Thursday 12 April 2018

പൊലിമ അരുമ : കാസർകോട് കുള്ളനും അപൂർയിനം ആടുകളും


പൊലിമ അരുമ :
കാസർകോട് കുള്ളനും
അപൂർയിനം ആടുകളും

കുള്ളൻ തെങ്ങ്, കുള്ളൻ കുരുമുളക് എന്നിവക്ക് ശേഷം പൊലിമ പരിസ്ഥിതി സൗഹൃദ വിംഗ് പരിചയപ്പെടുത്തുന്നു, കുളളൻ പശുവും കുട്ടനാടും

കാസർകോട് കുള്ളൻ പശു ലോക പ്രശസ്തം. ഒരു കുഞ്ഞു കിടാവിന്റെ വലിപ്പം. പച്ചപ്പുല്ലും വെള്ളവും മാത്രം മെനു. അങ്ങിനെ കിട്ടുന്ന പാലിന് ഔഷധ ഗുണം മാത്രം. ഒരു ലിറ്റർ പാൽ കറക്കാം. പരിചരിക്കാനും സുഖം .

എമണ്ടൻ ആടുകളാണ് അടുത്ത ഇനം. ഓരോന്നിനും ഓരോ പേരുകൾ ! ചിലത് വായിൽ കൊള്ളുന്നത്, വേറെ ചിലത് വായിൽ കൊള്ളാത്തത് . കോയപ്പാടിയിലാണ്' ഈ മുന്തിയ ഇനമുള്ളത്. ഹനീഫാണ് അജപാലകൻ. അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുക.

പൊലിമ പ്രദർശന ഹാളിൽ ഇവയൊക്കെ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം.

No comments:

Post a Comment