Wednesday 11 April 2018

പട്ലപ്പെരുമ* - അസ്ലം മാവില


*പട്ലപ്പെരുമ*

അസ്ലം മാവില

.         ( 7  - 1 )

പേര് വന്ന വഴി
പൊലിമ വന്ന വഴി

അത്ഭുതപ്പെടുത്തുമാറാണ് പേരുകൾ വന്നു കൊണ്ടിരുന്നത്. ഒരു തിരുമാനമാകാൻ എച്ച്. കെ. ഒരു നിർദ്ദേശം വെച്ചു , മൂന്ന് പേരുടെ പാനൽ. ഷരീഫ് മാസ്റ്റർ, എസ്. അബൂബക്കർ, എം. കെ. ഹാരിസ്.

ചർച്ചകൾ വഴിമുട്ടാതെ നീങ്ങി. ഒന്നിനൊന്ന് മെച്ചമുള്ള പേരുകളാക്കി തരം തിരിച്ചു. ഓരോ പേരിലുമൊളിച്ചു നിന്ന പരിമിതികൾ ഉടക്കായും വഴി തടസ്സമായും വന്നു. അവസാനം രണ്ട് പേരുകൾ മുഖാമുഖം നിന്നു :

പിരിശം & പൊലിമ

രണ്ട് സുഹൃത്തുക്കൾ അയച്ചു തന്ന പേരുകളിൽ പൊലിമയുണ്ടായിരുന്നു. അസീസിന്റെ നാട്ടുപൊലിമയിലും അനസിന്റെ പൊലിവിലും. നമ്മുടെ നാട്ടുൽസവപ്പേരിന്റെ രാകി മിനുക്കലിൽ അവർ രണ്ടു പേരുടെയും ഭാവനകൾ നിമിത്തവും കാരണവുമായി.

പക്ഷെ, സന്തോഷം പകർന്ന് തന്ന ഒന്ന്, ലഭിച്ച പല പേരുകളും നമ്മുടെ ചില സെഷനുകൾക്ക് തലക്കെട്ടാകാൻ പാകത്തിലാണ്. പട്ലേസ്, നാട്ടഴക്, പിരിശത്തോടെ, ഒക്കത്തക്കെ, നട്ടൊരുമ....

എല്ലാവരും അഭിന്ദനമർഹിക്കുന്നു. അസീസും അനസും പ്രത്യേകിച്ചും ...

പിരിശത്തോടെ

             *മാവില🌱*
__________ 🔲🔲🔲
                  11102017

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 6 )

വൈകുന്നേരങ്ങൾ
സക്രിയമാകുന്നത്
ഇപ്പോൾ ഒരു പതിവായിരിക്കുന്നു

ചില തലക്കെട്ടുകൾ ആദ്യം തന്നെ എഴുതണം. അതിൽ തന്നെ എല്ലാമുണ്ടാകണം. പട്ലപ്പെരുമയുടെ ആറാം ലക്കം അങ്ങിനെയാണ് നീണ്ടത്.

ഇന്നലെ വൈകുന്നേരം പട്ല വായനശാല ജനനിബിഡമായിരുന്നു.  വാട്സ്ആപ്പ് മെസ്സേജ് കണ്ടും കേട്ടും അറിഞ്ഞുമാണ് അവരെത്തിയത്. മുഖ്യ രക്ഷാധികാരി എം.എ. മജിദ് മുതൽ എല്ലാവരുമുണ്ട്.  പബ്ലിസിറ്റി ചെയർമാൻ എം. കെ. ഹാരിസും കൺവീനർ എം.എച്ച്. ജാസിറും അവരുടെ ടീമും മൊത്തം ഓട്ടപാച്ചിലിലാണ്. സീനിയർ അംഗങ്ങളായ പി. അബദുൽ കരീം,  സി.എച്ചടക്കം എല്ലാവരുമുണ്ട്.

സി.പി. ഉപദേശ സമിതിയിലെ സീനിയർ അംഗവും പൗരപ്രമുഖനുമായ പി. അബൂബക്കർ സാഹിബാണ് അതിഥി. നാട്ടുത്സവത്തിന്റെ പേര് പ്രഖ്യാപിക്കാൻ ഏറ്റവും യോഗ്യൻ.

*പൊലിമ* അങ്ങിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ നമ്മുടെ കാതിലും ഹൃത്തിലുമെത്തുന്നത്,  ഇനിയൊരിക്കലും മറക്കാത്തവിധം പൊലിമ നമ്മുടെ പരിചിതപദക്കൂട്ടങ്ങളിലിടം നേടുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി വൈകുന്നേരങ്ങൾ സക്രിയമാവുകയാണ്.  സംസാരത്തിനിടക്ക് ഇന്നലെ വരെ നാട്ടുത്സവം ഒരു വിഷയമായിരുന്നു. പൊലിമപ്പേര് കിട്ടിയതോടെ, അതിന്റെ പൊലിവും പൊല്യന്തരവും പറയുന്ന തിരക്കിലാണിവിടെയിപ്പോളെല്ലാവരും.

ശരിയാണ്, പട്ലക്കാറുടെ പിരിശപ്പെരുന്നാൾ ഇനി പൊലിമയാണ്, പൊലിമ മാത്രം!
*

പിരിശത്തോടെ

             *മാവില🌱*
__________ 🔲🔲🔲
                  10102017
🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 5 )
"നിറച്ചാർത്തുമായ്
വരവേറ്റിടാം
പുതുമഴപോൽ
നനഞ്ഞിടാം  
ഓർമ്മകൾ തീരത്തു
തല ചായ്ച്ചിടാം..."

പട്ലയുടെ സ്വന്തം ഉത്സവത്തെ വരവേൽക്കുവാൻ ഒരു കുഞ്ഞുകൂട്ടം സംഘഗാനമെഴുത്തിന്റെ തിരക്കിലാണ്.

നിറങ്ങളും വർണ്ണങ്ങളും വർണ്ണരാജിയുമുള്ള പഴയലോകം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെങ്കിൽ അത് തിരികെക്കൊണ്ടുവരാൻ  ഇനിയും പേര് വെക്കാത്ത നമ്മുടെ ഗ്രാമോത്സവത്തിനാകണമെന്നും അതിന്റെ കാത്തിരിപ്പിലെന്നും എവിടെയും എല്ലാവരും പറയുന്നു,

മൺമറഞ്ഞു പോയവരുടെ ഒസ്യത്തുകൾ, അവരുടെ  സ്നേഹസ്പർശം തലോടിയ പഞ്ചായത്തുകൾ, ബന്ധങ്ങൾ കൂട്ടികെട്ടിയ അനുരഞ്ജനങ്ങൾ!

ഒരുത്സവത്തിന് തയ്യാറെടുക്കുമ്പോൾ നമുടെ ഓർമകളിൽ  ഓളങ്ങളുണ്ടാക്കട്ടെ

പിരിശത്തോടെ

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 4 )

*ഇന്ന് നന്മയും*
*സന്താഷവും പിറക്കും*

പേരിടലിന്റെ തിരക്കിലാണ് മൂന്ന് പേർ. ഡസൻ കണക്കിന് പേരുകളാണ് ആ മൂന്നംഗ പാനലിന്  പബ്ലിസിറ്റി വിഭാഗം അയച്ചു കൊടുത്തത്.  മീഡിയ & പബ്ലിസിറ്റി ചെയർമാൻ, ഒരു മലയാള അധ്യാപകൻ, പട്ലയുടെ ഒരു കവി. ഇവരുടെ തീരുമാനത്തെ കാത്തിരിക്കുകയാണ് നാടെങ്ങും, അല്ല പ്രവാസപട്ല ലോകവും.

ഈ മാന്ത്രിക നാമമാണ് ഇനി നമ്മുടെ ആഹ്ലാദം, നമ്മുടെ സന്തോഷം, തലമുറകൾക്ക്  മാമാങ്കം പോലെ നമുക്ക് കൈ മാറാനുള്ളത്.

ഇതേ ഒരു ഒക്ടോബറിൽ , മൂന്ന് വർഷം മുമ്പ് ആകാംക്ഷയോടെ CP യെ കാതോർത്ത സഹൃദയരെ എല്ലാവരും ഓർക്കുന്നു.  CPക്കൊരു കാപ്ഷനും ലോഗോയുമായിരുന്നു അന്ന് നമ്മുടെ നീണ്ട കാത്തിരിപ്പിന്  കാരണമായത്.

നന്മ നിറഞ്ഞ പേരിനായി കാതോർക്കാം. തൊട്ടിലും കെട്ടി ആ *"പേര് -പൈതലി"*ന്റെ പിറവിയും പ്രതീക്ഷിച്ച്, വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന എല്ലവർക്കും പിരിശത്തിൽ ആശംസകൾ !

             *മാവില🌱*
__________ 🔲🔲🔲
                  08102017

🔲🔲🔲
_________


*പട്ലപ്പെരുമ*

.         ( 3 )

പെരിയയിലെ
പെരിയവർ പറഞ്ഞത്

ഇന്ന് രാവിലെ, ചെറിയ രണ്ട് മൂന്ന് മക്കൾ, പൊടി മക്കൾ കൂട്ടം കൂടിയിട്ടുണ്ട്. ഒന്നിലും രണ്ടിലും പഠിക്കുന്ന കുഞ്ഞുങ്ങൾ.  അവർ ഇന്ന് മാത്രം എനിക്ക് മനസ്സിലാകുന്ന വിഷയം സംസാരിക്കുന്നു, പള്ളിക്കൂടത്തിൽ നിന്നാരോ പറഞ്ഞിട്ടുണ്ട് പോൽ, "മജിച്ചാന്റെ പെരെന്റര്ത്ത് എന്തെല്ലോ കെട്ട്ന്നെല്ലോ".

ഇങ്ങനെ ഓരോ ലൈനിൽ അഞ്ചെട്ട് കുട്ട്യേൾ ഉണ്ടെങ്കിൽ, പരസ്യം അവർ നടത്തിക്കോളും, കാശും പോകില്ല, "കാറ് ദൂറാ"കുകയുമില്ല.

അവരുടെ സംസാരത്തിന് അത്ര തന്മയത്തമുണ്ട്. വലിയ സന്തോഷത്തിലാണ് പിള്ളേർ, സംഭവം മൊത്തമവർക്ക് പിടി കിട്ടിയിട്ടില്ല.

ഇങ്ങനെ നാമറിയുന്ന, നാമറിയാത്ത എത്ര എത്ര ചെറുതും വലുതുമായ പഞ്ചായത്തുകൾ.  തട്ടുകടയിലും, ചായക്കടയിലും, വീട്ടിലും വിരുന്ന് പോയേടത്തുമെല്ലാം ഇത് വിഷയമാകുന്നു. നവംബർ 20ന് തൊട്ടുമുമ്പുളള മീഡിയ കോൺഫറെൻസ് (പത്ര സമ്മേളനം) നടക്കുന്നതോടെ അത് മലയാളി ഉള്ളിടത്തൊക്കെ എത്തും. ഒരു നാട്ടിൻകൂട്ടം ഒന്നിച്ചിരിക്കാനുമാനന്ദിക്കാനും ഒരുക്കൂട്ടുന്നതവരറിയും.

പട്ലപ്പെരുമ എല്ലാവരും അറിയട്ടെ, മലയാളം വായിക്കുന്നവർ മുഴുവൻ; മലയാളം കേൾക്കുന്നവരെല്ലാവരും.

വർഷങ്ങൾക്ക് മുമ്പ് ഓ. എസ്. എ ഡേയ്ക്ക് അതിഥിയായി വന്ന പെരിയ നാരായണൻ മാഷ് പ്രസംഗത്തിനിടെ ചോദിച്ചു, ഇത്ര ചെലവിട്ട് ചെയ്യുന്ന ഈ പരിപാടി നാടിന്റെ ഒരു വലിയ ആഘോഷം പോലെയാക്കിക്കൂടേ ?  തിരുമാനമാകാൻ 2017 വരെ കാത്തിരുന്നു, എന്നാലും  സാരമില്ല,  നമുക്കൊന്നിച്ചീ ഡിസംബർ അമ്മാതിരി  ആഘോഷമാക്കാം.

             *മാവില🌱*
__________ 🔲🔲🔲
                  07102017

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 2 )

*കാര്യാലയം*
*കൺമുമ്പിൽ*
*കാണെക്കാണെ...*

കണ്ണിൽ പെടുന്ന സ്ഥലത്താണ് അവരുടെ കണ്ണുടക്കിയത്, സ്വാഗത സംഘം ഓഫീസ് സൈറ്റ് . പട്ലയുടെ പ്രവേശന കവാടത്തിന് വളരെ അടുത്ത്.

എച്ച്. കെ, സി. എച്ച്. , എം. എ. മജിദ്, ഹനീഫ് കോയപ്പാടി തുടങ്ങിയവർ ആ ടീമിലുണ്ടായിരുന്നു. സി. പി. യുടെ അഭ്യുദയകാംക്ഷിയായ സ്ഥലമുടമ ബീരാൻ മൊയ്തീൻ സാഹിബ് YES പറയാൻ കുറെ ആലോചിച്ചില്ല. [ഒ.എസ്.എ യുടെ ആദ്യത്തെ 4 ഹൗസ് ക്യാപ്റ്റന്മാരിൽ ഒരാൾ. വർഷം 1983.  പട്ല സ്കൂൾ മുറ്റത്ത് 1981ൽ നടന്ന ഒരു പ്രൊഫഷനൽ കഥാപ്രസംഗത്തിന്റെ (രക്തം പുരണ്ട പടവാൾ) സംഘാടകരിലൊരാൾ. നമ്മുടെ നാട്ടിലെ ജനകീയനായ ബിരുദമില്ലാത്ത "സിവിൽ എഞ്ചിനീയർ". അതിലേറെ സാമൂഹ്യ പ്രവർത്തകൻ, അദ്ദേഹത്തെ അങ്ങിനെ *പട്ലപ്പെരുമ*യിൽ പരിചയപ്പെടുത്താൻ  തോന്നുന്നു]

ഒരാഴ്ചക്കുള്ളിൽ അവിടെ  ഒരു നെടുങ്കൻ ഓഫീസ് ഉയരും. ഫൈസൽ അരമന,  കെ. എം. കാദർ(കായിഞ്ഞി), അദ്ദി പട്ല, കാദർ എസ്. എ എന്നിവരുടെ നേതൃത്വത്തിൽ,   യുവാക്കളുടെ പ്രയത്നം കൊണ്ട് കാര്യാലയമൊരുങ്ങും.

ഈ ഓഫീസാണ് നമ്മുടെ ഫ്രൻട് ഓഫീസ്, ഫ്രണ്ട്ലി ഓഫിസും. ഓഫീസ് തുറക്കുന്നതോടെ ഗ്രാമോത്സവത്തിന്റെ  *മൗത്ത് പബ്ലിസിറ്റി*ക്ക് മറ്റൊരു വിഷയം വേണ്ടി വരില്ല. വരുന്നവർ വലത്തോട്ട് നോക്കും, പോകുന്നവർ ഇടത്തോട്ടും.

"ഒരാഴ്ചക്കുള്ളിൽ ഓഫീസ് റെഡി " ഫൈസലിന്റെയും കായിഞ്ഞിയുടെയും അദ്ദിയുടെയും കായിയുടെയും വാക്കുകൾക്ക് ഒരൊറ്റ സ്വരം !

                 *മാവില🌱*
__________ 🔲🔲🔲
                  06102017

BST
ഓര്മ്മചെപ്പ് തുറന്ന് മധുരിക്കുന്ന ഓര്മ്മകളുടെ മാണിക്യങ്ങള് കൊണ്ട് നാടിനെറ നാടി സ്പന്ദനം അറിഞ്ഞ നാടിനെറ ഉത്സവം ....
..... ഗ്രാമോത്സവം...💪💪💪

അഷ്റഫ് സലിയാൻച്ച

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 1 )

*പേരുകൾ വന്നു തുടങ്ങി*
*കടലും കടന്ന് പട്ലപ്പെരുമ*

അതെ,
ഗ്രാമോത്സവത്തിന് പേരുകൾ വന്നു തുടങ്ങി. പബ്ലിസിറ്റി വിംഗിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഇന്നലെ മുതൽ തന്നെ തിരക്കിലാണ്. പാതിരാവിലും ചർച്ചകൾ തന്നെ. പബ്ലിസിറ്റി ടിമിന് ഇനി തിരക്ക് പിടിച്ച നാളുകൾ!

RT എഴുത്ത് പുരയിൽ ഷരീഫ് മാഷിന്റെ നേതൃത്വത്തിൽ പേരുകളുടെ വിശാലമായ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. പുതിയ പുതിയ പേരു വിശേഷങ്ങളും അതിന്റെ വായനയും.

നല്ല പേരിന് സമ്മാനങ്ങൾ കൂടി പ്രഖ്യാപിച്ചതോടെ  *പട്ലപ്പെരുമ* പട്ലയും വിട്ട്,  കടലും കടന്ന് പല വഴികളിൽ കൂടി  സഞ്ചരിക്കുന്നു.

ഒക്ടോബർ എട്ടാണ് അവസാന തിയ്യതി. അന്ന് രാത്രിയോടെ പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് പ്രതീക്ഷിക്കാം.

                 *മാവില🌱*
__________ 🔲🔲🔲
                  05102017

പട്ലപ്പെരുമ

നമ്മുടെ ഗ്രാമോത്സവ വിശേഷങ്ങൾ ഡിസംബർ 25 വരെ ഓൺലൈനിൽ മീഡിയയിൽ  പട്ലപ്പെരുമ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യാൻ ഉദ്ദശിക്കുന്നു.

ആശയങ്ങൾ തന്നാൽ അവരുടെ പേരുകൾ കൂടെ എഴുതും. കുറിപ്പ് എഴുതിത്തന്നാൽ തിരുത്തലുകളോടെ എരിവും പുളിയുമിട്ട് അതിന്റെ ക്രെഡിറ്റ് മുഴുവൻ ആ ലേഖകന് നൽകി പ്രസിദ്ധീകരിക്കും.

No comments:

Post a Comment