Sunday 22 April 2018

പട്ള, പച്ചപ്പിന്‍ ശാലീനതയില്‍,* *പൊലിപ്പിക്കും പൊലിമയെ..../അസീസ്‌ പട്ള

*പട്ള, പച്ചപ്പിന്‍ ശാലീനതയില്‍,*
*പൊലിപ്പിക്കും പൊലിമയെ....”*

*അസീസ്‌ പട്ള*

__________________________________

*(ചരിത്രാവലംബം, ജ. പി. അബൂബക്കര്‍)*

*“എത്ര മനോഹരമീ ഭൂമീ......*
*ചിത്രത്തിലെഴുതിയ പോലെ,”*

ഒ.എന്‍.വി. യുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ശ്രവ്യസുന്ദരമായ  ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ  “പട്ള” എന്ന കൊച്ചു ഗ്രാമത്തെ മനസ്സില്‍കാണും... “ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരളക്കരയുടെ പരിച്ഛേദമാണോ എന്ന് തോന്നിയിട്ടുണ്ട് ആ പച്ചപ്പിനെ തഴുകി തലോടി കുളിര്‍പ്പിച്ചു കടന്നുപോകുന്ന ഇളം തെന്നലില്‍ നിര്‍വൃതികൊണ്ട നിമിഷങ്ങളില്‍..

നാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ചരിത്ര പാരമ്പര്യമുള്ള ഒരു താഴ്വരയാണ് എന്‍റെ ജന്മനാടായ ഈ കൊച്ചു ഗ്രാമം, കിഴക്ക് നിന്ന്നു പടിഞ്ഞാട്ട് വരെ ജലസമൃദ്ധിയില്‍ തഴുത്തു വളരുന്ന നെല്‍പ്പാടങ്ങളും, കേരവൃക്ഷങ്ങള്‍ ഇടകലര്‍ന്ന കമുങ്ങിന്‍ തോട്ടങ്ങളും കൊണ്ടാനുഗ്രഹീതമാണ്.,

അര നൂറ്റാണ്ട് മുമ്പ് വരെ കാര്‍ഷികവൃത്തി മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം, ചുരുക്കം ചിലര്‍ കര്‍ണ്ണാടകയിലെ ബദ്രബാദിയിലും, ബംഗളൂരുവിലും, ബോംബയിലും കച്ചവടസംബന്ധമായും അല്ലാതെയും  ചേക്കേറി., മറ്റു ചിലര്‍ കപ്പലില്‍ ജോലി തേടിപ്പോയി.. സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ്‌ പ്രവിശ്യയുടെ കീഴിലായിരുന്നു എന്‍റെ ഗ്രാമം, കന്നട ഭാഷയില്‍ ലിഖിതപ്പെട്ട കാസര്‍കോട് ജില്ല പകുത്തുവെച്ചപ്പോള്‍ മലയാളക്കരയില്‍പ്പെട്ടത് അല്ലെങ്കില്‍ പെടുത്തിയത്, ഗുണമോ ദോഷമോ എന്നുപറയാന്‍ ഞാന്‍ ആളല്ല. തൊള്ളായിരത്തി അമ്പത്താറില്‍  ലാംഗ്വേജ് സ്റ്റേറ്റ് ആയി കേരളത്തെ പ്രഖ്യാപിക്കുന്നതുവരെ നമ്മുടെ പട്ള സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ കന്നട ഭാഷ കരിക്കുലം ആയിരുന്നു.

പട്ള സ്കൂളിന്‍റെ ചരിത്രത്തിനു മുമ്പ് മറ്റൊരു പാട്യ    പദ്ധതി സംരംഭത്തെക്കുറിച്ച് അറിയേണ്ടതുണ്ട്., ഇന്നത്തെ സ്രാംബിപ്പള്ളിയുടെ തെക്കുഭാഗത്ത്, അന്നത്തെ നാടുവാഴിയായ വാഴുന്നവരുടെ കയ്യിലായിരുന്നു., അവിടെ താല്‍ക്കാലിക ഷെഡ്‌ നിര്‍മ്മിച്ച്‌ മതപഠനവും ഭൌതികപഠനവും (കന്നട) യില്‍ നടത്തിയിരുന്നു, പഠിതാക്കളുടെ എണ്ണം  ക്രമാതീതമായി കൂടുന്നതിനനുസരിച്ച് സ്ഥലപരിമിതി മതിയാകാതെ വന്നു, വിദ്യാഭ്യാസത്തെ ഏറെ പ്രണയിച്ച  നാട്ടുകാര്‍ തങ്ങള്‍ക്ക് ഒരു സ്കൂള്‍ അനുവദിച്ചുകിട്ടാന്‍ സര്‍ക്കാരില്‍ കൊടുത്ത  നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍, ചില ഉപാധികളോടെ സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നും ഉത്തരവുണ്ടായി.

തുടരും...

No comments:

Post a Comment