Monday, 27 August 2018

കല്യാണ ക്ഷണക്കത്തിൽ പൊലിമ ലോഗോ പട്ല നാട്ടുത്സവത്തിന് ഇങ്ങനെയും പബ്ലിസിറ്റി

കല്യാണ ക്ഷണക്കത്തിൽ
പൊലിമ ലോഗോ
പട്ല നാട്ടുത്സവത്തിന്
ഇങ്ങനെയും പബ്ലിസിറ്റി

പട്ല അബ്ദുൽ കരീമിന്റെ മകൾ ഡോ: അമലിന്റെ കല്യാണം ഡിസംബർ 21 ന്, വ്യാഴാഴ്ച. ക്ഷണക്കത്തടിക്കാനായി പ്രസ്സിൽ മാറ്റർ നൽകുമ്പോൾ, കരീമിന് നിർബന്ധം - പൊലിമയുടെ വാർത്ത ഈ കുറിമാനത്തിൽ പതിയണം.

വളരെ നല്ല ആശയം !

ഇനി ഈ ക്ഷണക്കത്ത് എത്തുന്നിടത്തൊക്കെ പൊലിമയും എത്തും. നാട്ടുകാരുടെയും പുറം നാട്ടുകാരുടെയും  കൂട്ടുകാരുടെയും  ബന്ധുമിത്രാദികളുടെയും വീടുകളിൽ പൊലിമ സംസാരവിഷയമാകും.

"ചിലവില്ലാത്ത ഒരു നല്ല കാര്യം. പൊലിമക്കാണെങ്കിൽ വലിയ പബ്ലിസിറ്റിയുമായി. പട്ലക്കാരായ നമ്മളിതെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ആര് പബ്ലിസിറ്റി നൽകും "  കരീമിന്റെ വാക്കുകൾ കിറുകൃത്യം.

പൊലിമ ഇനി പബ്ലിസിറ്റിയുടെ പുതിയ മാനങ്ങളിലേക്ക് ..... പൊലിമക്കിടയിൽ എല്ലാ പരിപാടികളിലും നമ്മുടെ നാട്ടുത്സവത്തിന് മാക്സിമം പ്രചാരം ലഭിക്കട്ടെ.

No comments:

Post a Comment