Friday 31 August 2018

പിരിശപ്പൊലിമയുടെ ഓർമ്മകളിൽ കാഴ്ച്ചയും ഖുർആൻ സെഷനും ഇടം പിടിക്കും / അസ്ലം മാവില

പിരിശപ്പൊലിമയുടെ
ഓർമ്മകളിൽ
കാഴ്ച്ചയും
ഖുർആൻ സെഷനും
ഇടം പിടിക്കും !

അസ്ലം മാവില  (PART 1)

വ്യത്യസ്തമായ രണ്ട് പരിപാടികൾ ! പ്രമേയം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും പ്രൊഫഷനൽ ടച്ച് കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു കാഴ്ച്ച എക്സിബിഷനെങ്കിൽ, ഉദ്ദേശ ശുദ്ധികൊണ്ടും പെർഫക്ഷൻ കൊണ്ടും ദൈവിക വചനങ്ങളുടെ ഭക്തി സാന്ദ്രത കൊണ്ടും ഹാഫിളുമാരുടെ നിറസാന്നിധ്യം കൊണ്ടും ഗൗരവതമമായ ശ്രോതാക്കളുടെ പ്രസൻസ് കൊണ്ടും ധന്യമായിരുന്നു ഖുർആൻ സെഷൻ.

മൂന്ന് ദിവസം "കാഴ്ച്ച " നടന്നു. "കാഴ്ച്ച" കാണാൻ  നടന്നെത്തിവർ തിരിച്ച് നടന്നത് മറ്റൊരു മുഖഭാവത്തോടെയായിരുന്നു. പുതിയ മനുഷ്യനവരിൽ പിറവി കൊണ്ടു. കണ്ണുകൾ സജലങ്ങളായി. 

പതിവ് നടപ്പ് രീതികൾക്ക്  വ്യത്യസ്തമായ ഒരു പ്രദർശനം അവരുടെ ആലോചനകൾക്കപ്പുറമായിരുന്നു. ചിരിച്ച് കയറിയവർ സങ്കട കണ്ണുകളുമായി ഇറങ്ങി. ഇരുട്ടിനു ഇത്രയും ഇരുട്ടെന്ന് അവർ അറിഞ്ഞത് എത്ര വേഗം!

മൂന്ന് ദിവസവും ജനനിബിഡം ! എക്സിബിഷൻ നീട്ടണമെന്ന ആവശ്യം വിണ്ടുമുയർന്നു ! എല്ലാത്തിനും പരിമിതികൾ ഉണ്ടല്ലോ. ക്ഷമിക്കുക.

എത്ര സജീവം യുവാക്കൾ ! തികച്ചും പുതിയ വിംഗ് ! അതിലും തികച്ചു ആക്റ്റീവ് ! സംഘാടനത്തിൽ എല്ലാവരും പക്വത കാണിച്ചു. വരാനും സഹകരിക്കാനും സൗകര്യപ്പെടാത്തവർക്ക് തീരാനഷ്ടമായി "കാഴ്ച്ച"യുടെ മൂന്നാം ദിവസം തീരശ്ശീല അഴിച്ചു.

30 പേർ അതിഥികളായി വന്നു, പിന്നെ അവർ  ഝടുതിയിൽ കാണെക്കാണെ ആതിഥേയരായി. മൂന്നാം ദിവസം സ്കൂൾ കുട്ടികൾക്ക് വേണ്ടി  "കാഴ്ച്ച" ഒരുക്കിയപ്പോൾ, ആ മക്കളുടെ കൂടെ കൊണ്ടോട്ടി അൽറൈഹാനിലെ ഒപ്റ്റൊമെട്രി വിദ്യാർഥികളും എബിലിറ്റി ഫൗണ്ടേഷൻ പ്രവർത്തകരും  നിയന്ത്രണം വിട്ടു കരഞ്ഞു. "കാഴ്ച്ച" അതായിരുന്നു!   സംഘടിച്ചവർക്ക് പോലും പുതുമ നൽകിയ ഒന്ന്. അർഷദും ഉനൈസും ശില്പയും ഇജ്ലാലും നൗജിഷും കൂട്ടുകാരും കൂടെവന്നവരും കാണിച്ച നേതൃപാടവും സഹകരണവും സാഹചര്യപൊരുത്തപ്പെടലും  പ്രതിബദ്ധതയും ഉത്സാഹവും ഇവന്റ് മാനേജ്മെൻറും പഠിക്കേണ്ടത് തന്നെ.

വീടൊരുക്കിയ അഷ്റഫ് തിട്ക്കണ്ടവും നല്ല ആതിഥേയനായ ഖാദർ അരമനയും നാലഞ്ച് ദിവസങ്ങൾ ഉറങ്ങാൻ മറന്ന മഹ്മൂദും, ബഷിറും സൈദും ഷരീഫ് കുവൈറ്റും അനസബ്ദുല്ലയും അബ്ദുല്ലബക്കറും  പൊലിമയുടെ കൺമണികളായി. കൂടെ അവരോടൊപ്പം നിന്ന PFSc യൂത്ത് വിംഗ് മൊത്തവും. പൊലിമ നേതൃത്വം അഭിമാനിച്ച ദിവസങ്ങൾ !

(PART 2 നാളെ )

No comments:

Post a Comment