ബട്ട്, വു വിൽ റിംഗ് ദ ക്യാറ്റ് ?
ആര് തുടക്കമിടും.
അസ്ലം മാവില
കേരളത്തിലെ ഒന്നോരണ്ടോ ജില്ലകളിലെ മഹല്ലുകളിൽ കാര്യങ്ങൾ അപഗ്രഥിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന, നേരെ ചൊവ്വെ പത്രം വായിക്കുന്ന, ഗ്രൂപ്പും കുറു ഗ്രൂപ്പും വലുതായി തലക്ക് പിടിക്കാത്ത, ഒരു മാറ്റം എല്ലാവരുടെയും സഹകരണത്തോടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന, ആര് ചെയ്താലും പറഞ്ഞാലും അവന്റെ /അവരുടെ പിന്നാമ്പുറം കുഴികുത്തി നോക്കാത്ത, നന്മയുടെയും നല്ല കാര്യങ്ങളുടെയും വിഷയത്തിൽ പക്ഷപാതിത്വം കാണിക്കാത്ത, മഹല്ല് നേതൃത്വങ്ങൾ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഇപ്പറഞ്ഞതൊക്കെ വളരെ എളുപ്പമാണ്. അതൊരു വിപ്ലവത്തിന് തുടക്കമാവും.
ഒന്നു തുടങ്ങി വെക്കണം, തുടക്കം ചെറിയ ചെറിയ കൈക്കുറ്റങ്ങൾ സ്വാഭാവികം, അതൊക്കെ വിമർശിക്കപ്പെടുകയും ചെയ്യും, അതും പോസീറ്റീവായി കണ്ട് മുന്നോട്ട് പോകണം. "സാവു, തലെ ബെച്ചെ ബണ്ണെറാ, നക്ക് ഈ സൊറൊ ബേണ്ട " എന്ന നിരാശാ നിലപാടിന് പകരം, തുടക്കത്തിൽ ഇത്രയൊക്കെ ചെയ്തത് വലിയ വിജയമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ പറ്റിയാൽ, പരാതിക്കാർ ന്നാലെ വന്നു കൊള്ളും, അവരുടെ ശബ്ദവും കുറഞ്ഞ് കുറഞ്ഞ് വരും.
ബട്ട്, വുവിൽ റിംഗ് ദ ക്യാറ്റ് ? ആര് തുടക്കമിടും.
ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത്തരം കുറിപ്പുകൾ എഴുതുന്നവരുടെ പേരുകൾ പൊതുവെ disclose ചെയ്യാറില്ല. അങ്ങിനെ പരസ്യപ്പെടുത്താൻ നിലവിലെ സാഹചര്യങ്ങളെ ഭയക്കുന്നത് കൊണ്ടാണ് സ്വന്തം പേരിനും നാടിനും പകരം *ഒരു സമുദായ സ്നേഹി* എന്ന അപരനാമം സ്വീകരിക്കാൻ ചിലർ നിർബന്ധിതരാകുന്നത്. പക്ഷെ, ആരായാലും സമുദായ സ്നേഹി ഉന്നയിച്ച വസ്തുതകൾ നൂറുക്ക് നൂറും യാഥാർഥ്യങ്ങൾ തന്നെയാണല്ലോ.
എല്ലാ മഹല്ലു നേതൃത്വങ്ങളുടെയും - എ,ബി, സി, ഡി - ശ്രദ്ധയിൽ മുകളിൽ എഴുതിയ കുറിപ്പ് പതിയട്ടെ
അസ്ലം മാവില
No comments:
Post a Comment