Friday 31 August 2018

പൊലിമയുടെ "കാഴ്ച്ച " എക്സിബിഷൻ പട്ലയിൽ നാളെ മുതൽ തുടങ്ങും

പൊലിമയുടെ  "കാഴ്ച്ച " എക്സിബിഷൻ
പട്ലയിൽ നാളെ മുതൽ
തുടങ്ങും

ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന പട്ലയുടെ നാട്ടുത്സവമായ "പൊലിമ " സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ "കാഴ്ച്ച " എക്സിബിഷൻ നാളെ (ശനി) ആരംഭിക്കും.  തിങ്കളാഴ്ച എക്സിബിഷൻ സമാപിക്കും. Qqq0

പട്ല ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിലാണ് എക്സിബിഷൻ. ശനി, ഞായർ  ദിവസങ്ങളിൽ പൊതുജനങ്ങൾക്കും തിങ്കളാഴ്ച സ്കൂൾകുട്ടികൾക്കുമാണ്  പ്രവേശനം.

കാഴ്ച്ച എക്സിബിഷൻ എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ ഉത്ഘാടനം ചെയ്യും. പൊലിമ ചെയർമാൻ എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ എം. എ. മജീദ് , ഹാരിസ് പി. പി. , ബി. ബഷീർ , മഹ്മൂദ് പട്ല, കൊളമാജ അബ്ദുൽ റഹിമാൻ, സൈദ് കെ. എം. , ഖാദർ അരമന , സി.എച്ച്. അബൂബക്കർ , ബിജു മാസ്റ്റർ, സിറാർ അബ്ദുല്ല, അസ്ലം മാവില സംബന്ധിക്കും.

കാഴ്ച്ച നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന ഈ എക്സിബിഷനിൽ  ഏറെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി പൊലിമ ഭാരവാഹികളായ  എച്ച്, കെ. അബ്ദുൽ റഹിമാൻ, അസ്ലം മാവില, എം. കെ. ഹാരിസ്, ബി. ബഷീർ   അറിയിച്ചു. മലപ്പുറം കൊണ്ടോട്ടിലെ  അൽ റൈഹാൻ EYE ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ  മുപ്പതിലധികം പ്രൊഫഷനൽ വിദ്യാർഥികളാണ് "കാഴ്ച്ച " എക്സിബിഷന് പിന്നിൽ പ്രവർത്തിക്കുന്നത്. നാല് അന്ധവിദ്യാർഥികളും ഇതിൽ പെടും.   ഗർഭിണികൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല.

പട്ല ഹയർ സെക്കണ്ടറി സ്കൂളിലെ "ഇൻസൈറ്റ് " വിംഗിലെ വിദ്യാർഥികൾ തയ്യാറാക്കുന്ന ഇനങ്ങളും എക്‌സിബിഷനിൽ ഉണ്ടാകും .
 

No comments:

Post a Comment