Friday, 31 August 2018

വിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടാക്കാൻ പൊലിമ മഹാസംഗമം മുൻകൈ എടുക്കണം

വിദ്യാഭ്യാസ രംഗത്തും
മുന്നേറ്റമുണ്ടാക്കാൻ
പൊലിമ മഹാസംഗമം
മുൻകൈ എടുക്കണം
- കൊല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റർ

പട്ലയിലെ കലാ- സാംസ്കാരിക രംഗത്ത്  പുതിയ ഉണർവ്വിന് കാരണക്കാരായ പൊലിമ സംഘാടകർ തന്നെ വിദ്യാഭ്യാസ രംഗത്തും
മുന്നേറ്റമുണ്ടാക്കാൻ മുൻകൈ എടുക്കണമെന്ന് സംസകാരിക പ്രവർത്തകനും പട്ലയിലെ ആദ്യകാല അധ്യാപകൻ കൂടിയായ കൊല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ആവശ്യപ്പെട്ടു.

പുകൾപെറ്റ വൈദ്യർ കുടുംബത്തിലെ മഹാകവി കുഞ്ഞിമാഹിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ  പട്ലക്ക് മഹത്തായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അത് നിലനിർത്താൻ നമ്മുടെ തലമുറക്കും വരും തലമുറകൾക്കുമാകണം.  കൊല്യയിൽ നടന്ന ഇശൽ പൊലിമ സന്ധ്യയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളമാജ അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു. പട്ല ജി. എച്ച്. എസ്. എസ് , പി.ടി. എ പ്രസിഡന്റ് സി. എച്ച്. അബൂബക്കർ പ്രോഗ്രാം  ഉത്ഘാടനം ചെയ്തു. വേദിയിൽ പി. പി. ഹാരിസ്, എം. കെ ഹാരിസ് അടക്കം പൊലിമ സംഘാടകർ തുടങ്ങിയവർ ഉണ്ടായിരുന്നു.

No comments:

Post a Comment