Sunday 22 April 2018

ഗെയിൽ പൈപ്പ് ലൈൻ /അസ്ലം മാവില

ഗെയിൽ പൈപ്പ് ലൈൻ

അസ്ലം മാവില

വർഷങ്ങൾക്ക്  മുമ്പ് കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പട്ലയിലാണ്  അതിനെതിരെ ആദ്യ ശബ്ദമുയർന്നത്.

കൊച്ചിയിൽ ഒരു വ്യക്തിയാണ് പ്രതിഷേധം തുടങ്ങിയതെങ്കിൽ ( മാസങ്ങളോളം നിരാഹാരം) , പട്ലയിൽ സമിപ പ്രദേശക്കാരെ ഉൾപ്പെടുത്തി സംഘടിതമായാണ് പ്രതിഷേധമിരമ്പിയത്.

മായിപ്പാടിയിൽ വിക്ടിംസുമായി നടന്ന  ഗെയിൽ അധികൃതരുടെ കൂടിക്കാഴ്ച നാം മറന്നാലും ഗെയിലന്മാർ മറക്കില്ല. അമ്മാതിരി സ്വീകരണവും യാത്രയപ്പുമാണ് അവർക്ക് നാട്ടുകാർ നൽകിയത്. കേരളത്തിന് പുറത്തുള്ള ഉദ്യേഗസ്ഥനാണ് വന്നിട്ടുള്ളതെന്ന് ഗയിലന്മാർ പറഞ്ഞപ്പോൾ, പ്രഭാകർ റാവുവിനെ പോലുള്ളവരുടെ ഇംഗ്ലിഷും,  ഹമിച്ചാനെ പോലുള്ളവരുടെ നല്ല  ധാറാബി ഹിന്ദി ഡയലോഗ് കേട്ട് ഒരാഴ്ചയോളം അവർ ഉറങ്ങിയിട്ടുമുണ്ടാകില്ല.

അന്നത്തെ മുഖ്യമന്ത്രിയുയായി ഗെയിൽ അധികൃതർ വീഡിയോ കോൺഫറൻസ് നടത്തി ഇവിടത്തെ രോഷം ഒരു ചർച്ചാ വിഷയമാക്കുമാറ് അവതരിപ്പിച്ചതും മീഡിയക്കാർ ഞങ്ങളോട് പറഞ്ഞതാണ്.

പിന്നിട് എം. എൽ. എ യും കളക്ടറും കളക്ടറേറ്റിൽ വിളിച്ചപ്പോൾ, അതിന്റെ ഇൻചാർജുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനോട് നാട്ടുകാർ പറഞ്ഞ പഞ്ച് ഡയലോഗ് - *"നിങ്ങൾ ബല്യ പഠ്പ്പ്ള്ളാളെങ്കിലും ഗൈൽ വിഷയത്തിൽ നാട്ടാറ് പി. എച്ച്. ഡിക്കാറാ"*

അത് കേട്ട് പറഞ്ഞ മണ്ടത്തരവും കള്ളവും പുള്ളിക്കാരൻ ആ സദസ്സിൽ വെച്ച്  പിൻവലിച്ചു. ആ ഒന്നര ലക്ഷം ശമ്പളക്കാരൻ പറഞ്ഞത് 80 % സ്ഥലം ചങ്ങാതി ഏറ്റെടുത്തെന്ന് .പോയ നമ്മൾ 20 % ക്കാർ ഒന്ന് മൂളി ഒപ്പിടണമെന്ന് .

പോകുമ്പോൾ പഞ്ചായത്തിന് പോയ ഒരാൾ ആ ഉന്നത ഉദ്യോസ്ഥനെ വിളിച്ചു സ്വകാര്യം പറഞ്ഞു - ഇത് പഴയ കാസർകോടല്ല, മിക്കവർക്കും ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമാണ്.

കേരളത്തിൽ മൊത്തം ജനകീയ സമരത്തിലേക്ക് എത്താൻ മാത്രം ഊർജം നൽകിയത് കാസർകോട്ടെ പ്രതിഷേധം തന്നെ. ഒരു സംശയവും വേണ്ട.  3-4 കൊല്ലം മുമ്പ് നാം , പട്ലക്കാരും മായിപ്പാടിക്കാരും,  വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. അവർ ഇപ്പോഴും.

ഏതായാലും വിക്ടിംസിന് (ഇരകൾക്ക് ) അഭിവാദ്യങ്ങൾ ! പൈപ്പ് ലൈൻ ഇൻസ്റ്റലേഷനിൽ സഹാറാ മരുഭൂ നയം കേരളത്തിൽ എങ്ങിനെ സാധ്യമാകും കൂട്ടരേ ?

No comments:

Post a Comment