Thursday, 12 April 2018

പൊലിമ പൂമുഖം ഉദ്ഘാടനം


പൊലിമ പൂമുഖം ഉദ്ഘാടനം
കേരളപ്പിറവി ദിനത്തിൽ
വിളംബര ജാഥ ഒക്ടോ: 31 ന്
കമ്പവലി നവംബർ 1 രാവിലെ
വൈകിട്ട് ഇശൽ പൊലിമ

ഒന്നും പറയണ്ട,  പൊലിമ പൂമുഖം ഉദ്ഘാടനം പൊടിപാറും. കെൻറ്റിങ്കരയിൽ പൂമുഖം ഒരുങ്ങിക്കഴിഞ്ഞു. നവംബർ ഒന്നിനെ കാത്തിരിക്കുകയാണ്  എല്ലാവരും.

വിവിധങ്ങളായ പരിപാടികൾ. ഒന്നിനൊന്ന് മെച്ചം. തലേദിവസം തന്നെ വിളംബര ജാഥ. ഉണർത്തുപാട്ടിന്റെ ഈരടിയിൽ പട്ല അന്ന് രാത്രി സജിവമാകും.

നവംബർ ഒന്നിന് രാവിലെ 8.45ന്   വിവിധ സബ് കമ്മിറ്റികളുടെ സംയുക്ത യോഗം. 9:15 മുതൽ കമ്പവലി മത്സരം. 10:00 മണിക്ക് ഉത്ഘാടന പരിപാടി.
തുടർന്ന് ആദരവിന്റെ ആദ്യ സെഷൻ.

വൈകിട്ട് ഇശൽ പൊലിമ. ഗായകൻ അഷ്താഫ് പട്ല നേതൃത്വം. പട്ലയിലെ ഗായകന്മാരുടെ നിറച്ചാർത്തുമായ് അന്നത്തെ ഇശൽ രാവ് സംഗീത സാന്ദ്രമാകും.

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക

ഉദ്ഘാടന സെഷൻ ഇൻ ചാർജ് :
പി. അബ്ദുൽ കരീം, പി.പി. ഹാരിസ് & റാസ പട്ല

ഇശൽ പൊലിമ ഇൻ ചാർജ് :
ബി. ബഷിർ & ശരീഫ് കുവൈറ്റ്

കമ്പവലി ഇൻ ചാർജ്:
നാഫി & ഫൈസൽ

No comments:

Post a Comment