Wednesday, 8 August 2018

സാമൂഹ്യ പ്രവർത്തനം + പബ്ലിസിറ്റി / ഹബീബ് പട്ല

സാമൂഹ്യ പ്രവർത്തനം + പബ്ലിസിറ്റി

ഹബീബ് പട്ല

  പട്ള്ൽ സാമൂഹികപ്രവർത്തനം ഇന്നും ഇന്നലെയും തുടങ്ങിയ ഒരു സംഭവമല്ല. പണ്ടുമുതൽക്കേ ചില ക്ലബ്ബുകൾ (സംഘം,  ലക്കി സ്റ്റാർ )  സ്കൂളിലെ കുട്ടികൾ,  യുവാക്കൾ തുടങ്ങിയവർ പരിസരം വൃത്തിയാക്കലും  മറ്റു ചില ചെറിയ സാമൂഹ്യ പ്രവർത്തനങ്ങളും നടത്തി വരാറുണ്ടായിരുന്നു.  അതൊന്നും പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നില്ല. സമൂഹ നന്മ ഉദ്ദേശിച്ചു മാത്രമായിരുന്നു.

അന്നൊക്കെ  പരിസരം വൃത്തിയാക്കി കഴിഞ്ഞാൽ  മാലിന്യങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു.  ശാസ്ത്രം വളർന്നപ്പോൾ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു കളഞ്ഞാൽ മാരകമായ  വിഷാംശങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തി . പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് .

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ സ്കൂളിലെ കുട്ടികൾ  പരിസരം വൃത്തിയാക്കുന്നു എന്ന് പറഞ്ഞപ്പോൾ നാട്ടിലെ ഗ്രാമത്തിൻറെ കയ്യൊപ്പ് എന്ന് പറയുന്ന ഒരു സംഘടന  അവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നു. എന്നിട്ട് പ്ലാസ്റ്റിക് മാലിന്യം എന്തുചെയ്യുമെന്ന്  ചോദ്യമുയർന്നപ്പോൾ നാട്ടിലെ  ഒരു എഴുത്തുകാരൻ ഒരു കുറിപ്പ് എഴുതി.   സാമൂഹ്യ പ്രവർത്തനം ചെയ്യുന്നതിനെ ചില ആൾക്കാർ  വിമർശിക്കുന്നു എന്ന്.

 സാമൂഹ്യ പ്രവർത്തനത്തോട് ഈ നാട്ടിലുള്ള  ഒരാൾക്കുപോലും എതിർപ്പ് ഉണ്ടാകുകയില്ല എന്നാണ് എൻറെ വിശ്വാസം.  എന്നിരുന്നാലും
 നമ്മുടെ പ്രവർത്തനം ചെറിയ രീതിയിലും പബ്ലിസിറ്റി വലിയ രീതിയിലും ആയി പോകുന്നുണ്ടോ എന്ന്  ചില കോണുകളിൽനിന്ന് ശബ്ദം ഉയർന്നു വരുന്നു.  അത് സ്വാഭാവികമാണ് താനും. അതിനെ "മാന്തുക " എന്ന് പറഞ്ഞു അധിക്ഷേപിച്ചത് ശരിയായില്ല.

നമ്മൾ പ്രവർത്തനം എന്നത്   നമ്മുടെ നാടിന് എല്ലായിപ്പോഴും ഉപകാരം കിട്ടുന്ന രീതിയിൽ നമ്മുടെ നാടും പരിസരവും  വൃത്തിയോടെ സൂക്ഷിക്കുവാൻ എന്താണ് നമുക്ക് ചെയ്യാൻ പറ്റുക എന്നരീതിയിലുള്ള  ആലോചനകൾ നടത്തുകയും  അത് ദീർഘ കാലം നിലനിൽക്കുന്ന രീതിയിൽ ഉള്ള ആത്മാർഥമായ സപ്പോർട്ടുമാണ് കുട്ടികൾക്ക് നാം കൊടുക്കേണ്ടത്.  അതല്ലാതെ ചെറിയ പ്രവർത്തനവും വലിയ പബ്ലിസിറ്റിയും എന്ന നിലപാടിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല.  പബ്ലിസിറ്റി ഒഴിവാക്കി നമ്മുടെ നാടിനു വേണ്ടി നമ്മുടെ നാട്ടിലെ ഭാവി തലമുറക്ക് വേണ്ടി   അവർക്ക് സുഖമായി ജീവിക്കാൻ വേണ്ടി നമ്മൾ എല്ലാവരും ഒരുമിച്ച് ചേർന്ന് ഈ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ  സ്കൂൾ കുട്ടികളിലും മദ്രസ കുട്ടികളിലും വീട് വീടുകളിലും  ബോധവൽക്കരണം നടത്തുക. 

നമുടെ പരിസരം എന്നും വൃത്തിയായി സൂക്ഷിക്കാൻ അതിന് എല്ലാവരെയും  പ്രാപ്തരാക്കാൻ  സമൂഹനന്മ ഉദ്ദേശിക്കുന്ന ഏതെങ്കിലും സംഘടന ഏറ്റെടുത്തു ചെയ്താൽ അത് നമ്മുടെ നാടിനും നാട്ടിലെ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരിക്കും.  എന്റെ ഭാഗത്തു നിന്നും, എനിക്ക് പറ്റുന്ന വിധത്തിൽ  എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിരിക്കും.

 ആരെയും വേദനിപ്പിക്കാൻ വേണ്ടി എഴുതിയതല്ല നമ്മുടെ നാട്ടിലെ ഭാവി മക്കൾക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതിൻറെ ഒരു ഭാഗമാകാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.

 എല്ലാവർക്കും നന്മകൾ നേരുന്നു

No comments:

Post a Comment