Friday 31 August 2018

മജീദിന്റെ സുലൈമാനിയും ചുക്കുകാപ്പിയും

മജീദിന്റെ
സുലൈമാനിയും
ചുക്കുകാപ്പിയും

കാഴ്ച്ച ഒന്നാം ദിവസം എം. എ. മജീദ് ഒരു ഗ്യാസ് കുറ്റിയും ഗ്യാസടുപ്പും പ്രദർശന ഹാളിൽ ഇറക്കി വെച്ചു. കണ്ടവരൊക്കെ കരുതിയത് പിന്നാലെ വേറെ ഒന്ന് രണ്ട് പേർ വന്ന് സുലൈമാനി ഓപറേഷൻ തുടങ്ങുമെന്നാണ്. പക്ഷെ, തെറ്റിയത് ഞങ്ങൾക്ക്.

മജീദ് ശരിക്കും ചായക്കാരനായി. മാടികുത്തി, ചട്ടി അടുപ്പിൽ വെച്ചു. ഗ്യാസ് കത്തിച്ചു,  വെള്ളം തിളപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ നുലൈമാനി റെഡി.

പിന്നെ , എം.എ. മജീദിനും ആവേശവുമായി. വൈകിട്ടൊരു ചായ റെഡി. ചുക്കുകാപ്പി വേണമെന്ന് സംഘാടകർ. അതിനും  എം.എ. മജിദ് തയാർ.

സത്യത്തിൽ മജിദിൽ ഇങ്ങനെയൊരു ചായക്കാരൻ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് അപ്പോഴാണ് നാട്ടുകാരറിയുന്നത് തന്നെ. ഡിസംബറിൽ പൊലിമ പൂമുഖമൊഴിയുമ്പോൾ,  അവിടെ ചായക്കട തുടങ്ങുവാൻ പുള്ളിക്കാരൻ പ്രത്യേക പാചക പരിശീലനം ആരംഭിച്ചോ എന്നറിയാൻ പി.പി. ഹാരിസ്, ബി. ബഷീർ, സൈദ് ടീം ഒരന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്.

No comments:

Post a Comment