Thursday 12 April 2018

ഇനി പൊലിമ ഊര് ചുറ്റും പൊലിമ വാഹന സ്റ്റിക്കർ റെഡി!


ഇനി പൊലിമ ഊര് ചുറ്റും
പൊലിമ വാഹന സ്റ്റിക്കർ റെഡി!

പൊലിമ സ്റ്റിക്കർ റെഡിയായി. വാഹനങ്ങളിൽ എല്ലാവരും ഒട്ടിക്കുക. പട്ലപൊലിമ എല്ലാവരും കാണട്ടെ. പിരിശപ്പെരുന്നാളിന്റെ വാർത്ത എല്ലായിടത്തും എത്തട്ടെ.

പൊലിമ പൂമുഖത്ത് നാളെ മുതൽ പൊലിമ സ്റ്റിക്കർ റെഡി. റാസ & അസീസ് പട്ല എന്നിവർക്കാണ് ചുമതല. വണ്ടി കൊണ്ട് വരൂ. ഒട്ടിച്ച് പോകൂ. ആകെ ചെയ്യേണ്ടത് പേരെഴുതി ഒരൊപ്പ്.

നമ്മുടെ പൊലിമ ഊര് ചുറ്റട്ടെ, ഉലകം കറങ്ങട്ടെ. പ്രവാസ ലോകത്തും നിയമ തടസ്സമില്ലെങ്കിൽ ഇതേ ഫോർമാറ്റിൽ *അൽ പൊലിമ* സ്റ്റിക്കർ ഒട്ടിക്കാം. PDF ഫയൽ പബ്ലിസിറ്റി വിംഗ്‌ അയച്ചു തരും.

പൊലിമ നമ്മുടെ മാത്രം പിരിശപ്പെരുന്നാൾ, പട്ലക്കാറെ പിരിശപ്പെരുന്നാൾ!

No comments:

Post a Comment