Wednesday 11 April 2018

*സൈഫുവിനും* *കുടുംബത്തിനും* *ക്ഷമയും കരുണയും* *നൽകുമാറാകട്ടെ...* അസ്ലം മാവില



*സൈഫുവിനും*
*കുടുംബത്തിനും*
*ക്ഷമയും കരുണയും*
*നൽകുമാറാകട്ടെ...*

...................................

അസ്ലം മാവില
................ .................

കൊച്ചു നാടാണ് നമ്മുടേത്. ഗ്രാമാന്തരീക്ഷം ഇപ്പോഴും നമ്മുടെ നാട്ടിൽ നിന്ന് പൊയ്പ്പോയിട്ടില്ല. ചെറിയ ഇലയനക്കം മുതൽ വേർപാടുവാർത്തകൾ വരെ നമ്മുടെ ശ്രദ്ധയിൽ നിന്നും ഒരിക്കലും അന്യം നിൽക്കുന്നുമില്ല.

ഇന്നത്തെ ഒരു ദു:ഖവാർത്ത അത് കൊണ്ട് തന്നെ നമ്മുടെ ആരുടെ മനസുകളിൽ നിന്ന് വിട്ട് മാറുന്നേയില്ല. ഒന്നര വയസുള്ള കുഞ്ഞുമോൻ, സുഹൃത്ത് സൈഫുന്റെ ഏറ്റവും ഇളയ മോൻ, സാനിഫ്,  പടച്ചവന്റെ വിളിക്കുത്തരം നൽകി അവന്റെ തിരുസവിധത്തിലേക്ക് യാത്ര നീങ്ങി, ഇന്നാലില്ലാഹ് !

ഇന്നുച്ച മുതൽ നമ്മുടെ നാട്ടിലിതാണ് ദു:ഖവർത്തമാനമായി കാതുകളിൽ നിന്നു കാതുകളിലേക്ക് എത്തിയത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വിധി തട്ടിയെടുത്ത മനസ്സ് പിടയിച്ച ദു:ഖ വാർത്ത.

ആ പൂപൈതൽ പടച്ചവനിലേക്കെത്തിക്കഴിഞ്ഞു.  അവനെ കുറിച്ചുള്ള കുഞ്ഞോർമ്മകളും കുസൃതികളും കളിചിരികളും കനലായി, ആറാത്ത ഓർമ്മകളായി,  പിന്നെയും പിന്നെയും ബാക്കിയായി, ദു:ഖമമർത്തിയും ചിലപ്പോഴാ ദു:ഖമണപൊട്ടിയും  കഴിയുന്ന പ്രിയ സഹോദരൻ സൈഫുവിനും കുടുംബത്തിനും പടച്ച തമ്പുരാൻ സഹനവും ക്ഷമയും  കനിഞ്ഞ് നൽകുവാൻ നമുക്ക് പ്രാർഥിക്കാം.

ഇശാ നമസ്കാരം കഴിഞ്ഞ് നടന്ന ജനാസയിൽ സൈഫുവിന്റെ വിമ്മിപ്പൊട്ടലും  വിതുമ്പലും ശരിക്കുമെന്നെ മാത്രമല്ല, അവിടെക്കൂടിയ എല്ലാവരെയും കണ്ണീരണിയിച്ചു. സാന്ത്വനിപ്പിക്കാൻ വാക്കുകൾ തടസ്സങ്ങളായ വല്ലാത്ത  നിമിഷങ്ങൾ !

യാ റബ്ബ്, സൈഫുവിനും അവന്റെ കുടുംബത്തിനും നീ കരുണ ചൊരിയണേ, കുഞ്ഞനിയനെ നഷ്ടപ്പെട്ട അവന്റെ മക്കൾക്കു നീ ക്ഷമ പ്രദാനം ചെയ്യണേ, അപകട മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും  ഞങ്ങളെയും ഞങ്ങളുടെ തങ്കക്കുടങ്ങളേയും  നീ കാത്തിടണേ...ആമീൻ , യാ റബ്ബ്.
*.................................*

No comments:

Post a Comment