Thursday 12 April 2018

*ചെറുകഥ /*മുതുനെല്ലിക്ക* *അസീസ് പട്ള*

*ചെറുകഥ /*മുതുനെല്ലിക്ക*

*അസീസ് പട്ള*
_______________________


“ഞാനല്ല” എന്നു പറഞ്ഞു അവള്‍ ഓടിപ്പോയി വരാന്തയിലെ  ലൈറ്റ് ഓഫ് ചെയ്തു, സമയം ഉച്ചയ്ക്ക് പന്ത്രണ്ടര... ഒരു കള്ളച്ചിരിയോടെ അച്ഛന്‍റെ മുഖത്തു നോക്കി മാളുട്ടി,

ശിവരാമാപിള്ളയ്ക്ക് ഭാവമാറ്റമൊന്നും ഉണ്ടായില്ല, അപ്പോഴും അയാള്‍ കലിപ്പില്‍ തെന്നെ, പകല്‍ വെട്ടത്തില്‍ ലൈറ്റിടുക, അനാവശ്യമായി ഫാന്‍ പ്രവര്‍ത്തിപ്പിക്കുക, വെള്ളത്തിന്‍റെ ടാപ്പ് പൂര്‍ണ്ണമായും അടയ്ക്കാതിരിക്കുക ഇതൊക്കെ അയാളെ വല്ലാതെ അലോസരപ്പെടുത്തും., ജീവിതത്തില്‍ വളരെ കൃത്യനിഷ്ഠത പാലിക്കുന്ന വ്യക്തിത്വമാണ്., മക്കളെയും..

നഗരമധ്യത്തില്‍  തൊട്ടടുത്ത ഒരു എക്സ്പോര്‍ട്ട് ഓഫീസില്‍ ലോജിസ്ടിക് മേധാവിയായി ജോലി ചെയ്യുന്നു, ഒട്ടുമിക്ക ഡോക്യുമെണ്ടുകളും അയാളുടെ കയ്യൊപ്പ് പതിയാതെ നീങ്ങില്ല, പാക്കിംഗ് ലിസ്റ്റ് തൊട്ടു ബില്‍ ഓഫ് ലാടിംഗ് വരെ അയാളുടെ മേശയില്‍ നിരന്നിരിക്കും., സ്കൂള്‍ അവധിയായതിനാല്‍ രാഹുലും, മാളവികയും വീട്ടിലുണ്ടാകും, അതാ അയാളെ ശനിയാഴ്ചയൂണ് വീട്ടില്‍തെന്നെയാക്കാന്‍ പ്രേരിപ്പിച്ചത്.

അടുക്കളയില്‍ വറുത്ത മീന്‍ വാങ്ങിവെയ്കുന്ന സുചിത്ര ഇതൊന്നും അറിയുന്നില്ല, അദ്ദേഹത്തിന്ഷ്ടപ്പെട്ട ഉള്ളിത്തീയല്‍ നന്നായിട്ടുണ്ടോയെന്നു സ്വയം വിലയിരുത്തി വിരല്‍ സാരിത്തുമ്പില്‍ തുടച്ചു. ബെഡ്റൂമില്‍ വെറുതെ കറങ്ങുന്ന ഫാന്‍ കണ്ട അയാള്‍ കുറച്ചു കടുപ്പിച്ചു വിളിച്ചു “സുചീ.......”  സാരിത്തുമ്പ് എളിയില്‍കുത്തി ഓടിവന്നു, ഒന്നും ഒരുവിടാതെ ഫാന്‍ ഓഫ് ചെയ്തു, തിരിഞ്ഞു നിന്നു കയ്യില്‍ നിന്നും ബാഗ് വാങ്ങി അലമാരയില്‍ വെച്ചു സങ്കോചത്തോടെ ഷര്‍ട്ടിന്‍റെ ബാട്ടനഴിക്കുന്നു, “എപ്പോഴാ വന്നേ...?, ഞാനറിഞ്ഞില്ലല്ലോ?” ഇടംകണ്ണിലൂടെ മുഖം വായിച്ചെടുത്ത സുചി ചുറ്റും തിരഞ്ഞുകൊണ്ട്‌ മയത്തില്‍ പറഞ്ഞു “ഉണ്ണിയിവിടെ (രാഹുല്‍), ഉണ്ടായിരുന്നല്ലോ?’, ഇതിപ്പോഎവിടെപ്പോയി?” ഉണ്ണീ.........മോനേ ഉണ്ണീ.......”

അവന്‍ ടോയിലറ്റില്‍ നിന്നും വാതില്‍ തുറന്നു നനഞ്ഞ മുഖത്തോടെ ചോദിച്ചു.. “എന്താ അമ്മേ....?” ങാ... നീ ഉണ്ടായിരുന്നോ, പിന്നെന്താ അച്ഛന്‍ എന്നെ വിളിച്ചപ്പോള്‍ മിണ്ടാതിരുന്നത്? ഞാന്‍ പറഞ്ഞിട്ടില്ലേ ഫാനും ലൈറ്റും ഓഫ് ചെയ്യാതെ മുറിയില്‍ നിന്നും പുറത്തു പോകരുതെന്ന്?, വീണ്ടും കടക്കണ്ണിലൂടെ അയാളുടെ മുഖം പ്രസന്നമാകുന്നതില്‍ ആനന്ദിച്ചു.

“അച്ഛന്‍ വഴക്കു പറയുമെന്നു കരുതീട്ടാ ഞാന്‍ മിണ്ടാതിരുന്നത്”, മുഖത്തെ വെള്ളം കൈപ്പത്തിയില്‍ വാര്‍ന്നു കൊണ്ടവന്‍ പറഞ്ഞു, സുചി വിട്ടില്ല “എടാ.. ഈ വക കാര്യങ്ങള്‍ അച്ഛനു മാത്രമുള്ളതാണോ?, അതാണോ നിങ്ങളൊക്കെ പഠിക്കുന്നത്?” അയാളുടെ നിറപുഞ്ചിരിയില്‍ സുചി വിജയശ്രീലാളിതയായി, സന്തോഷം പുറമെ കാണിച്ചില്ല.

“മതി, മതി.. നീ അവനെ വഴക്ക് പറയണ്ട, ഓര്‍ക്കാതെ പട്ടിപ്പോയതായിരിക്കും അല്ലെ മോനേ ?, ഇനി ശ്രദ്ധിച്ചാ മതി.. എടീ, ഊണു വിളമ്പു, എനിക്ക് പോകാനായി” മാളൂ........ മോളെ മാളൂ.......നീട്ടിവിളിച്ചു അടുക്കളയിലേക്കു പോകുന്നു പിന്നാലെ മാളുവും,  അവള്‍ ചേരുവകള്‍ ഓരോന്നായി തീന്മേശയില്‍ കൊണ്ടുവച്ചു, രാഹുലും അച്ഛനും ഒന്നിച്ചിരുന്നു, പിന്നാലെ സുചിയും മാളുവും., രാഹുല്‍ “എം.സി.എ” കഴിഞ്ഞു ഒന്ന് രണ്ടു ഇന്റര്‍വ്യൂ പ്രതീക്ഷിച്ചു നിക്കുവാ, മാളുട്ടി ഒന്നാം വര്‍ഷ ബി.എസ്.സി (ബയോളജി), അവള്‍ക്ക് അതാ ഇഷ്ടം, പഠിച്ചു ഒരു ലക്ചറര്‍ ആവണം.

അച്ഛനു മക്കളെ ജീവനാ, പ്ലസ്‌ ടു കഴിഞ്ഞു സുചിയുടെ അനിയത്തി ബംഗാളൂരില്‍ നിലവാരമുള്ള ഒരു കോളേജില്‍ സീറ്റ് തരപ്പെടുതിയിരുന്നു, അയാള്‍ സുചിയോടു പറഞ്ഞു “വേണ്ട, നമ്മുടെ മക്കള്‍ കണ്‍വെട്ടത്തു തെന്നെ വേണം, ഇവിടെ പഠിക്കട്ടെ” അതു പറഞ്ഞു നിറകണ്ണുകളോടെ  സുചിയെ നോക്കിപ്പറഞ്ഞു

“എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിനക്കരാ...?, നീയും മാളും ...” പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് സുചി അയാളുടെ വായ പൊത്തി “അരുത്...വേണ്ടാത്തതൊന്നും.......തോന്നരുത്, ഇഷ്ടോല്ലച്ചാ..വേണ്ട, അവന്‍ ഇവിടെ തെന്നെ പഠിക്കട്ടെ, അവള്‍ പറഞ്ഞത് കാര്യമാക്കണ്ട” ഇടത്തോട്ടു ചരിഞ്ഞു കിടന്നു ഏങ്ങിയേങ്ങി കണ്ണീര്‍ വാര്‍ക്കുന്ന സുചിയെ അയാള്‍ ചാരത്തടുപ്പിച്ചു കണ്ണുനീര്‍  തുടച്ചുനീക്കി, വികരവയ്പോടെ പരസ്പരം മനസ്സിന്‍റെ സങ്കടം തീരുന്നത് വരെ കെട്ടിപ്പിടിച്ചു.


സുചിക്ക് അയാളെ ഒരു ഭര്‍ത്താവിലുപരി ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന ഒരു അചാര്യനായിട്ടാണ് തോന്നിയിട്ടുള്ളത്, ചില സമയങ്ങളില്‍ പോട്ടിത്തെരിക്കുമെങ്കിലും മനസ്സ് നിറയെ സ്നേഹമാണ്,മക്കള്‍ക്കും അതറിയാമെങ്കിലും പ്രായത്തിന്‍റെ സഹനശക്തി കുറവായതിനാല്‍ അവര്‍ക്കത്‌ അംഗീകാരിച്ചു കൊടുക്കാന്‍ പ്രയാസമായിരുന്നു, ഉണ്ണിക്കാ..മാളുനെക്കാളും   അച്ഛന്‍റെ കൃത്യനിഷ്ഠതയില്‍ മനസ്സുറക്കാത്തത്.,

തുടരും...

▫▫▫▫▫▫
എവിടെയെങ്കിലും ഒരു ജോലി തരപ്പെട്ടാല്‍ മതിയായിരുന്നു എന്നവന്‍ പ്രാര്‍ഥിച്ചു, മാളുനോട് ഇടയ്ക്കിടയ്ക്ക് പറയും “ഞാന്‍ രക്ഷപ്പെടും, ആരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കുന്നതു വരെ നീ പിന്നേം അച്ഛന്‍റെ ശകാരങ്ങള്‍ കേട്ട് ഇവിട തെന്നെ,” അവള്‍ അവനെ സാകൂതം കേട്ടു നില്‍ക്കും, ഒന്നും പ്രതികരിക്കില്ല... അവള്‍ അങ്ങിനെയാണ്.. മനസ്സ് കൊണ്ട് അച്ഛനെ ഏറെ ഇഷ്ടവും.

അങ്ങിനെയിരിക്കെ രാഹുലിന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു, ബംഗളൂരിലെ പ്രശസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍നിന്ന്, തുടക്കം തെന്നെ നല്ല പാക്കേജ്, ഇനി   ഇതിനെയും അച്ഛന്‍ ഉടക്കുമോയെന്ന ശങ്ക രാഹുലിനെ തെല്ലല്ല അലോസരപ്പെടുത്തിയത്, പിന്നെ അമ്മയുടെ പിന്‍ബലംമാത്രം..  അമ്മ, അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു, ബംഗളുര്‍ എന്ന് കേട്ടപ്പോള്‍ അയാള്‍ കുടിച്ചു കൊണ്ടിരുന്ന വെള്ളം മുഴുമിക്കാതെ  ഗ്ലാസ്‌ താഴെ വെച്ചു നിര്‍വികാരനായി നേരെ വരാന്തയില്‍ പോയിരുന്നു., കാര്യം മനാസിലാക്കിയ സുചി സാന്ത്വനത്തിന്‍റെ കൈത്തിരിയുമായി പിന്നാലെ ചെന്നു അയാളില്‍  ഓരം ചാരിനിന്നു, വിദൂരതയില്‍ കണ്ണുംനട്ട് സുചി രണ്ടും കല്‍പിച്ചു പറഞ്ഞു “എത്ര കാലച്ചാ നമുക്ക് കൂടെ പാര്‍പ്പിക്കാന്‍ പറ്റും, അവര്‍ക്കും വേണ്ടേ ഒരു ഭാവി, ജോലി ശരിയായിട്ടൊന്നുമില്ലല്ലോ, വെറും പത്തു  ശതമാനം മാത്രമേ ചാന്‍സെന്നാ അവന്‍പ റേണേ,.... വിലാസിനിയുടെ അടുത്ത് പോകുന്നതെന്ന് കരുതിയാ പോരെ?.”

കണ്‍പോള മേല്‍പ്പോട്ടുയര്‍ത്തി തറച്ചു നില്‍ക്കുന്ന അവളുടെ മുഖഭാവം അയാള്‍ വായിച്ചു, സീരിയസ്സാണ്, ദൈവമേ.. അവളും പിണങ്ങിയാല്‍... ഇല്ല അയാള്‍ക്കത് ഓര്‍ക്കാനുംകൂടി കഴിഞ്ഞില്ല., പതിഞ്ഞ സ്വരത്തില്‍ പുഞ്ചിരി വിടര്‍ത്തി സുചിയുടെ കൈകളിലമാര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു

“ന്നാ... ഞാനായിട്ട് മുടക്കിണില്ല, എന്നാ ഇന്റര്‍വ്യൂ?” കരിമ്പാറയെ മഴ നനയിച്ച പ്രതീതിയോടെ സുചിയുടെ മുഖം വികസിച്ചു, നിറഞ്ഞ പുഞ്ചിരിയോടെ “മറ്റന്നാള്‍ അവിടെ എത്തണം ന്നാ ഉണ്ണി പറഞ്ഞെ..”, യാത്ര പറയുമ്പോള്‍ അയാള്‍ നിര്‍വികാരനായി കെട്ടിപ്പിടിച്ചു മകനെ ഉപദേശിച്ചു “ഞങ്ങള്‍ നിന്നെ കാണില്ല, പക്ഷെ ഈശ്വരന്‍ സദാ നിന്നെ കാണുന്നു എന്ന കാര്യം മറക്കരുത്”, അവന്‍റെ മൂര്‍ദ്ദാവില്‍ ഉമ്മവെച്ചു, കാലില്‍ തൊട്ടു വന്ദിച്ച രാഹുല്‍ യാത്രയായി.

ബംഗളൂരില്‍ചെറിയമ്മയുടെ വീട്ടില്‍ താമസിച്ച രാഹുല്‍ പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഇന്റര്‍വ്യൂ ലോട്ടിലെത്തി, മലര്‍ക്കെ തുറന്നു കിടക്കുന്ന ഗേറ്റ് കണ്ടപ്പോള്‍ രാഹുല്‍ സംശയിച്ചു, ഇത് തെന്നെയല്ലേ?, ങാ.. ഏതായാലും കടക്കാം, പക്ഷെ അവന്‍ എന്തോ.. അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ യാന്ത്രികമായോ മനസ്സില്‍ പിരാകി ഗേറ്റ് അടച്ചു, പിന്നേം കിടക്കുന്നു പൂച്ചെടി നനക്കാനുള്ള ടാപ്പ്‌ തുറന്നു കിടക്കുന്നു.... അച്ചനെപ്പോലുള്ളവര്‍ ഇവിടെ ഇല്ലാത്തത് ഇവരുടെ ഭാഗ്യം, നഹാ... അവന്‍ ആ ടാപും അടച്ചു, പരവതാനിയില്‍ മുകളിലേക്ക് കയറിപ്പോകുമ്പോള്‍ വെല്‍കം എന്നെഴുതിയത് തിരിച്ചിട്ടതു ശ്രദ്ധയില്‍പ്പെട്ടു, ആരും ശ്രദ്ധിക്കുന്നില്ലെന്നുരപ്പു വരുത്തി അതും ശരിയാം വണ്ണം വിരിച്ചു.

വലീയ ഹാളില്‍ അമ്പതില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങി നില്‍ക്കുന്നു, നേരെ മുമ്പിലുള്ള വാതില്‍ തുറന്നു ഒരാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു, അകത്തു കടന്നു വലതു വശത്തെ ശീതീകരിച്ച മുറിയില്‍ ഫുള്‍ സൂട്ടില്‍ മൂന്നു പേര്‍, ഹെയര്‍ ബോബ് ചെയ്തെ ഒരു സ്ത്രീയും, ഒരു പ്യുണും , രാഹുലിനെ  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്യുണായിരുന്നു., മറ്റു നാലുപേരും  ഒരേ സ്വരത്തില്‍ പറഞ്ഞു “congratulation, you are selected” അഭിനന്ദനങ്ങള്‍, നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു..

സര്‍ട്ടിഫിക്കറ്റ്പോലും നോക്കാതെ എങ്ങനെ സെലെക്റ്റ് ആവാനാ, പരിഹസിക്കുന്നത് പോലെയാണ് രാഹുലിന് തോന്നിയത്, “why, can’t you believe…. Come let me show you”, അവരിലൊരാള്‍ പറഞ്ഞു, എന്താ വിശ്വാസം വരുന്നില്ലേ വരൂ.... സി.സി. കാമറയില്‍ അയാള്‍ ഗേറ്റ് അടക്കുന്നത് മുതല്‍ ഇവിടെവരെയുള്ള ദൃശ്യം കാണിച്ചു, എല്ലാവരും ഷെയ്ക്ക്ഹാന്‍ഡ്‌ ചെയ്തു അഭിനന്ദിച്ചു, ഉടനെ ജോയിന്‍ ചെയ്യാനും പറഞ്ഞു, ആ പറഞ്ഞതും ദൃശ്യം കാണിച്ചതും  എം.ഡി. ആയിരുന്നെന്നു രാഹുല്‍  വായിച്ചെടുത്തു...

“ഞങ്ങള്‍ക്ക് അറുപത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, എല്ലാവരും അറ്റന്‍ഡ് ചെയ്തു, ബട്ട്‌.. ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ക്രിയാത്മകമകാവും, പ്രതികരണശേഷിയുമുള്ള നിങ്ങലെപ്പോലുള്ളവരെയാണ്, ഈ അറുപത്തിരണ്ടു പേരും ഗേറ്റ് അടക്കുകയോ ടാപ്പ്‌ പൂട്ടുകയോ ചെയ്തില്ല, തിയറെറ്റിക്കലും, പ്രാക്ടിക്കലും അപ്പാടെ വിഴുങ്ങിയ റോബോട്ടിനെയല്ല ഞങ്ങള്‍ക്കാവശ്യം.”

വിശ്വസിക്കാനാവാതെ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ മുമ്പില്‍ കൈകൂപ്പി നിന്നു, അണപൊട്ടിയൊഴുകുന്ന കണ്ണീരിനു തടയിടാന്‍ അവനു കഴിഞ്ഞില്ല, ഉടനെ എം.ഡി. ചേര്‍ത്തു നിര്‍ത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചു... ടേക്ക് ഇറ്റ്‌ ഈസീ മാന്‍......... ബി ബോള്‍ഡ്,

അവന്‍റെ മനസ്സ് അച്ഛനെക്കാണാന്‍ സൂപ്പര്‍സോണിക് പ്രവേഗത്തിലുമപ്പുറം പറക്കുകയായിരുന്നു.. ചെറിയമ്മയോടു യാത്ര പറഞ്ഞു ഉടനെ തിരിച്ചു, വാതില്‍ക്കല്‍ അച്ഛനും അമ്മയും മാളുട്ടിയും കാത്തുനില്‍പ്പുണ്ടായിരുന്നു.. മൂവരുടെയും ദേഹങ്ങളിലെക്ക് ചാഞ്ഞുവീണു.......അച്ഛനെ തൊഴുതു കൊണ്ട് മന്ത്രിച്ചു.............മാപ്പ്......... എനിക്കച്ചനെപ്പോലെ യാവാന്‍ കഴിഞ്ഞില്ലല്ലോ............. മൂവരുടെയും കണ്ണുകള്‍ നനഞ്ഞു, അച്ഛന്‍റെ കാലില്‍ തൊട്ടു  നമ്രശിരസ്സനായി നമിച്ചുനിന്നു.. “ഏയ്‌, എന്താടാ...... നീ ഇപ്പോഴും ......... കൊച്ചു കുട്ടിയെപ്പോലെ...” അയാള്‍ കരച്ചില്‍ അമര്ത്തിപ്പിടിച്ചു ഗദ്ഗദം.. “നിങ്ങളെപ്പോലുള്ള മക്കളെ തന്നനുഗ്രഹിപ്പെട്ട ഞങ്ങള്‍  ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു.”,
“വാ മോനെ.... സുചി കൈ പിടിച്ചാനയിച്ചു, ഒപ്പം കലങ്ങിയ കണ്ണുകളുമായ് മാളുട്ടിയും .....

ശുഭം....

▪▪▪▪▪▪

No comments:

Post a Comment