Sunday 22 April 2018

പട്ല ദാറുൽ ഖുർആൻ* *ഹിഫ്ദ് കോളേജിന്* *അഭിമാന മുഹൂർത്തം/അസ്ലം മാവില

*മുപ്പത് ജുസുഉം തീർത്ത്*
*രണ്ട് ഹാഫിദുമാർ*
*പുറത്തിറങ്ങി*
*പട്ല ദാറുൽ ഖുർആൻ*
*ഹിഫ്ദ് കോളേജിന്*
*അഭിമാന മുഹൂർത്തം*
_________________

അസ്ലം മാവില
_________________

ഒന്നൊര വർഷം മാത്രം അവർ ആ ഉസ്താദിന്റെ മുന്നിൽ ഇരുന്നു, ലോകത്തിൽ വെച്ചേറ്റവും വലിയ ബഹുമതിയോടെ അവർ ഇനി സ്വന്തം നാട്ടിലേക്ക്.  ആ സൗഭാഗ്യർ - ഹാഫിള് ഉനൈസ്, ഹാഫിള് അദ്നാൻ !

പട്ല വലിയ ജുമുഅ: മസ്ജിദിന്റെ കീഴിൽ ഒന്നര വർഷം മുമ്പാണ്  ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജ് തുടങ്ങിയത്. ഇതിന്റെ നേതൃത്വം  ഉസ്താദ് ഹാഫിള് മുഹമ്മദ് മൗലവി, പാലോടിന്.  

18 മാസം മുമ്പാണ്  രണ്ട് മക്കൾ പ്രവേശനം നേടി പട്ലയിൽ ഹിഫ്ളിന് ചേർന്നത്.  ബെണ്ടിച്ചാലിലെ
യൂസഫിന്റെ മകൻ ഉനൈസും തളങ്കര നൂറുദ്ദീന്റെ മകൻ അദ്നാനും. ഉനൈസ് വരുമ്പോൾ 4 ജുസുഉ മനപാഠമുണ്ട്. ബാക്കി 26 ഉം തീർത്തത് പട്ലയിലെ ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിൽ നിന്ന്, അതും ഒന്നര കൊല്ലം കൊണ്ട്.
അദ്നാനും ഈ പറഞ്ഞ ചെറിയ സമയം കൊണ്ട് തന്നെയാണ്  ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയത്.

18 ആൺ കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. അതിൽ 15 പേരും പട്ലക്കാർ തന്നെ !  പത്തും പന്ത്രണ്ടും പതിനാലും ജൂസുഹ് പൂർത്തിയായവരാണ്  മിക്ക വിദ്യാർഥികളും.

തിരുവനന്തപുരം സ്വദേശിയായ പ്രിൻസിപ്പാൾ  ഹാഫിള് മുഹമ്മദ് മൗലവിയുടെ പത്നി സമീനയും ഹാഫിള: യാണ്. പെൺകുട്ടികൾ തജ്‌വീദോട് കൂടി ഖുർആൻ പഠിക്കുന്നത് ഹാഫിള: സമീനയുടെ കീഴിൽ. ഇക്കഴിഞ്ഞ  റമളാനിൽ സ്ത്രീകൾക്ക് വേണ്ടി ഇശാ,  തറാവീഹ് നമസ്ക്കാരങ്ങൾക്ക്  നേതൃത്വം നൽകിയതും ഈ പണ്ഡിത സ്ത്രീ തന്നെ. സ്ത്രീകൾക്ക് വിജ്ഞാന ക്ലാസ്സുകളും ഇവർ നടത്തി വരുന്നു.

പി. എസ്. മുഹമ്മദ് ഹാജി കൺവീനറായ ഉപസമിതിയാണ് പട്ല വലിയ ജുമുഅ: മസ്ജിദിന്റെ കീഴിലുള്ള  ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിന്റെ നടത്തിപ്പിന്  ചുക്കാൻ പിടിക്കുന്നത്.  പട്ല ഗവ: സ്കൂളിന്നഭിമുഖമായുള്ള മസ്ജിദ് കോമ്പൗണ്ടിലുള്ള സ്ഥാപനത്തിലാണ് ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജുള്ളത്.  സ്കൂൾ പെൺകുട്ടികൾക്ക് നമസ്ക്കരിക്കാൻ ജമാഅത്തിന് കീഴിൽ സൗകര്യമൊരുക്കിയിരിക്കുന്നതും  ഇവിടെത്തന്നെയാണ്.

ഇഹപര ലോകത്തെ ഏറ്റവും വലിയ ബഹുമതിയുമായാണ് ഉനൈസും അദ്നാനും ഇപ്പോൾ സ്വന്തം നാട്ടിലേക്കും  മാതാപിതാക്കളുടെ അടുത്തേക്കും പോകുന്നത്. ഞാൻ ഇത് വരെ നേരിൽ  കാണാത്ത
ഹാഫിള് ഉനൈസ് & ഹാഫിള് അദ്നാൻ ,  നിങ്ങൾക്കിരുവർക്കും  നന്മകൾ നേരുന്നു. സ്നേഹത്തിൽ ചാലിച്ച നന്മകൾ !

അല്ലാഹു തുണക്കട്ടെ, നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ ഗുരുനാഥനെയും ഈ മഹദ് സ്ഥാപനത്തെയും !
______________________
www.rtpen.blogspot.com

No comments:

Post a Comment