Wednesday 11 April 2018

അടുക്കളയും കഴിഞ്ഞ് വില വർദ്ധനവ് അടുപ്പിലെത്തുമ്പോൾ - അസ്ലം മാവില


അടുക്കളയും കഴിഞ്ഞ്
വില വർദ്ധനവ് അടുപ്പിലെത്തുമ്പോൾ

അസ്ലം മാവില

സമരം ചെയ്യുന്ന ഒരു തലമുറ നമുക്ക് ഉണ്ടായിരുന്നു. ഗാന്ധിയും സമരം നമുക്ക് പഠിപ്പിച്ചു തന്നിരുന്നു. അന്ന് തെക്കെ ഇന്ത്യക്കാരേക്കാളേറെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നടന്നത് വടക്കൻ ഭാഗങ്ങളിലായിരുന്നു.

അടിയന്തിരാവസ്ഥക്കെതിരെയും വടക്ക് മുന്നേറ്റങ്ങളുണ്ടായി.  തുടർന്ന് ഒരു പാട് സംഘടിത സമരങ്ങൾ നാം കണ്ടു. വീടുകളിലേക്ക് തിരിച്ചു പോകാത്ത കർഷകരെ നാം കണ്ടു.

പാരിസ്ഥിതി പ്രവർത്തകരും തൊഴിലാളി പ്രസ്ഥാനങ്ങളും നിരത്തിലിറങ്ങി. നാം കൈ കെട്ടി നോക്കി നിന്നവർ,  ചെയ്തത് രണ്ട് കാര്യങ്ങൾ. ഒന്ന്, അവർ നേടിത്തന്ന ആനുകൂല്യങ്ങൾ അനുഭവിച്ചു. രണ്ട്, അവരുടെ സമരങ്ങളെ പുച്ഛിച്ചു, ഒരിക്കലല്ല, ഒരു വേളല്ല, എല്ലായിപ്പോഴും. സന്ദർഭങ്ങൾ കിട്ടുമ്പോഴൊക്കെ അവരെ പരിഹസിച്ചു.

സമരമങ്ങിനെ തൊട്ടടുത്ത തലമുറയുടെ കണ്ണിൽ അപകർഷതയുണ്ടാക്കി. അതായിരുന്നു ഭരണചക്രത്തിനു പിന്നിലെ  അരൂപിയായ  മുതലാളിക്ക് (മുതലാളിത്തത്തിന്) ആവശ്യം. പകൽ സമരമങ്ങിനെ സായാഹ്ന സമരങ്ങളിലേക്കും ആളില്ലാ സമരങ്ങളിലേക്കുമെത്താൻ പ്രധാനകാരണക്കാർ പൊതുജനം തന്നെ, സമരപരിഹാസക്കാർ. പ്രധിഷേധിക്കാനും ജന വിരുദ്ധ നിലപാടുകൾക്കെതിരെ കോടതി കയറാനും ഇന്ന് ആളില്ലാതെ പോകുന്നതത്കൊണ്ടാണ്.

നവാബ് രാജേന്ദ്രൻ ഒരിക്കൽ തീവണ്ടിക്കകത്ത് വിൽക്കുന്ന ചായയ്ക്ക് 10- 15 പൈസ കൂട്ടിയപ്പോൾ കേസ് ഫയൽ ചെയ്തു. അതിനാ പത്രപത്രപ്രവർത്തകൻ കേട്ട പരിഹാസത്തിന് കണക്കില്ല. കോടതി വിധി അനുകൂലമായപ്പോൾ ആരും ആ കുറച്ച പൈസ പാൻട്രി മുതലാളിക്ക് കൊടുത്തുമില്ല.

ഇന്ന് അവശ്യസാധനങ്ങൾക്ക് വില അശാസ്ത്രീയമായാണ് ഉയരുന്നത്. തോന്നുമ്പോലെയാണ് എന്തിനു മേതിനും റേറ്റ്. ഇന്ധന വില കൂടുന്നത് നിസാര കാര്യമല്ല, പരോക്ഷമായി സകല വസ്തുക്കളുടെയും വില വർദ്ധനവാണത്. അടുക്കളയിൽ നിന്ന് അവസാനം അടുപ്പിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു, പാചകവാതക വില 49 രൂപയാണ് കൂടിയത്.  പൊതുബോധത്തിനുൾക്കൊള്ളാൻ പറ്റാത്ത വിധം എന്തൊക്കെ തീരുമാനങ്ങൾ നാം കാണുന്നു, അനുഭവിക്കുന്നു !

എന്നിട്ടും ആരും നിരത്തിലില്ല. ലോമേക്കേർസിനെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് വായടക്കിയിരിക്കുകയാണ്. അതിൽ ഒരു പരിധി വരെ ഭരണകൂടത്തിന്റെ പിൻസീറ്റ് ഡ്രൈവർമാർ വിജയിച്ചിരിക്കുന്നു. വോട്ടറായ ഹസാരെ സമരം ചെയ്യാത്തതിലാണ് എനിക്കും നിങ്ങൾക്കും അമർഷം. വോട്ട് നേടി ജയിച്ചവരോ തോറ്റവരോ മൗനം പാലിക്കുന്നതിൽ നമുക്കൊരു പരിഭവവുമില്ല, മനംപുരട്ടലുമില്ല.

സമരമാണായുധം, അത് ജനാധിപത്യ രാജ്യത്ത് വജ്രായുധവും. ഇത്  ഒന്നേന്ന് പഠിക്കാൻ നമുക്ക് വീണ്ടും വിമാനം കയറണോ ? ഭൂഗോളം കറക്കണോ?

കണ്ണന്താനങ്ങൾ പിൻവാതിലിലൂടെ കയറി, കാലുകഴുകിക്കുന്നത് ആദ്യ മുന്നറിയിപ്പ്. അയാളാണ് ഇന്ധന വിലവർദ്ധനവിനെ കൊഞ്ഞനം കാട്ടി  ന്യായികരിച്ച ആദ്യ ഭരണാധികാരി. ഈ ഇത്തരം  ഭരണാധികാരികൾ ഇനി കാല് നക്കാൻ പറയുന്നതിന് മുമ്പ് ഉണരുന്നത് നല്ലതാണ്.

No comments:

Post a Comment