Monday 27 August 2018

കുന്നിൽ ഇശൽ പൊലിമ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു

കുന്നിൽ ഇശൽ പൊലിമ
ഒന്ന് കാണേണ്ടത്
തന്നെയായിരുന്നു

മാവിലപ്പൊലിമ

ഇയ്യിടെയായി അദ്ദിയും ഷാഫിയും കുറച്ച്  കുന്നിൽ ചെറുപ്പക്കാരും  കുഞ്ചീം കുഞ്ചീം കയ്യിട്ട് നടക്കുമ്പോൾ തന്നെ തോന്നിയിരുന്നു എന്തെങ്കിലും സ്പെഷ്യൽ വെള്ളിയാഴ്ച ഉണ്ടാകുമെന്ന്. ഇതൊന്നും ഇവരാരും നേരത്തെ പറയില്ലല്ലോ.

സംഘം ക്ലബും കുന്നിൽ കേന്ദ്രീകരിച്ചുള്ള മുഴുവൻ കൂട്ടായ്മകളും  ഒന്നിച്ച് മനസ്സറിഞ്ഞ് ഇശൽ പൊലിമക്ക് ആതിഥ്യം വഹിച്ചപ്പോൾ പൊലിമ ശരിക്കും പെയ്തിറങ്ങുകയായിരുന്നു.

സംഘാടനം കൊണ്ട് - "യപ്പാ ", വെറൈറ്റികൾ കൊണ്ട് അതുക്ക് മേലെ "യപ്പ". വൈദ്യുത ദീപങ്ങൾ കൊണ്ടലങ്കരിച്ച പോഡിയം എല്ലാത്തിനും മേലെ. നന്നായി  ആസ്വദിച്ച ഇശൽ പൊലിമകളിൽ ഒന്നായിരുന്നു ഇന്നലത്തേത്. പഠിപ്പുര ഇശൽ പൊലിമ നഷ്ടപ്പെട്ട സങ്കടം എനിക്ക് കുന്നിൽ പൊലിമ കണ്ട് തീർന്നു. (പി.പി. ഇശൽ പൊലിമയെ കുറിച്ച് നമ്മുടെ മഹ്മൂദ് ഉടൻ എഴുതുമായിരിക്കും )

തേൻച്ചക്ക്ളിയും പായസവും കൂടെ കറുമുറു കജൂറുമായിരിന്നു ഇന്നലത്തെ ചായ്മക്കാനി വിഭവങ്ങൾ. തേനൂറുന്ന പാട്ടുകൾ കൂടിയായപ്പോൾ പെരുത്ത് ഉഷാറായി. സംഘം ക്ലബും അതിന്റെ പ്രിയപ്പെട്ട പ്രവർത്തകരുമായിരുന്നു ശരിക്കും ഇന്നലത്തെ താരങ്ങൾ!

KunnilPullo W_G, CampusPune, Lafreek kunnil, KunnilPatla W_G, kunnilFriends, KKPP kunnil, OnlineKunnil, Nallachangayimar W_G അടക്കം ചെറുതും വലുതുമായ കൂട്ടായ്മകൾ ഒരേ മനസ്സോടെ ഇശൽ പൊലിമയിൽ ഇഴകിച്ചേർന്നു. കൂട്ടം കൂട്ടമായി ചെറുപ്പക്കാർ ആടിപ്പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ !

വളരെ വലിയ ആൾക്കൂട്ടം, എല്ലാ ഭാഗത്തു നിന്നു ആസ്വാകർ എത്തി. റോഡ് മുഴുവൻ ഇരുചക്ര, നാൽചക്ര വാഹനങ്ങൾ !

അദ്ദി, ഷാഫി, ആപ്പു', ബിസ്മി ബക്കർ , മൂസ, റഹിം, ഹാരിസ്, ആച്ചു, കാനക്കോട് അഷ്റഫ് , കൊളമാജെ AR, മഷ്റൂഫ്, ആബി, ജംഷി, മുമു.... എന്റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയ പേരുകൾ, അതിലേറെ എന്റെ കുന്നിൽ പരിചയക്കാർ ഒരുപാടൊരുപാട് ... സൂപ്പർ നേതൃത്വം.

ചെണ്ടവാദ്യം ഒന്നൊന്നര വെറൈറ്റി. ബാല, ജഗ്ഗു ടീമിന്റെ നേതൃത്വത്തിൽ,  തോളിൽ ചെണ്ട തൂക്കി കോലിൽ  അവർ കൊട്ടിയപ്പോൾ " പൊലിമ കൊട്ടണം, കൊട്ടണം പൊലിമ " എന്ന്  ഈണമിട്ടത് പോലെ തോന്നി.

പൊലിമ ചെയർമാൻ HK മാഷെ സ്റ്റേജിൽ വരുത്തി കൈക്കൊട്ട്  പാട്ടിന്  നേതൃത്വം നൽകിയത് നാടകകൃത്തും ഗാനരചയിതാവും എഴുപതുകളിലെ പട്ലയിലെ ഗായകരിലൊരാളുമായ ബിസ്മി ബക്കറായിരുന്നു. അന്നത്തെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന കെ.എസ്. മജിദ് അതേ ദിവസം തന്നെ ഖതറിൽ പാടിയത് യാദൃശ്ചികം, ആശ്ചര്യജനകം.

കൊളമാജ AR ന്റെ പ്രസംഗം മിസ്സായി. ജേഴ്സിമാറ്റ ചടങ്ങും നേരത്തെ ആയത് കൊണ്ട് കണ്ടില്ല. അഷ്റഫിന്റെ പ്രൊഫഷനൽ അനൗൺസ്മെന്റ് ഒന്നൊന്നര. നമ്മുടെ ഇശൽ ടീമിനെ കുറിച്ച് പറയേണ്ടല്ലോ, എല്ലാ പാട്ടുകളും ഒന്നിനൊന്ന്  മെച്ചം. പുതിയ പുതിയ ഗായകർ ഇനിയും മുന്നോട്ട് വരണം.

ശരിക്കും ഇന്നലെ കുന്നിൽ സൗഹൃദങ്ങൾ സംഘാടനം കൊണ്ടും ആതിഥ്യമര്യാദകൊണ്ടും കണക്ക് തീർത്തു. ഭേഷ് കുന്നിൽ ബ്രോസ് !  ബാക്കിയുള്ള പൊലിമ ഇതേപോലെ  നമുക്ക് ആഘോഷിക്കാം, എല്ലാ പ്രോഗ്രാമുകളിലും നിങ്ങളടക്കം മുഴുവൻ നാട്ടുകാരുമുണ്ടാകണം. നന്മകൾ !

https://www.facebook.com/Polima-%E0%B4%AA%E0%B5%8A%E0%B4%B2%E0%B4%BF%E0%B4%AE-338005529938264/
ഈ പേജിൽ എല്ലാമുണ്ട്. കുന്നിൽ ഇശൽ പൊലിമ മൊത്തം.

No comments:

Post a Comment