Monday, 27 August 2018

അകക്കണ്ണ് കൊണ്ട്* *കാണാനായി ഒരു എക്സി ബിഷൻ ..! /_ സിറാർ അബ്ദുള്ള

*അകക്കണ്ണ് കൊണ്ട്*
*കാണാനായി ഒരു എക്സി ബിഷൻ ..!*
____________________________
സിറാർ അബ്ദുള്ള
(ചെയർമാൻ
പൊലിമ എക്സിബിഷൻ വിഭാഗം )
____________________________

കൃത്യമായി ഓർക്കുന്നില്ല രണ്ടു വര്ഷം മുന്പാണെന്ന് തോന്നുന്നു എൻറെ അനുജൻ സാഹിറും ,അളിയൻ സാജിദും ഒപ്‌റ്റോമെട്രി പഠിക്കുന്ന കോളേജിലെ കുട്ടികൾ " കാഴ്ച" എന്ന പേരിൽ കാസറഗോഡ്   ഒരു എക്സിബിഷൻ നടത്തുന്നുണ്ടെന്നറിഞ്ഞാണ്  ഞങ്ങൾ  അങ്ങോട്ട് പോയത് .. അവിടെ എത്തിയപ്പോൾ ഒരു പാട് പേർ ഹാളിന കത്ത് കയറാനായി തങ്ങളുടെ ഊഴം കാത്ത് നിൽക്കുന്നു .. ഞാനും അതിൽ ഒരു അംഗമായി ..

എന്റെ അവസരം എത്തിയപ്പോൾ ഞാനടക്കം 10  പേരുടെ ഒരു ഗ്രൂപ്പാക്കി ഞങ്ങളെ മാറ്റി നിർത്തി ... കറുത്ത തുണി  കൊണ്ട് ഞങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടി ..
കണ്ണുകൾ ഇല്ലാത്തവരുടെ ലോകത്തേക്ക്‌ നമ്മൾ ഒരു യാത്ര പോകുക യാണെന്നുംകണ്ണുള്ള നമുക്ക് അതൊരു പുതിയ അനുഭവമായിരിക്കുമെന്നും സംഘാടകരിൽ ഒരാൾ പറഞ്ഞു തന്നപ്പോൾ ആ യാത്രയിലെ അനുഭവങ്ങൾ ഇത്രമാത്രം കണ്ണ് തുറപ്പിക്കുന്നതായിരിക്കുമെന്ന് കരുതിയില്ല..
കറുത്ത തുണി  കൊണ്ട് കണ്ണ് മൂടി കെട്ടിയപ്പോൾ കൗതുകം കൊണ്ട് ചുണ്ടിൽ പുഞ്ചിരി വിടർന്നെങ്കിലും ,ഹാളിനകത്തെ അനുഭവങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ ,തുണി  കൊണ്ട് മൂടി കെട്ടിയ കണ്ണിനുള്ളിൽ നിന്നും ഞാൻ അറിയാതെ തന്നെ നനവുകൾ പടർന്നിരുന്നു . ..

വെറും 15  മിനുറ്റ് സമയത്തേക്കാണെങ്കിലും, ഈ ലോകത്തെ കണ്ണുകൾ കൊണ്ട് നോക്കി കാണാൻ അനുഗ്രഹം തന്ന അല്ലാഹുവിനെ  അകമഴിഞ്ഞ് സ്തുതിക്കാൻ കഴിഞ്ഞു. ..

നിങ്ങൾ ഓരോരുത്തരും ഇത് അനുഭവിച്ചറിയണം എന്ന് എനിക്ക് ആഗ്രഹം ഉള്ളതിനാൽ, ഹാളിനകത്തെ അനുഭവങ്ങൾ ഞാൻ ഇവിടെ എഴുതുന്നില്ല  .. അത് വായിച്ചറിയാനുള്ളതല്ല. .. അനുഭവിക്കാനുള്ളതാണ്. ..

ഇനി കുറച്ചു  ദിവസം കൂടി മാത്രം .. നവംബര് 25 ,26  (ശനിയും, ഞായറും ) നമ്മുടെ ഗ്രാമോത്സവത്തിൻ്റെ ഭാഗമായി ഈ പ്രോഗ്രാം നടത്താൻ പോകുമ്പോൾ ഓരോരുത്തരും വരണം അള്ളാഹു നമുക്ക് നൽകിയ 'കാഴ്ച ' എന്ന അനുഗ്രഹം എത്രത്തോളം വലുതാണെന്ന് അനുഭവിച്ചറിയണം
കുറച്ച് അന്ധവിദ്യാർത്ഥികളുടെ സഹായത്തോടെ, റയ്ഹാൻ കോളേജ് ഓഫ് ഒപ്ടോമെട്രി ടീമിന്റെ ഈ ആശയവും അവതരണവും എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കു..

അകക്കണ്ണ് കൊണ്ട് മാത്രം കാണാൻ ആവശ്യപ്പെടുന്ന ഈ എക്സിബിഷൻ കാണാതിരുന്നാൽ ഒരു നഷ്ടമായിരിക്കുമെന്നതിൽ സംശയമില്ല...
ഷെയർ ചെയ്താലും .

No comments:

Post a Comment