Thursday 2 August 2018

മൗനം / സുബൈർ ( ഉബ്ബി) പട്ല


*മൗനം*


ubbi patla....,,

നമുക്കിടയിലെ മൗനം ഇന്ന് വളർന്നു ആകാശത്തോളം വലുതായിരിക്കുന്നു...,,

 സ്നേഹിക്കുന്നവരുടെ മുന്നിൽ പ്രതിഷേധത്തിനുള്ള ഏറ്റവും മൂർച്ച കൂടിയ ആയുധം മൗനം...


*വിദ്വാൻ ആയിട്ടൊന്നുമല്ല; പലരും മൗനം പാലിക്കുന്നത് ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് സർ....*

വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത നിമിഷങ്ങളിൽ
മൗനത്തിന് വാക്കുകളേക്കാൾ അർഥമുണ്ട്....


ലോകത്തൊരു ഭാഷയിലും കണ്ടെത്താനാവാത്ത
നിഗൂഢമായ അർഥങ്ങൾ... അക്ഷരങ്ങൾ....
വാക്കുകൾക്ക് എല്ലാ മനുഷ്യവികാരങ്ങളെയും -
കുറിക്കുവാൻ കഴിയില്ല..... പറയുവാൻ കഴിയില്ല......
വാക്ക്.... മൗനം

കരഞ്ഞാൽ തോൽവി . . .

ചിരിച്ചാൽ പരിഹാസം . . .

മിണ്ടിയാൽ വഴക്ക് . . .

അപ്പോൾ ഏതാണ് ശരി ?


ഇതാണ്  മൗനമെങ്കിൽ..,,
ഞാനും ,
മൗനം വെടിയും....,,




*സുബെെർ പട്ള*


No comments:

Post a Comment