Sunday, 22 April 2018

*സായ്‌റാം ഗോപാലകൃഷ്ണ ഭട്ട്,* *നന്മമനസ്സിന്‍റെ പ്രതിരൂപം!*/ *അസീസ്‌ പട്ള*

*സായ്‌റാം ഗോപാലകൃഷ്ണ ഭട്ട്,*
*നന്മമനസ്സിന്‍റെ പ്രതിരൂപം!*

*അസീസ്‌ പട്ള*
_________________

ബദിയടുക്ക പഞ്ചായത്തിലെ നിരാശ്രയരും നിരാലംബരുമായ മനുഷ്യമനസ്സാക്ഷികളെ സാന്ത്വനഗീതികകള്‍ കൊണ്ട് തലോടുന്ന ദൈവനിയോഗിതന്‍, നോവും നൊമ്പരവും ജീവിതഗന്ധിയയായി ആത്മസ്പുടം ചെയ്ത, ഹൈന്ദവസംസ്കൃതിയുടെ  ഉന്നതകുലജാതിയില്‍ വെള്ളിക്കരണ്ടിയുമായി ഭൂജാതനായ ഭട്ട്,  ശ്രീബുദ്ധന്‍റെ അനുവര്‍ത്തനം., സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാന്‍ സ്ത്രീകളെന്നോ, പിഞ്ചുകുഞ്ഞുങ്ങളെന്നോയില്ലാതെ നിഷ്ടുരം കൊന്നുതള്ളുന്ന,  കാലിക ദേശസ്നേഹകാപട്യരുടെ ജീര്‍ണ്ണിച്ച ജാതീതയയുടെ കണ്ണു തുറപ്പിക്കുന്നതില്‍ ഇത്തരം താരോദയം  അവതരിച്ചുകൊണ്ടേയിരിക്കും, അത് ദൈവനിയോഗമാണ്, കാലത്തിന്‍റെ അനിവാര്യതയും.

ഇരുന്നൂറ്റമ്പതില്‍പരം വീടുകളും, ആയിരത്തോളം പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടുത്തുന്നതിനു  തയ്യല്‍ മഷീനും വിതരണം ചെയ്തുകഴഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇതില്‍പരം സുകൃതം ഒരു പുരുഷയുസ്സില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഏറെ ശ്രദ്ധേയം ഒരു കൊടിയുടെയോ, നിറത്തിന്‍റെയോ ലേബലിലല്ല എന്നതാണ്, തീര്‍ത്തും ദൈവപ്രീതിയിലായിരിക്കാം അദ്ദേഹത്തിന്‍റെ സായൂജ്യം., *“പൊലിമ”* അദ്ദേഹത്തെ ആദരിക്കാന്‍ തിരഞ്ഞെടുത്തതില്‍, പടളയുടെ മാത്രമല്ല, അദ്ദേഹത്തെ അറിയുന്ന മാലോകരുടെ ആഹ്ലാദത്തുടിപ്പുകളുടെ കരഘോഷങ്ങളാണ് കാതില്‍ മുഴങ്ങുന്നത്, അഭിനന്ദനം.,

ഇതുപോലുള്ള മഹാരഥന്‍മാര്‍ ഇനിയുമിനിയും അവതരിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം.

No comments:

Post a Comment