Wednesday 11 April 2018

ഒരു നാടിന്റെ സഹൃദയ സംഗമം -മഹമൂദ് പട്ല


ഒരു നാടിന്റെ
സഹൃദയ സംഗമം
**********************
മഹമൂദ് പട്ല
________________________

ഏതൊരു കൂട്ടായ്മയുടെയും തുടക്കം ഒരു ചിന്തയിൽ നിന്നും ഉടലെടുത്തു അത് കൂട്ടായി ചർച്ചചെയ്ത് പിന്നീട് കൂട്ടങ്ങളായുള്ള
പ്രവർത്തനങ്ങളിലൂടെ അതാത് സമയത്ത് വേണ്ടുന്ന മാറ്റങ്ങൾ വരുത്തികൊണ്ട് പ്രധാന ലക്ഷ്യസ്ഥാനത്തേക്ക് പരിശ്രമിക്കുമ്പോഴാണ് അനുകൂലമായ റിസൾട്ട് ഉണ്ടാവുന്നത്.
അങ്ങിനെയുള്ളൊരു ഒത്തുചേരലിൽ നുറ് ശതമാനം വിജയിച്ച ഒരു കൂട്ടായിമയാണ്  കണക്റ്റിംഗ് പട്ല.

സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ, ആതുര ശൂശ്രൂഷാ ,ക്ഷേമ രംഗത്ത് ഇതുവരെയുള്ള സി-പി യുടെ പ്രവർത്തനം വലുപ്പ
ചെറുപ്പമന്യേ ഒരു പാട്
സന്മനസുകളുടെ ഒത്തുചേരൽ ആണന്ന്  കടന്ന് വന്ന വഴികൾ വിളിച്ചു പറയുന്നുമുണ്ട്.

നാട്ടിലും മറുനാട്ടിലും പ്രവാസലോകത്തുമൊക്കെ കഴിയുന്ന,
ഈ കൂട്ടായിമയുടെ ഭാഗമായവരെയും അല്ലാത്തവരെയും ഒന്നിപ്പിച്ചു ഒരു വേദിയിൽ പല തരത്തിലുള്ള വിഭവങ്ങൾ സമ്മാനിക്കുക, അതൊരു ഉൽസവമാക്കുക, വരും തലമുറക്ക് അന്യമാവാതിരിക്കാൻ ഓരോ ആണ്ടിലും ഗ്രാമോത്സവമായി കൊണ്ടാടുക...എല്ലാം പ്രശംസനീയം.

ഐക്യത്തോടെയുള്ള ഈ മുന്നേറ്റത്തെ എത്ര പതിറ്റാണ്ട് കഴിഞ്ഞാലും സി-പി യുടെ മുന്നോട്ടുള്ള പ്രയാണത്തിന് വരുംതലമുറക്ക് ഒരു  തടസ്സവും ഉണ്ടാവില്ല  എന്ന്മാത്രമല്ല സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് ഒരു പാട് പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ കഴിയുന്നതുമാണ്.

ഒരു ഗ്രാമത്തിന്റെ സന്മനസ്സുകൾ ഒന്നിക്കുന്ന, ഹൃദയത്തെ ഹൃദയം കൊണ്ട് തൊട്ടറിയുന്ന ആ നിമിഷം നിങ്ങളിൽ ഒരാളാവാൻ എൻഹൃദയവും തുടിക്കുന്നുമുണ്ട്!

ഒരു നാടിന്റെ സഹൃദയ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രാമോത്സവത്തിന് ആശംസകൾ!!

__▪▫______________

No comments:

Post a Comment