Wednesday 11 April 2018

ഒരു വാക്ക് - അസ്ലം മാവില


ഒരു വാക്ക്

അസ്ലം മാവില

ഒരു ചെറുപ്പക്കാരൻ എനിക്ക് മെസ്സേജ് : അസ്‌ലം, നിങ്ങൾ ഇങ്ങനെ എഴുതികൊണ്ടേയിരുന്നിട്ട് എന്ത് കാര്യം ? ആരും ഇറങ്ങുന്നില്ലല്ലോ. ലഹരി മിഠായി അടക്കം വിൽക്കുന്ന ഒന്നിലധികം കടകൾ നാട്ടിലുണ്ട്. അറിയുന്നവർക്കതറിയാം എവിടെയൊക്കെയാണതൊക്കെ എന്ന്.

ആ സുഹൃത്തിനെ പോലെ സമാനമായി എന്നോട് ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും, അവരോടുമുള്ള എന്റെ മറുപടി ഇതാണ് -  രണ്ട് മൂന്ന് ഓൺ ലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളാണ് എന്റേത്. അതിന്റെ ലിങ്ക് ഞാനംഗമായ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നുവെന്നേയുള്ളൂ. അതെഴുതുന്നതാകട്ടെ, എന്നെ വായിക്കുന്ന 100 കണക്കിന് വായനക്കാരെ പ്രതീക്ഷിച്ചാണ്. ചിലർ വായിക്കും, ചിലയിടങ്ങളിലത് നന്നായി effect ചെയ്യും. ചിലർക്കത് പ്രവർത്തിക്കാൻ ഊർജ്ജവും പകരും.

സമൂഹത്തോടുള്ള എന്റെ ചില ഉത്തരവാദിത്വങ്ങളിലൊന്നാണത്, ഇത്തരം സാമുഹ്യ തിന്മകളെ പൊതുജന സമക്ഷം അവതരിപ്പിക്കുക എന്നത്.
ചുറ്റുവട്ടങ്ങളിൽ നാം കണ്ടില്ലെന്ന് നടിക്കുന്ന വിഷയങ്ങൾ എത്ര മാത്രം ഭീതിതമായാണ് വളരെ പെട്ടെന്ന് എഴുന്ന് നിൽക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് എന്റെ ലക്ഷ്യം.

മറ്റു ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുള്ള സുഹൃദ് വലയങ്ങളിലും (അല്ലാതെയും) എന്റെ എഴുത്തുകൾ ചർച്ച ചെയ്യപ്പെടാറുണ്ട്.   അവർ എനിക്ക് നല്ല പിന്തുണയും നൽകാറുണ്ട്. (എന്റെ എഴുത്ത് എന്റെ ഗ്രാമത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണെങ്കിൽ അവ പ്രസിദ്ധീകരിക്കാൻ ഞാൻ പക്ഷെ, പത്രങ്ങൾക്ക് അയക്കാറുമില്ല. )

ലഹരി പോലുള്ള സമൂഹത്തിൽ കാർന്ന് തിന്നുന്ന വിഷയങ്ങൾ നിയന്ത്രണത്തിനപ്പുറം  ഭയാനയകമായി മാറാൻ ആരും കാത്ത് നിൽക്കരുത്, മുളയിൽ തന്നെ നുള്ളി ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിന് വളരെ നല്ല വഴികളുണ്ട്.  സംഘടിതമായി ചെയ്യാൻ സാധിക്കും. അവയെക്കുറിച്ച് ആലോചിക്കാനാണ് ആരായാലും ശ്രദ്ധ ചെലുത്തേണ്ടത്.

എഴുതുന്നവർ എഴുതട്ടെ, മറ്റൊരു ഭാഗത്ത് എല്ലാവരും ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിരിക്കുകയും ചെയ്തിരിക്കുമല്ലോ. ഇത്തരം തിന്മകൾ നല്ലതാണെന്ന് ആർക്കും അഭിപ്രായവുമുണ്ടാകില്ല. പിന്നെ ആരെയാണ് കാത്തിരിക്കുന്നത് ?

ജാഗ്രതയോട് എല്ലാം നോക്കിക്കൊണ്ടിരിക്കുന്ന ഒരു വിംഗ് ഉണ്ടെന്ന് തോന്നിയാൽ തന്നെ ആ നാട്ടിൽ ഒരു പരിപ്പും വേവില്ല. ഒരു കടയിലും മറ്റെ മുട്ടായിയും വിൽക്കില്ല, ഒരു ലഹരി  ഇടപാടും നടക്കില്ല, ഒളിപ്പിച്ചോ പരസ്യമായിട്ടോ എങ്ങിനെ ആയാലും-

No comments:

Post a Comment