Monday, 27 August 2018

പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാൾ

പൊലിമ
പട്ലക്കാറെ പിരിശപ്പെരുന്നാൾ

അധികം നാടുകളിലും എന്തെങ്കിലുമൊരു  ആഘോഷമുണ്ടാകും. ചിലയിടങ്ങളിൽ എല്ലാവരും കൂടി ഒന്നിച്ചു സംഘടിപ്പിക്കുന്നത്.  വേറെ ചിലയിടങ്ങളിൽ  ആ നാട്ടുകാരുടെ  ഭാഗികമായ പങ്കാളിത്തത്തോടെ നടക്കുന്നത്. പട്ലക്കാറെ സംബന്ധിച്ചിടത്തോളം നമുക്കിവ രണ്ടുമില്ല.

പട്ലക്കാർക്ക്  മാത്രമായി ഒരാഘോഷം വേണം.  എല്ലാവരെയും ഉൾക്കൊള്ളാൻ മാത്രം അതിൽ സ്പെയ്സ് ഉണ്ടാകണം. നാട്ടിലെ ഓരോരുത്തരും സർവ്വം മറന്ന് ഈ ഉത്സവത്തിന്റെ ഭാഗമാകണം.  രണ്ട് - മൂന്ന് വർഷങ്ങളായുള്ള നിരന്തരമായ  ആലോചനകൾക്കൊടുവിൽ പൊലിമ നമ്മുടെ മനസ്സിലിടം നേടി.

പൊലിമ എന്നത് പട്ലക്കാറെ മാത്രം ഉൽസവമാണ്.  ഈ നാടിന്റെ സുഖദുഃഖങ്ങളുടെ ഓരം ചേർന്ന് നടക്കുന്ന ഓരോ പട്ലക്കാരന്റെയും തുല്യ ഉത്തരവാദിത്വമുള്ള മെഗാസൂപ്പർ ഫെസ്റ്റിവൽ. 

ഈ നവംബർ 20 മുതൽ നാം ഉത്സവത്തിലേക്ക് പ്രവേശിക്കും. ഒരു മാസത്തിലധികം നീണ്ട് നിൽക്കുന്ന പൊലിമ  ഡിസംബർ 23, 24 തിയ്യതികളിലെ  കലാശക്കൊട്ടോടെ പര്യവസാനിക്കുകയും ചെയ്യും.

പൊലിമയുടെ പ്രചരണം ഒക്ടോബറിൽ തുടങ്ങി. പൂമുഖമെന്ന പേരിൽ നവംബർ 1 മുതൽ പൊലിമ ഓഫീസ് പ്രവർത്തിക്കുന്നു.  പ്രചരണത്തിന്റെ ഭാഗമായി പട്ലയുടെ മുക്ക് മൂലകളിൽ ഇശൽ പൊലിമ ജനമനസ്സുകളെ കീഴടക്കി  കൊണ്ടിരിക്കുന്നു.

വർണ്ണശബളമായ റോഡ്ഷോ നവംബർ 19 നാണ്.  20 നു  പൊലിമ പതാകദിനവും.  തുടർന്ന് 34 ദിവസങ്ങളിലായി വിവിധ പരിപാടികൾ !

തലമുറ സംഗമങ്ങൾ,  ബാച്ച് മേറ്റ്സ് മീറ്റ്,  പ്രവാസിക്കൂട്ടം, എക്സിബിഷൻ, നാട്ടൊരുമ, കായിക മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ, സെമിനാർ, സാംസ്കാരിക പരിപാടികൾ, സ്നേഹാദരവുകൾ, പാചകമേള, ഇശൽ രാവ്, നാടൻ കളികൾ,  പൊലിമച്ചന്ത, കളിക്കുടുക്ക, കലാപരിപാടികൾ ...  ഇവ മുഴുവൻ പൊലിമയുടെ ഭാഗമായി നടക്കും.

നിങ്ങൾ പൊലിമയുടെ ഭാഗമാകണം,  അയൽക്കാരോടും കുടുബക്കാരോടും പൊലിമയെ കുറിച്ച് പറയണം. പൊലിമ സംഘടിപ്പിക്കുന്നത് നാമെല്ലാവരുമാണ്.

അതെ, *പൊലിമ,  പട്ലക്കാറെ പിരിശപ്പെരുന്നാളാണ്*. പട്ലക്കാറെ മാത്രം !

No comments:

Post a Comment