Wednesday, 11 April 2018

നന്ദി പൂർവം .....


നന്ദി പൂർവം .....

മാന്യരെ,

പട്ല ഗവ.സ്കൂൾ വികസന സംരംഭവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താങ്കൾ / താങ്കൾ പ്രതിനിധാനം ചെയ്യുന്ന കൂട്ടായ്മ / താങ്കളും താങ്കളുടെ സഹോദരരും കാണിച്ച താത്പര്യവും ഉത്സാഹവും ഞങ്ങൾ നന്ദിപൂർവ്വം ഇവിടെ ഓർക്കുന്നു.

നമ്മുടെ സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കൂട്ടുന്നതിൽ താങ്കൾ നൽകിയ സാമ്പത്തിക സഹായവും സന്തോഷപൂർവ്വം ഏറ്റെടുത്ത് പൂർത്തീകരിച്ച / പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന പദ്ധതിയും പട്ല സ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ മുതൽക്കൂട്ടാണ്.

സമാനതകളില്ലാത്ത പ്രസ്തുത സഹായ സഹകരണങ്ങൾക്ക് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി ഇതിനാൽ അറിയിക്കുന്നു.

ഒപ്പം, മാർച്ച് മൂന്നാം തിയ്യതി (ചൊവ്വ), ഉച്ചയ്ക്ക് 2.30ന് പട്ല സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ച് താങ്കളെ / താങ്കളുടെ സംഘടനയെ / താങ്കളെയും സഹോദരരെയും  ആദരിക്കുവാൻ തീരുമാനിച്ച വിവരവും ഇതിനാൽ അറിയിക്കുന്നു. ബഹു ശ്രീ. പി- കരുണാകരൻ എം.പി., ശ്രീ. എൻ. എ. നെല്ലിക്കുന്ന് എം.എൽ. എ.,  ശ്രീ. എ ജി സി ബഷീർ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയ വിശിഷ്ട വ്യക്തികൾ സംബന്ധിക്കുന്ന പ്രസ്തുത ചടങ്ങിലേക്ക്, ആദരവ് ഏറ്റുവാങ്ങുവാൻ താങ്കൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

ബഹുമാനപൂർവ്വം

സി. എച്ച്. അബൂബക്കർ ,
പ്രസിഡന്റ് പി.ടി.എ. , ജി.എച്ച്.എസ്. എസ്. പട്ല
സൈദ് കെ. എം.,
ചെയർമാൻ, എസ്. എം. സി , ജി.എച്ച്.എസ്. എസ്. പട്ല.
എച്ച്. കെ. അബ്ദുൽ റഹിമാൻ,
ചെയർമാൻ, സ്കൂൾ വികസന സമിതി, ജി.എച്ച്.എസ്. എസ്. പട്ല.

No comments:

Post a Comment