ല - അക്ബർ. എല്ലായിടത്തും ഓടിച്ചാടി ഈ മൂന്ന് പേരുണ്ട്.  അവരോടൊപ്പം ചെറുതും വലുതുമായ ഒന്നര ഡസനിലധികം യുവാക്കളും വിദ്യാർഥികളും. ഇർഫാൻ,  അനസ്, സബാഹ്,  കാദർ എസ്.എ. , ഫറാസ്, അനസ് അബ്ദുല്ല, സാൻ, നിഹാൽ,  ഖലീൽ, അമാൻ, അസ്കർ ,സാബിത്, റിസ്വാൻ,  ആബിദ്,  അജ്ജു,  സമീഹ്, ഇൻസാഫ്, സക്കീർ , ഹൈദർ തുടങ്ങിയവർ.
ഇവർക്ക് മുഴുവൻ  കൂട്ടായി വോളണ്ടിയർകുപ്പായമണിഞ്ഞ് 30 ഉം 40 ഉം കഴിഞ്ഞ മഹ്മൂദ്, ബിഎം ഹാരിസ്, ഖാദർ അരമന, അബൂബക്കർ പാലത്ടക്ക, KE സമീർ തുടങ്ങിയവർ.   ആവശ്യമായ നിർദ്ദേശങ്ങളുമായി ബഷീറിന്റെ നേതൃത്വത്തിൽ  ഓടിച്ചാടി  പൊലിമ നേതൃത്വവും വിവിധ സബ്കമ്മറ്റി ഭാരവാഹികളും.

ശരിക്കും ഇന്നലത്തെ, ഒന്നാം ദിന "കാഴ്ച്ച " സംഘാടനത്തിൽ മികച്ചു നിന്നു. എടുത്ത് പറയേണ്ടതും ചുറുചുറുക്കുള്ള യുവാക്കളുടെ സേവനം തന്നെ. ഇന്നും കൂടുതൽ യുവാക്കൾ ഇവരോടൊപ്പം ചേരും.

No comments:

Post a Comment