Monday, 27 August 2018

വൈദ്യുതാലങ്കരങ്ങളിൽ കുളിച്ച് കുന്നിൽ പട്ല ഇശൽ പൊലിമ

വൈദ്യുതാലങ്കരങ്ങളിൽ
കുളിച്ച് കുന്നിൽ പട്ല
ഇശൽ പൊലിമ
തുടങ്ങാൻ മിനിറ്റുകൾ
മാത്രം ബാക്കി

എല്ലാവരും കുന്നിലേക്ക്,
ഇശൽ പൊലിമയുടെ നിലാവെളിച്ചത്തിലേക്ക് ...
ഇന്നാണ് , ഇപ്പോഴാണ്, മിനുറ്റുകൾക്കകമാണ് കുന്നിൽ പട്ലയിൽ വശ്യസുന്ദരമായ ഗാനവീചികൾ കേൾക്കുക .

കുന്നിൽ പ്രദേശം മൊത്തം ആവേശ തിമർപ്പിൽ. കുഞ്ഞുകുട്ടികളടക്കം എത്തിക്കൊണ്ടിരിക്കുന്നു.  വൈദ്യുത ദീപാലങ്കരങ്ങളിൽ മുങ്ങിക്കുളിച്ച വേദി, തൊട്ടടുത്ത കുഞ്ഞു മരത്തിൽ ചില്ലകൾ പോലും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

ശ്രോതാക്കൾക്ക് മധുരം ഉണ്ടാക്കുന്ന തിരക്കിലാണ് ഒരു പറ്റം യുവാക്കൾ. തിളക്കുന്ന എണ്ണയിൽ മഞ്ഞ വീഴ്ത്തി, ജിലേജി വട്ടം തീർക്കുന്നു.

ആരവങ്ങൾക്കിടയിലൂടെ കാരണവന്മാരെ പോലെ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്ന സംഘാടകർ.

യെസ്, ഗായക സംഘം എത്തിക്കഴിഞ്ഞു, ഇനി അന്തരീക്ഷത്തിൽ സംഗിത മഴ പെയ്തു തുടങ്ങും ..

No comments:

Post a Comment