Thursday 12 April 2018

*പൂമുഖത്തെ സ്നേഹപ്പൊലിമ*

*പൂമുഖത്തെ സ്നേഹപ്പൊലിമ*

'പൂമുഖ'ത്തിന്റെ വാതായനം തുറക്കപ്പെടുകയാണ്.

നന്മയുടെ പുഷ്പഹാരവുമായി വെണ്മേഘങ്ങൾ ആകാശനീലിമയിൽ നമുക്കായ് പ്രാർത്ഥനാഗീതങ്ങൾ ആലപിക്കുന്നു.

ആയിരം നക്ഷത്രത്തിളക്കത്തോടെ കുഞ്ഞോമനകൾ ഈ ഗ്രാമവീഥിയിൽ മുത്തുമണികൾ വിതറുന്നു. ചായക്കടയിലെ നാട്ടുവർത്തമാനങ്ങളിൽ പോലും സാഹോദര്യം പ്രതിധ്വനിക്കുന്നു.

'പൂമുഖ'ത്തിലെ ജാലക ചീന്തിലൂടെ പൊൻകിരണങ്ങൾ പ്രഭ ചൊരിയുമ്പോൾ ഒളിമങ്ങാത്ത ഗതകാല ഓർമകളെ പൊലിമയോടെ  നമുക്കൊന്നായ് തിരികെ വിളിക്കാം.

എക്കാലത്തേയും ഉന്മേഷത്തോടെ പട്ല ഗ്രാമം തങ്ങളുടെ സ്നേഹകവാടം തുറക്കുന്ന നിമിഷം; എല്ലാ ചരാചരങ്ങൾക്കും ഒരു പൊലിമ കൈവന്നത് പോലെ. നാടിന്റെ ഓരോ നിശ്വാസത്തിലും പൊലിമയുടെ സുഗന്ധം.

കവി ശ്രേഷ്ഠൻ കുഞ്ഞിമായിൻകുട്ടി വൈദ്യരുടെ നാട്ടിൽ  ഇന്ന് 'പൊലിമ' യുടെ സ്നേഹനിലാവ് ചെയ്യുകയാണ്.
പൊലിമ നാട്ടുത്സവം പട്ലയിൽ പരിശത്തിന്റെ ഇശലുകൾ മൂളുകയാണ്.  ഒരു ഗ്രാമം തങ്ങളുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൊണ്ട് കൊടുക്കലിന്റെയും പൂമുഖവാതിൽ തുറക്കുന്നു.  പ്രതീക്ഷകളുമായി പട്ല പൊലിമയെ വരവേൽക്കാൻ ഒരുങ്ങുന്ന അസുലഭ-സുന്ദര -മുഹൂർത്തം, പൂമുഖം നിങ്ങൾക്ക് വേണ്ടി തെളിഞ്ഞ മാനത്തിൽ സ്വാഗതഗാനം ആലപിക്കുന്നു.

ചരിത്രമുറങ്ങുന്ന മണ്ണിൽ,  ഒരിക്കലും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായി പൂമുഖപ്പടിയിൽ ആഘോഷങ്ങളുടെ വരവായി. ആഹ്ലാദത്തിന്റെ കൈകൊട്ടിപ്പാട്ടാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.

ഉടപ്പിറപ്പുകളെ,
നമുക്കൊന്നായി നിൽക്കാം !
സ്നേഹജ്വാലയായ് പറന്നുയരാം !
തിരിച്ചറിവിന്റെ പഠിപ്പുരമുറ്റത്ത്
ഉണർത്തുപാട്ടിന്റെ ഈരടിയായ്
പ്രതീക്ഷകളുടെ തിരത്തണയാം !
പിരിശത്തോടെ പ്രാർത്ഥനാ നിരതരാകാം !

ഈ പൊലിനിലാവെളിച്ചത്തിൽ നമ്മുടെ നിഴലുകൾക്കുപോലും എന്തൊരു ശോഭയാണ് ! പൊലിമയുടെ നിറവുള്ള എന്തൊരു കാഞ്ചന ഛായയാണ് !

വരൂ കൂട്ടരെ, സംഘമായി, സന്തോഷപൂർവ്വം, നമുക്കീ പൂമുഖത്തൊരൽപം കാറ്റ് കൊള്ളാം, ഉള്ള് തുറന്ന് മിണ്ടീം പറഞ്ഞും പാടിയുമിരിക്കാം.

മഞ്ഞുപെയ്യും ഈ ദിനരാത്രങ്ങൾ മുഴുവൻ കേൾക്കുന്നത്  പട്ലക്കാറെ പിരിശപ്പെരുന്നാളിന്റെ സംഘഗാനം മാത്രമാണ്.

ഒരുമയിൽ, ഒന്നായ്, ഒന്നിനൊന്ന് മികവിൽ, നമുക്കെല്ലവർക്കും ഈ പൊലിമയുടെ ഭാഗമാകാം.

പിരിശത്തോടെ
പൊലിമ
സ്വാഗതസംഘം

No comments:

Post a Comment