Monday, 27 August 2018

അഭിവാദ്യങ്ങൾ* *യുനൈറ്റഡ് പട്ല & PFSL* /അസ്ലം മാവില


*അഭിവാദ്യങ്ങൾ*
*യുനൈറ്റഡ് പട്ല & PFSL* 🌱🌹

അസ്ലം മാവില

UP യുടെ  സുപ്രധാന യോഗം ഇന്ന് നടക്കുന്നു. പൊലിമ പൂമുഖത്താണ് ഈ യോഗം. പറ്റാവുന്നവർ തീർച്ചയായും ഈ സംഗമത്തിൽ എത്തുമല്ലോ.

ഫുട്ബോൾകളി എന്നതും വിട്ട് അത് പട്ലയിൽ ഹരവും ആവേശവുമായി മാറിയിരിക്കുകയാണല്ലോ. നമ്മുടെ നാട്ടിൽ ഒരു കാലത്ത് വോളിബോളിനായിരുന്നു ഇങ്ങനെയൊരു സ്വീകാര്യത ഉണ്ടായിരുന്നത്. പട്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റും നെറ്റുമിട്ട് തികയാഞ്ഞ് മധൂർ, മായിപ്പാടി, ഉളിയത്തട്ക്ക, ചൂരി കഴിഞ്ഞ് എരിയാലിൽ വരെ നമ്മുടെ നാട്ടിലെ കളിക്കാർ എത്തുകയും അവിടെ ഉള്ളവർ ഇങ്ങാട്ട് വരികയും ചെയ്തിരുന്ന ഒരു കാലം.

ആ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്നു പട്ലയുടെ ഫുട്ബോൾ. ചിട്ടയാർന്ന പ്രവർത്തനങ്ങൾ, പ്രോത്സാഹനങ്ങൾ, കളിയിലെ മാത്സര്യ ബുദ്ധി, പുതിയ സങ്കേതങ്ങൾ സ്വീകരിക്കാൻ കാണിച്ച ഉത്സാഹം, യുവത്വത്തിന്റെ നിറസാനിധ്യം, ഐക്യപ്പെടലിന്റെ ഭഗീരഥ ശ്രമം, പുറം ടൂർണമെന്റുകളിലെ റെപ്രസന്റേഷൻ, പുതുമകൾ അപ്ഡേറ്റു ചെയ്യാനുള്ള ഔത്സുക്യം, നല്ല പരിശീലനം, അതിലുപരി പ്രോത്സാഹനം, ഇടമുറിയാതെയുള്ള വിജയം, ഗ്രൗണ്ട് സപ്പോർട്ട്, തോൽക്കില്ലെന്ന വാശി, അന്യ ഗ്രൗണ്ടുകളിൽ നേടിയെടുക്കുന്ന കൺനോട്ടം, ഏറ്റവും മികച്ച പബ്ലിസിറ്റി എല്ലാം  പട്ലക്കാറെ ഫുട്ബോളിനോടടുപ്പിച്ചു. രണ്ടിൽ പഠിക്കുന്ന എന്റെ മകന്റെ നാക്കിന് തുമ്പത്ത് പോലും ലോക ഫുട്ബോൾ രാജാക്കന്മാരുടെ പേരുകളാണ് സ്പുട ഭാഷയിൽ തത്തിക്കളിക്കുന്നത്!
 
വലിയ ശ്രമങ്ങളുണ്ട്. നന്മകൾ നേരുന്നു.

ഫുട്ബോളിന്റെ നല്ല ആസ്വാദകനായ അഴിക്കോട് മാഷ് പറയാറുള്ളത് പോലെ മനസ്സുകളുടെ അടുപത്തിനും നല്ല സാമിപ്യത്തിനും ഫുട്ബോൾ വഴിവെക്കണം. വഴിവെക്കട്ടെ, നാടാഘോഷിക്കുമ്പോൾ യുനൈറ്റഡ് പട്ലയാണ് ശോഭിക്കുന്നത്.

ഡിസംബറിലെ നമ്മുടെ ഫുട്ബോൾ മാമാങ്കം വിജയിക്കട്ടെ , ഇന്നത്തെ കൂട്ടായ്മക്ക് സർവ്വ മംഗളങ്ങളും.

(ഇപ്പോൾ സമയം 5:58 PM ഓടുന്ന  ബസ്സിൽ നിന്ന് അവസാന വരിയും കുറിച്ചു കഴിഞ്ഞു)

No comments:

Post a Comment