Monday, 27 August 2018

പൊലിമ കൂടുതൽ ജനകീയമാകുന്നു (പൊ . ഫയൽ )

പൊലിമ കൂടുതൽ
ജനകീയമാകുന്നു
പട്ലയിലെങ്ങും
പൊലിമാ ബാനറുകൾ

അസ്ലം മാവില
(ജ: കൺവീനർ, പൊലിമ )

നാളുകൾ അടുത്ത് വരുന്നു. ഓൺലൈൻ പ്രചരണം മാക്സിമം ചെയ്തു കഴിഞ്ഞു. .

പബ്ലിസിറ്റി വിംഗ് ഇപ്പോൾ ഓഫ് ലൈനിലേക്കിറങ്ങി. ആദ്യഘട്ടമായി ഒരു ഡസനോളം ബാനറുകൾ ഓരോ പോയിന്റിലും സ്ഥാപിച്ചു.

വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ,  വ്യക്തികളുടെ , കുടുംബക്കാരുടെ, ക്ലബുകളുടെ, കൂട്ടായ്മകളുടെ, സാംസ്കാരിക സംഘടനകളുടെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, സ്കൂൾ അധ്യാപകരുടെ, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, തൊഴിലാളി പ്രസ്ഥാനങ്ങളുടെ, പൂർവ്വ വിദ്യാർഥികളുടെ, എഞ്ചിനീയേർസിന്റെ, ഡോക്ടർമാരുടെ, പാരാമെഡിയുടെ, വിവിധ സ്ട്രിറ്റിന്റെ, നാട്ടിലെ വ്യാപാര സ്ഥാപനങ്ങളുടെ, തദ്ദേശ- ഗൾഫ് ജമാഅത്ത് കൂട്ടായ്മകളുടെ,  .... എത്രയെത്ര ആശംസാ ബാനറുകൾ ഇനി ബാക്കി കിടക്കുന്നു.

അവരോടും പബ്ലിസിറ്റിയോടും പറയാനും അഭ്യർഥിക്കാനുമുള്ളത്, ഒരു കോർഡിനേഷൻ ഈ വിഷയത്തിൽ ഉണ്ടാകണം. എന്തായാലും ആശംസകൾ നേരും, ബാനറിടും. കുറച്ച് നേരത്തേ തന്നെ ആയിക്കൂടേ ? എല്ലാവരും ഒരേ സ്ഥലത്ത് സ്ഥാപിക്കുന്നതിന് പകരം, പരസ്യം പലയിടത്തുമാകണം. അതാണ് ഭംഗിയും. ബാനറിടലിലും കുറച്ച് പൊലിപ്പിക്കുകയും ചെയ്യാം. എങ്ങനെ എത്  തരത്തിൽ എന്നൊക്കെ പ്രായോജകരോട്  കൂടിയാലോചിക്കാൻ ADVT PROM TEAM ഉണ്ടെങ്കിൽ നല്ലത്.

ഏതായാലും, പട്ല ഇനി പൊലിമയുടെ നാളുകളിലേക്ക്, അതിന്റെ ആരവങ്ങളിലേക്ക് .... നമ്മുടെ പട്ല ജയിക്കട്ടെ.

No comments:

Post a Comment