Sunday 22 April 2018

പൊലിമ അവസരങ്ങൾക്കുള്ള വേദിയാണ് /അസ്‌ലം മാവില

പൊലിമ
അവസരങ്ങൾക്കുള്ള
വേദിയാണ്

അസ്‌ലം മാവില

പൊലിമ നിരന്തരം നിർവിഘ്നം ചർച്ച ചെയ്യപ്പെടുന്നത് വലിയ വിശേഷമാണ്. ഇതിലെ ഓരോ സെഷനുകളും ചർച്ച ചെയ്യപ്പെടുമെന്നും സംഘാടകർ മനസ്സിലാക്കണം.

അതിന്റെ കാരണം, നാമിത് വരെ നാട്ടുത്സവങ്ങളിൽ ഭാഗവാക്കായിട്ടില്ല; കണ്ടു, കേട്ടു, ആസ്വദിച്ചു. പൊലിമ അങ്ങിനെയല്ല, നമ്മുടെ നാടിന്റെ ഉത്സവമാണ്. അവിടെ പട്ലക്കാരനായ ഓരോരുത്തർക്കും അവരുടെ റോളുണ്ട്, അതെത്ര ചെറുതായാലും.

പൊലിമക്ക് ഇരുപതിലധികം സബ്കമ്മിറ്റികളുണ്ട്. അതിൽ മിക്ക ആളുകൾക്കും ആക്ടീവാകാം. എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യാം.

ചില ഒറ്റപ്പെട്ട മേഖലകളുണ്ട് പൊലിമ സജീവമാക്കാൻ . ഉദാഹരണങ്ങൾ ചിലത് ഇവിടെ എഴുതാം.
 
പോസ്റ്റർ രചന : കഴിവ് തെളിയിക്കാൻ പറ്റിയ മേഖല. ഗ്രാമത്തിന്റെ  ശാലീനത പശ്ചാത്തലമാക്കി ഭാവനകൾ വിരിയിക്കാൻ പറ്റിയ ഏരിയ. കൈവഴക്കം, വരക്കാനുള്ള കഴിവ്, അക്ഷരങ്ങൾ കോറിയിടാനുള്ള സർഗ സിദ്ധി... എന്തിന് ?  നല്ല കയ്യക്ഷരമുള്ള ആർക്കും ഇതിന്റെ ഭാഗമാകാം, വര തന്നെ അറിയണമെന്നുമില്ല.

ഫോട്ടോഗ്രാഫി : എല്ലാമുണ്ട്, ആവശ്യത്തിലേറെ, ഒരു പ്രൊഷനൽ കാമറ ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെ ജാഗ്രത ഇല്ലാത്ത ഉപയോഗം കൊണ്ട് അതൊരു മൂലക്കുമുണ്ടാകാം. കയ്യിലുള്ള മൊബൈൽ ഉപയോഗിച്ച് വിവിധ ആങ്കിളിൽ ഫോട്ടോ ഒപ്പിയെടുക്കാൻ താത്പര്യത്തോടൊപ്പം  കുറച്ച് അധ്യാനവും വേണം. ശ്രമിക്കാം.

അധ്വാനത്തിന്റെയും കമ്മിറ്റ്മെൻറിന്റെയും ഒരു വിജയക്കഥ പറയട്ടെ. പൊലിമ പൂമുഖം തന്നെ ! പകൽ മുഴുവൻ അവരുടെ ജോലി, അത് വൈറ്റ് കോളറ ജോലിയല്ല. വീട്ടിൽ വൈകുന്നേരം എല്ലാവരെയും പോലെ അവർക്കെത്താം. പകരം ഒരാഴ്ചയിലധികം അവർ ദിവസം  അവരെത്തിയത് കെൻറ്റിങ്കരയിൽ . ഒരു നയാ പൈസ പ്രതിഫലേച്ഛ കൂടാതെ അഞ്ചെട്ട് പേർ ചെയ്ത് തീർത്ത വർക്ക് ഉണ്ട് പട്ലയുടെ എൻട്രൻസിൽ. അത് പട്ലയുടെ കൂടി പൂമുഖമാണ്.

അത് വെറുതെ ഉണ്ടായതല്ല. തല ചിലവാക്കി ചെയ്ത കലാപൂമുഖം. അധ്വാനത്തിന്റെ ഫലം.  പാതിരാത്രി വരെ അവർ വിയർത്തു പണിയെടുത്തു. കുണ്ടും കുഴിയും ചളിയും താണ്ടിയാണ് ഡസൻ കണക്കിന് നെടുങ്കൻ കമുകുകൾ അവിടെ എത്തിയത് ! ഒരു ഫോർമുല അവർക്ക് ഉണ്ടായിരുന്നു.

കെൻറ്റിങ്കരയിൽ എത്തുമ്പോൾ  നാട്ടിലേക്ക് വരുന്നവർ തല വലത്തോട്ടും, പോകുന്നവർ തല ഇടത്തോട്ടും തിരിക്കാൻ മാത്രം ചന്തമായത്  ആത്മാർഥതയും കയ്യടക്കവും കരവിരുതുമാണ്.

മാർക്കറ്റിംഗ് : രണ്ട് പൊലിമപരസ്യത്തിന് പരസ്യദാതാക്കളെ കണ്ടെത്താം. അവരുടെ വക ഒരു സമ്മാനം, ഏതെങ്കിലും ഒരു പരിപാടിയുടെ സ്പോൺസർഷിപ്പ് . സ്പോർട്സ് / ഗെയിംസ് വിജയികൾക്ക്, കലാ- സാഹിത്യ മത്സരങ്ങളുടെ ചെലവ്, സമ്മാനങ്ങൾ, പൊലിമ ബ്രെക്ക് ഫാസ്റ്റ് , പൊലിമ തൂവാല, പൊലിമ പേന എന്തും ഏതും ...
പ്രോഗ്രാമുകൾ സംഘാടകർ ചെയ്യും. പരസ്യ ദാതാക്കളെ കണ്ടെത്തൂ.

വിഷ്വൽ പരസ്യം : കുറച്ച് പണിപ്പെട്ട് മെനക്കെട്ട് ചെയ്യണം. സാങ്കേതിക രംഗത്ത് കഴിവ് തെളിയിക്കാൻ പറ്റിയ ഡെമോ. പ്രൊമോ. എന്തും.

വാർത്ത എഴുത്ത് : നർമ്മം ചാലിച്ച വാർത്തകൾ എഴുതാം. പട്ലയിൽ തന്നെ ഇരുനൂറിലധികം സ്ഥലനാമങ്ങളുണ്ട്. അതിന്റെ ചരിത്രം തെരയാം. കിട്ടിയതിനെ കുറിച്ച് കുറിപ്പ്. അല്ലെങ്കിൽ ഒരാസ്വാദനം (മലയാള അക്ഷരങ്ങൾ തിരുത്തി തരാൻ ഇവിടെ നമ്മുടെ കമ്മിറ്റിയിൽ തന്നെ രണ്ട് മലയാളം അധ്യാപകരുണ്ട്, ഇംഗ്ലിഷ് തിരുത്താൻ മുജീബ് പട്ലയെ പോലുള്ള ഇംഗ്ലീഷ് ബ്ലോഗെഴുത്തുകാരും ഭാഷാധ്യാപകരും ഉണ്ട്  )

മോടിപിടിപ്പിക്കൽ : പൊലിമ എങ്ങിനെയും മോടി പിടിപ്പിക്കാം. ഏത് പുതിയ ആശയവും പ്രയോഗിക്കാം. അവരവരുടെ ഏരിയകൾ വർണ്ണശബളമാക്കാം. സമ്മാനങ്ങൾ നേടാം.

പ്രസിദ്ധീകരണം: പരീക്ഷിക്കാം. ആഴ്ചയിൽ ഒരു ബുള്ളറ്റിൻ. എഴുതിയത്. അച്ചടിച്ചത് . A3 സൈസിൽ രണ്ട് പേജ് മതി . പത്തമ്പത് കോപ്പി. ഒരു സോഫ്റ്റ് കോപ്പി വാട്സ്ആപ്പിൽ ചുറ്റാനും മതി.

അങ്ങിനെ എത്രയെത്ര വഴികൾ ! അവസരങ്ങൾ!

എല്ലാ പരിപാടികൾക്കും സമയം കണ്ടെത്തി സജിവമാകുക എന്നത് തന്നെ ഒരു സദുദ്യമാണ്. പറ്റാവുന്നതിൽ എത്തണം,  പങ്കെടുക്കണം.

പൊലിമ പുറം നാട്ടുകാരുടെയല്ല. പട്ലക്കാരുടെ മാത്രമാണ്. നാട്ടിലും നാട്ടിന് പുറത്തുമുള്ള പട്ലക്കാരുടെ വികാരമാണ് പൊലിമ, സന്തോഷമാണ് പൊലിമ ,ആരവമാണ് പൊലിമ, ആപ്ലാദമാണ് പൊലിമ.  അത് കൊണ്ട് മാത്രമാണ് പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാളെന്ന് പറയുന്നതും !

No comments:

Post a Comment